സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട അരിയാണ് വലിയ ചെന്നല്ല് അരി എന്നത് പണ്ടേ കേട്ടു വരുന്നതാണ്.
എന്താണ് ഇതിൻ്റെ കാരണമെന്ന് കുറേ കാലമായി അന്വേഷിക്കുന്നു.
കേരള കാർഷിക സർവ്വകലാശാലയിൽ വലിയ ചെന്നെല്ലിൻ്റെ ശാസ്ത്രീയ പഠന റിപ്പോർട്ട് ഉണ്ടെന്ന് പറഞ്ഞു കേട്ടിരുന്നു. അത് സംഘടിപ്പിക്കാൻ ശ്രമിച്ചു, പക്ഷെ കിട്ടിയില്ല.
അങ്ങനെയിരിക്കുന്ന സമയത്താണ് കഴിഞ്ഞ വർഷം വയനാട്ടിലെ ആദിവാസി വൈദ്യരിൽ പ്രശസ്തനായ കാട്ടികുളത്തെ കേളു വൈദ്യർ ഞങ്ങളുടെ കാട്ടികുളത്തുള്ള (Project Earth Worm) വയലിൽ നൂറോളം നെല്ലുകൾ പൂത്തു നിൽക്കുന്നത് കാണാൻ വന്നത്.
ചെന്നെല്ല് കണ്ടതും വൈദ്യർക്ക് വളരെ സന്തോഷം. അദ്ദേഹം ചെന്നല്ല് അരി നമ്മുടെ ആഹാരത്തിൽ മുഖ്യമായുണ്ടായിരുന്ന ഒരിനമായിരുന്നെന്നും ഇത് കഴിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും പറഞ്ഞു.
സ്ത്രീകളുടെ ശരീരത്തിന് പെട്ടെന്ന് നീര് വയ്ക്കുവാനും പല ഭാഗങ്ങളും തൂങ്ങിപ്പോകുവാനുമുള്ള (മാറിടം, വയറ്, അരക്കെട്ട്) സാധ്യത വളരെ കൂടുതലാണ്.
കൂടാതെ സ്ത്രീകളുടെ ശരീരത്തിന് രക്തത്തിൻ്റെ ( ആർത്തവ ചക്രം ) ആവശ്യകതയും കൂടുതലാണ്.
അദ്ദേഹം ചെന്നെല്ലിൻ്റെ ഗുണങ്ങളെ കുറിച്ചു കുടുതൽ അറിവ് പകർന്നു തന്നു.
▪️ വലിയ ചെന്നെല്ലിന് നീരിനെ കളയാനും രക്തത്തെ ഉത്പാദിപ്പിക്കാനും കഴിവുണ്ട്.
അത് കൊണ്ട് തന്നെ സ്ത്രീകൾ ചെന്നെല്ല് കഴിച്ചിരുന്നു.
▪️ ഗർഭ ധാരണത്തിന്
▪️ മുലപ്പാൽ വർധിപ്പിക്കാൻ
▪️ ശരീരത്തിൻ്റെ ആകാര വടിവ് നിലനിർത്തുവാൻ
▪️ ഗർഭാശയ സംബന്ധ രോഗങ്ങളെ പ്രതിരോധിയ്ക്കാൻ
പണ്ടു കാലത്ത് പ്രസവം കഴിഞ്ഞ സ്ത്രീകൾക്ക് വറുത്ത് കുത്തിയ ചെന്നെല്ലിൻ്റെ അരി കഞ്ഞി വെച്ച് കൊടുക്കുമായിരുന്നു.
അക്കാലത്ത് സ്ത്രീകളിലെ അമിത രക്തസ്രാവം നിൽക്കാൻ വറുത്ത് കുത്തിയ ചെന്നെല്ലിൻ്റെ കഞ്ഞിയോടൊപ്പം ചുവന്ന അഞ്ചിതൾ ചെമ്പരത്തിയുടെ പൂവ് ഒരു നെല്ലിക്കാ വലിപ്പത്തിൽ പാലിൽ അരച്ചു കൊടുക്കുമായിരുന്നു.
ഇത്രയും അറിവുകൾ പങ്കുവെച്ച കേളു വൈദ്യരോട് നന്ദിയും സ്നേഹവും...
ഒരൽപ്പം അടുക്കളക്കാര്യം കൂടെ:
ന്നെല്ല് അരി ചോറിനും കഞ്ഞിക്കും പത്തിരി,ദോശ എന്നീ പ്രാതൽ വിഭവങ്ങൾക്കും വിശേഷ പലഹാരങ്ങളായ ഉണ്ണിയപ്പം, നെയ്യപ്പം, കിണ്ണത്തപ്പം,കലത്തപ്പം തുടങ്ങിയവയ്ക്കും വളരെ മികച്ചതും കൂടുതൽ സ്വാദിഷ്ടവുമാണ്.
Team Project Earthworm
📞 9447638034
9544329811
Share your comments