പൈനാപ്പിൾ അച്ചാർ
പൈനാപ്പിൾ (chopped) 1 kg
വെളുത്തുള്ളി 1 (chopped)
ഇഞ്ചി 1 കഷ്ണം (chopped )
കാശ്മീരി മുളക് പൊടി 5 tbsp
ഉലുവ പൊടി 1/4 tsp
കടുക് പൊടിച്ചത് 1/4 tsp
നല്ല ജീരകം പൊടിച്ചത് 1/4 tsp
വെളിച്ചെണ്ണ 3 tbsp
പച്ചമുളക് (chopped) 5
കടുക് 1/4 tsp
കറിവേപ്പില
കായം പൊടി 1/4 tsp
ഉപ്പ് 2 tbsp
വിനാഗിരി 1/4 കപ്പ്
ഒരു ചട്ടി ചൂടാക്കി വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ചേർത്ത് മൂപ്പിക്കുക..മൂത്തുവന്നാൽ പൊടികൾ എല്ലാം ചേർത്ത് നന്നായി വഴറ്റുക.
പൊടികളുടെ പച്ചമണം മാറിയാൽ പൈനാപ്പിൾ ചേർത്ത് നന്നായി മസാലയൊക്കെ ഒരുപോലെ പിടിക്കുന്ന വിധം വഴറ്റുക. ഉപ്പ് ചേർക്കുക.
വിനാഗിരി ചേർത്ത് തിളച്ചുവന്നാൽ അടുപ്പിൽനിന്നും ഇറക്കി വെക്കാം.
ചൂടാറിയാൽ ചില്ലു കുപ്പികളിൽ സൂക്ഷിക്കാം.
Share your comments