ആയുർവേദത്തിൽ ഇഞ്ചി എന്ന ഔഷധ സസ്യത്തെ ഒരു മഹാഔഷധിയായിട്ടാണ് കണക്കാക്കുന്നത്. സുഗന്ധ വിളകളിൽ പ്രധാനപ്പെട്ട ഔഷധമെന്ന നിലയിലും ഇഞ്ചി പ്രാചീനകാലം മുതൽ തന്നെ പ്രചുര പ്രചാരം നേടിയിരുന്നു. ഇഞ്ചി പ്രത്യേക രീതിയിൽ ഉണക്കിയെടുക്കുന്ന ചുക്ക് ആയുർവേദത്തിലും അലോപ്പതിയിലും ഒഴിച്ചു കൂടാനാവാത്ത ചേരുവയാണ്. ചുക്കിൽ നിന്നെടുക്കുന്ന ഒലിയോറെസിനും വളരെ പ്രധാനപ്പെട്ടതാണ്.
ഇഞ്ചിക്ക് സംസ്‌കൃതത്തിൽ മഹൗഷധി, ശാകം, ആർദ്രം, നാഗര എന്നിങ്ങനെ പല പേരുകളുണ്ട്. ഇംഗ്ലീഷിൽ ജിഞ്ചർ എന്നാണ് അറിയപ്പെടുന്നത്. സിൻജിബറേസി സസ്യ കുടുംബത്തിൽ ഉൾപ്പെട്ട ഇഞ്ചിയുടെ ശാസ്ത്രീയ നാമം സിൻജിബർ ഒഫിസി നേൽ എന്നാണ്.
ചുക്കു പൊടി ശർക്കര ചേർത്ത് രാവിലെയും വൈകിട്ടും ആഹാരത്തിന് മുമ്പു കഴിക്കുന്നത് അഗ്നിമാന്ദ്യം, ദഹനക്കേട് എന്നിവയ്ക്ക് നല്ലതാണ്.
ഇഞ്ചിനീര് നീര് അല്പം ഇന്തുപ്പ് എടുത്തു ചെറിയ ചൂടിൽ ചെവിയിൽ ഒഴിക്കുന്നത് ചെവിവേദന ശമിപ്പിക്കും.
ചുക്കും ജീരകവും പൊടിച്ചു പഞ്ചസാര ചേർത്ത് കഴിച്ചാൽ ചുമ ശമിക്കും.
ചുക്ക്, വറുത്ത എള്ള്, ശർക്കര എന്നിവ യോജിപ്പിച്ച് നന്നായി ഇടിച്ച് അതിൽ നിന്ന് പത്ത് ഗ്രാം വീതം നാലു മണിക്കൂർ ഇടവിട്ട് സേവിച്ചാൽ ശ്വാസതടസം, ചുമ, ദഹനക്കുറവ് എന്നിവ പമ്പ കടക്കും.
ഇഞ്ചി അരച്ച് എള്ള് എണ്ണയിൽ ചാലിച്ചു കഴിച്ചാൽ ഹൃദയഭാഗത്തുള്ള വായു ക്ഷോഭം തടയാം.
ഇഞ്ചി വട്ടത്തിൽ അരിഞ്ഞ് പഞ്ച സാരയും നെയ്യും ചേർത്തു കടും ചുവപ്പാവുന്നതുവരെ വറുത്ത് ഒരു കുപ്പിയിൽ സൂക്ഷിക്കുക. ഇതിൽ നിന്ന് ഊറി വരുന്ന തുള്ളികൾ ഉദരരോഗമുള്ള കുഞ്ഞുങ്ങൾക്ക് അല്‌പാല്‌പം കൊടുക്കുന്നത് നല്ലതാണ്.
ഇഞ്ചിനീരും ഉള്ളിനീരും ചേർത്ത് കഴിച്ചാൽ ഛർദ്ദിയും ഓക്കാനവും മാറും
ഇഞ്ചിനീരിൽ ഉലുവപ്പൊടി ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ പ്രമേഹത്തിന് ശമനമുണ്ടാകും.
ഒരു കഷണം ഇഞ്ചി വെള്ളത്തിൽ അരച്ചു നെറ്റിയിൽ പുരട്ടിയാൽ തലവേദന മാറും.
ഇഞ്ചി നീര് ചേർത്ത വെള്ളത്തിൽ കുളിച്ചാൽ ചൂടുകുരു മാറും.
ചുക്ക്, ജീരകം, ഏലക്കാ, ഗ്രാമ്പൂ എന്നിവ സമം ചേർത്ത് പൊടിച്ച് തേനോ പഞ്ചസാരയോ ചേർത്ത് മൂന്നു നേരം കഴിച്ചാൽ നല്ല വിശപ്പുണ്ടാകും.
Share your comments