രുചികരവും പോഷകസമ്പന്നമായ വിഭവങ്ങൾ ഉണ്ടാക്കി രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ പലവിധ മാർഗ്ഗങ്ങൾ നേടിയവരാണ് നമ്മൾ. കോവിഡ് എന്ന മഹാമാരി നമ്മുടെ നാട്ടിൽ സംഹാരതാണ്ഡവമാടിയപ്പോൾ പലരും ഇതുവരെ രുചിക്കാത്ത പല പാനീയങ്ങളും ഭക്ഷണ വിഭവങ്ങളും തങ്ങളുടെ തീൻമേശയിൽ നിറയ്ക്കുകയും, ആരോഗ്യം അത്രമേൽ കരുതലോടെ നോക്കുകയും ചെയ്തു.
രോഗ പ്രതിരോധശേഷി കുറഞ്ഞവരിൽ കൊറോണ പെട്ടെന്ന് പകരുന്നുവെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പലരും വെളുത്തുള്ളിയും മഞ്ഞപ്പൊടിയും, ഇഞ്ചിയും എല്ലാം ചേർത്ത് പാനീയങ്ങൾ ദിനംപ്രതി കഴിച്ചുതുടങ്ങി. ഇതുകൂടാതെ എല്ലാത്തരത്തിലുള്ള പച്ചക്കറികളും ഉൾക്കൊള്ളിച്ച് സാലഡുകളും ഉണ്ടാക്കി.
രോഗങ്ങളെ ചേർക്കുവാൻ ഏറ്റവും മികച്ച ഉപായം ആൻറി ആക്സിഡന്റുകൾ, നാരുകൾ, ജീവകങ്ങൾ തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണം കഴിക്കുക എന്നതാണ്. ഇത് കഴിച്ചാൽ മാത്രമേ രോഗപ്രതിരോധശക്തി വർദ്ധിക്കുകയേ ഉള്ളൂ. ഇതിൽ നമ്മുടെ ജീവിതചര്യയിൽ ഉൾപ്പെടുത്താവുന്ന എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഇഞ്ചി നാരങ്ങ പാനീയവും, സാലഡും ആണ് ഇവിടെ പറയുന്നത്.
ഇഞ്ചി നാരങ്ങ പാനീയം
ചേരുവകൾ
- ചെറുനാരങ്ങ ഒന്ന്
- ഇഞ്ചി നീര് 10 മില്ലി
- തക്കാളി 1
- നെല്ലിക്ക 3
- ഏലയ്ക്ക-2
- ഉപ്പ് ആവശ്യത്തിന്
- തേൻ ആവശ്യത്തിന്
- കരിക്കിൻ വെള്ളം 100 മില്ലി
- കുമ്പളങ്ങ 150 ഗ്രാം
ചേരുവകളെല്ലാം മിക്സിയിൽ അടിച്ച് അൽപം വെള്ളം ചേർത്ത് അരിച്ചു കുടിക്കുക.
സാലഡ്
- സാലഡ് വെള്ളരി 100ഗ്രാം
- മുളപ്പിച്ച പയർ 10ഗ്രാം
- കാരറ്റ് 50 ഗ്രാം
- ക്യാബേജ് 20 ഗ്രാം
- കുരുമുളകുപൊടി ആവശ്യത്തിന്
- ഉപ്പ് ആവശ്യത്തിന്
- വിർജിൻ കോക്കനട്ട് ഓയിൽ 10 മില്ലി
Based on the perception that corona spreads rapidly in people with weakened immune systems, many people start consuming beverages containing garlic, turmeric powder and ginger daily. In addition, salads are made with all kinds of vegetables.
ചേരുവകൾ നന്നായി ചേർത്തിളക്കി ഒരു നേരത്തെ ഭക്ഷണം ആയി കഴിക്കാം.
Share your comments