കാർബോഹൈഡ്രേറ്റുകൾ ധാരാളമുള്ള പഴമാണ് ഏത്തപ്പഴം. എല്ലാ സീസണുകളിലും ലഭ്യമാകുന്ന ഏത്തപ്പഴം പകരുന്ന ആരോഗ്യഗുണങ്ങൾ അനവധിയാണ്. പ്രകൃതിദത്ത പഞ്ചസാരകൾ എന്നറിയപ്പെടുന്ന ഗ്ലൂക്കോസ്, സുക്രോസ്, ഫ്രക്ടോസ് തുടങ്ങിയവയും, ധാരാളം ധാതുക്കളും ജീവകങ്ങളും മറ്റു പോഷകഘടകങ്ങളും ഏത്തപ്പഴത്തിൽ ഉണ്ട്.
ഏത്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങൾ
1.രക്തസമ്മർദം കുറയ്ക്കുന്നു
ഏത്തപ്പഴത്തിലും അതിൻറെ തൊലിയിലും ധാരാളമായി അടങ്ങിയിരിക്കുന്ന ഘടകമാണ് പൊട്ടാസ്യം. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും, രക്തസമ്മർദ്ദം കുറയ്ക്കുവാനും പൊട്ടാസ്യം അടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ഉത്തമമാണ്. പൊട്ടാസ്യം ധാരാളമുള്ള ഇതിൻറെ തൊലി ചെടികൾക്ക് വളമായി ഉപയോഗിക്കുന്നത് പെട്ടെന്ന് കായ്ക്കുവാൻ കാരണമാകുന്നു.
ബന്ധപ്പെട്ട വാർത്തകൾ : ഗുണങ്ങൾ നിറഞ്ഞ ഏത്തപ്പഴം
2. കുടൽ പുണ്ണ് അകറ്റുവാൻ
ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും, കുടലിൽ കാണപ്പെടുന്ന രോഗങ്ങൾ ഇല്ലാതാക്കുവാനും ഏത്തപ്പഴം മികച്ചതാണ്.
3. ഓർമശക്തി വർധിക്കും
പൊട്ടാസ്യം അടങ്ങിയിരിക്കുന്ന ഏത്തപ്പഴം കുട്ടികൾക്ക് ദിവസം പച്ചയ്ക്കോ, പുഴുങ്ങിയോ നൽകുന്നത് ഓർമ്മ ശക്തി വർദ്ധിപ്പിക്കാൻ ഗുണം ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ : ഏത്തപ്പഴം സൂപ്പറാ
4. മാനസിക പിരിമുറുക്കം ഇല്ലാതാകുന്നു
മുകളിൽ പറഞ്ഞ പോലെ പൊട്ടാസ്യം എന്ന ഘടകം തന്നെയാണ് മാനസിക പിരിമുറുക്കത്തെ ലഘൂകരിക്കുന്ന ഘടകം. മാനസിക പിരിമുറുക്കം ഉണ്ടാകുന്ന സമയങ്ങളിൽ നമ്മുടെ മെറ്റബോളിക് റേറ്റ് വർദ്ധിക്കുകയും, പൊട്ടാസ്യം സന്തുലിതം അല്ലാതെ വരികയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ പൊട്ടാസ്യത്തെ തിരികെ കൊണ്ടുവരാൻ ഏത്തപ്പഴം കഴിക്കുന്നത് നല്ലതാണ്.
5.ഊർജ്ജം പകരുന്നു
ശരീരത്തിന് ആവശ്യമായ ഊർജം പകരുന്ന പ്രധാനപ്പെട്ട പഴവർഗമാണ് ഏത്തപ്പഴം.
6.ശരീര തൂക്കം വർദ്ധിപ്പിക്കാം
ശരീര തൂക്കം വർദ്ധിപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏത്തപ്പഴം മികച്ചതാണ്. ഉയർന്ന കലോറി ഉള്ള ഒരു പഴം ആയതിനാൽ ഇതിൻറെ നിത്യേനയുള്ള ഉപയോഗം ശരീരതൂക്കം വർദ്ധിപ്പിക്കുവാൻ കാരണമാകുന്നു.
7.സ്ട്രസ്സ് കുറയ്ക്കുന്നു
ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന B6 എന്ന ഘടകം സ്ട്രസ്സ് കുറയ്ക്കുവാൻ ഉപകരിക്കുന്ന ഒന്നാണ്.
8. ചീത്ത കൊളസ്ട്രോൾ അകറ്റാം
ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്ന നാരുകൾ ചീത്ത കൊളസ്ട്രോളായ എൽഡിഎലിൻറെ തോത് കുറയ്ക്കുന്നു.
9. നല്ല ഉറക്കം ലഭ്യമാകുന്നു
ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപ് ഒരു ഏത്തപ്പഴം കഴിക്കുന്നത് നല്ല ഉറക്കം പകരുന്ന സെറാടോണിൻ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുവാൻ കാരണമാകുന്നു.
10. കാൻസറിനെ പ്രതിരോധിക്കുന്നു
ഏത്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ജീവകം ബി സിക്സ് കാൻസർ കോശങ്ങളെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു.
ഇത്തരത്തിൽ അനവധി ആരോഗ്യഗുണങ്ങൾ ഏത്തപ്പഴത്തിന് ഉണ്ട്. എന്നാൽ ഏത്തപ്പഴം പുഴുങ്ങി കഴിക്കുന്നത് പ്രമേഹരോഗികൾക്ക് ഒട്ടും ഗുണം ചെയ്യില്ല. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റുകൾ പുഴുങ്ങിയ പഴം കഴിക്കുന്നതുവഴി ശരീരത്തിൽ പെട്ടെന്ന് ലഭ്യമാകുകയും പഞ്ചസാരയുടെ തോത് ഉയരുകയും ചെയ്യാൻ കാരണമാകും.
ബന്ധപ്പെട്ട വാർത്തകൾ : ഏത്തപ്പഴം അച്ചാർ/ Nendrapazham Pickle
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments