നമ്മുടെ ആരോഗ്യം നമ്മുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു . ആരോഗ്യകരമായ ഒരു ഭക്ഷണരീതി നമ്മൾ പിന്തുരേണ്ടതുണ്ട് .അതിലൊന്നാണ് ഗ്രീൻടീയുടെ ഉപയോഗം . ഇപ്പോൾ ഗ്രീൻ ടീയുടെ ഉപയോഗം ലോകത്താകമാനം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ് .ഗ്രീൻടീയ്ക്കു വളരെ ഗുണങ്ങളുണ്ട്. ഗ്രീൻ ടി രക്തപ്രവാഹവും താഴ്ന്ന കൊളസ്ട്രോളും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു .
ഇവ ചീത്ത കൊളസ്ട്രോളായ എൽ .ഡി .എൽ കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്ക്കാനും സഹായിക്കുന്നു . ഗ്രീൻടീയിൽ അടങ്ങിയിരിക്കുന്ന ആൻറി ഓക്സിഡൻറുകൾ ആണ് ഇവയുടെ ഗുണത്തിന് അടിസ്ഥാനം. ആൻറി ഓക്സിഡൻറുകൾ പ്രായമാകുന്നതിനെ തടയുന്നു. വിറ്റാമിൻ എ, ബി1, ബി2, ബി3, സി, ഇ എന്നിവയും അടങ്ങിയിരിക്കുന്നു എന്നതാണ് ഗ്രീൻ ടീയുടെ മറ്റൊരു ഗുണം. ഇവ ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു എന്നതാണ് .
ആരോഗ്യമുള്ള കോശങ്ങൾക്കു കേടുപാടു വരുത്താതെ കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കാനുളള ശേഷി ഇവയ്ക്കുണ്ട്. കുടൽ, പാൻക്രിയാസ്, സ്തനം, പ്രോസ്ട്രേറ്റ് എന്നിവിടങ്ങളിലെ കാൻസർ സാധ്യത കുറയ്ക്കുന്നു പതിവായി ഗ്രീൻ ടീ കുടിക്കുന്നത് യുവത്വം നിലനിർത്താനും സഹായിക്കുന്നു .ഗ്രീൻ ടീ ശരീരത്തിനു കൂടുതൽ ഉൗർജം നല്കുന്നു. ക്ഷീണം അകറ്റുന്നു. രക്തസഞ്ചാരം വർധിപ്പിക്കുന്നു. ശ്വാസത്തിലെ ദുർഗന്ധം, അതിസാരം, ദഹനക്കേട്, പനി, ചുമ തുടങ്ങിയവയെ തടയുന്നു. ഫംഗൽ രോഗങ്ങളിൽ നിന്നു സംരക്ഷണം നല്കുന്നു.ഗ്രീൻടീ ഒരിക്കലും പഞ്ചസാര ചേർത്തു ഉപയോഗിക്കരുത്. തേൻ ചേർത്തു കഴിക്കുന്നതാണ് ഉത്തമം. ഗ്രീൻ ടീ ശീലമാക്കൂ ആരോഗ്യം കാത്തു രക്ഷിക്കൂ
ഗ്രീൻടീ ഒരു ആരോഗ്യ പാനീയം
നമ്മുടെ ആരോഗ്യം നമ്മുടെ ജീവിതശൈലിയെ ആശ്രയിച്ചിരിക്കുന്നു . ആരോഗ്യകരമായ ഒരു ഭക്ഷണരീതി നമ്മൾ പിന്തുരേണ്ടതുണ്ട് .അതിലൊന്നാണ് ഗ്രീൻടീയുടെ ഉപയോഗം .
Share your comments