മുടി കറുപ്പിക്കാന്‍ ഡൈ ഉപയോഗിക്കുക എന്നതാണ് പൊതുവെ എല്ലാവരും ചെയ്യാറുളളത്. ഇത് പലര്‍ക്കും അലര്‍ജിയുണ്ടാക്കുന്ന അനുഭവങ്ങളും കണ്ടുവരുന്നു. മാത്രമല്ല, ഒരിക്കല്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ ഡൈ ഒഴിവാക്കാനും കഴിയില്ല. എന്നാല്‍ കെമിക്കലുകളും ആര്‍ട്ടിഫിഷ്യല്‍ വസ്തുക്കളുമില്ലാതെയും ഉരുളക്കിഴങ്ങ് ഉപയോഗിച്ച് അകാലനര മാറ്റാന്‍ കഴിയുമെന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു, മുടി നരയ്ക്കാന്‍ കാരണമാകുന്നത് മുടിക്ക് കറുപ്പുനിറം നല്‍കുന്ന മെലാനിന്റെ കുറവാണ്. ഇത് പരിഹരിക്കാനാണ് ഉരുളക്കിഴങ്ങ് ചികിത്സ സഹായിക്കുന്നത്.
അഞ്ച് ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് വെളളത്തിലിട്ട് അഞ്ചുമിനിറ്റ് തിളപ്പിക്കണം. അതിനുശേഷം മിശ്രിതം തണുപ്പിക്കണം. മണം കിട്ടാനായി റോസ് മേരി, ചന്ദനതൈലം തുടങ്ങി ഏതെങ്കിലും എണ്ണ ചേര്‍ക്കുന്നത് നല്ലതാണ്. തലമുടി നന്നായി കഴുകിയശേഷം ഈ മിശ്രിതം തലമുടിയിലും തലയോട്ടിയിലും തേച്ചുപിടിപ്പിക്കുക. അഞ്ചുമിനിറ്റിനുശേഷം നേര്‍ത്ത ഷാംബൂവും ചൂടുവെളളവും ഉപയോഗിച്ച് കഴുകുക. ആഴ്ചയില്‍ രണ്ട് തവണവീതം ഇത് ചെയ്താല്‍ നര ബാധിക്കുന്നത് നിയന്ത്രിക്കാന്‍ സാധിക്കും.
അകാലനര മാറാന്‍
മുടി കറുപ്പിക്കാന്‍ ഡൈ ഉപയോഗിക്കുക എന്നതാണ് പൊതുവെ എല്ലാവരും ചെയ്യാറുളളത്. ഇത് പലര്‍ക്കും അലര്‍ജിയുണ്ടാക്കുന്ന അനുഭവങ്ങളും കണ്ടുവരുന്നു.
Share your comments