വേനൽക്കാലങ്ങളിൽ തൈര്, മോര്, ലസ്സി എന്നിവ കഴിക്കാൻ നമ്മളെല്ലാവരും ഇഷ്ടപ്പെടുന്നു. പക്ഷെ ചുരുക്കം ചിലർ മാത്രമാണ് ഇവ തനിച്ച് കഴിക്കുന്നത്.
അധിമാളുകളും മറ്റു ഭക്ഷണ പദാർത്ഥങ്ങളുടെ കൂടെ ഭക്ഷിക്കുന്നവരാണ്. ചിലർ പഴങ്ങളുടെ കൂടെ മറ്റു ചിലർ പറോട്ടയുടെ കൂടെയെല്ലാം തൈര് കഴിക്കുന്നു.
ആരോഗ്യഗുണങ്ങൾ ഏറെയുള്ള സ്വാദിഷ്ടമായ തൈര് ആരാണ് കഴിക്കാൻ ഇഷ്ടപ്പെടാത്തത്… !! എന്നാൽ നിങ്ങൾക്കറിയാമോ, ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമായ ചില ഭക്ഷണ കോമ്പിനേഷനുകളുണ്ട്.
തൈരിൻറെ കാര്യത്തിലും ഇതുതന്നെയാണ്, തൈരിൻറെ കൂടെ കഴിക്കുമ്പോൾ ചില ഭക്ഷ്യവസ്തുക്കൾ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും. തൈരുമായി ഒരിക്കലും ചേരാത്ത ചില ഭക്ഷണ പദാർത്ഥങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്.
മാമ്പഴം (Mango)
തൈര് പോലെ, മാങ്ങയും വേനൽക്കാലത്ത് ലഭ്യമാകുന്നതുകൊണ്ട്, വേനൽകാലങ്ങളിലാണ് കഴിക്കാറ്. വാസ്തവത്തിൽ, നാമെല്ലാം വേനൽക്കാലത്ത് കാത്തിരിക്കുന്നത് ഒരേയൊരു ഫലത്തിന് വേണ്ടിയാണ്, അതാണ് മാമ്പഴം. എന്നാൽ മാങ്ങയും തൈരും വിപരീത സ്വഭാവമുള്ളവയാണ്. ഒരുമിച്ച് ശരീരത്തിൽ ചൂടും തണുപ്പും സൃഷ്ടിക്കുന്നതുകൊണ്ട് അലർജിക്കും ചർമ്മ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം.
ഉള്ളി (Onion)
പലരും സവാള ചേർത്ത് സാലഡ് ഉണ്ടാക്കാറുണ്ട്. ഉള്ളിയും തൈരും ഒരുമിച്ച് ശരീരത്തിൽ ചൂടും തണുപ്പും സൃഷ്ടിക്കുന്നു, കാരണം ഉള്ളി ശരീരത്തിൽ താപവും തൈര് തണുപ്പും ഉണ്ടാക്കുന്നു. അതുകൊണ്ട്, ഈ കോമ്പിനേഷൻ ഒഴിവാക്കണം, കാരണം ഇത് സോറിയാസിസ്, തിണർപ്പ് മുതലായ ചർമ്മ അലർജികൾക്ക് കാരണമാകും.
പാൽ (Milk)
Fermentation വഴിയാണ് പാൽ പുളിപ്പിച്ച് തൈര് തയ്യാറാക്കുന്നത്. പാലും തൈരും ഒരേ ഫാമിലിയിൽപ്പെട്ടതാണ്. രണ്ടും animal protein ആണ്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, വയറിളക്കം, അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും.
മൽസ്യം (Fish)
മത്സ്യവും തൈരും രണ്ടും പ്രോട്ടീന്റെ നല്ല ഉറവിടങ്ങളാണ്. സമ്പന്നമായ രണ്ട് പ്രോട്ടീൻ സ്രോതസ്സുകൾ ജോടിയാക്കരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു, പ്രത്യേകിച്ച് സസ്യഭുക്കുകളും മാംസാഹാര പ്രോട്ടീനും.
മത്സ്യം മാംസാഹാര പ്രോട്ടീന്റെ ഉറവിടമാണ്, തൈര് പാലിൽ നിന്നാണ് ലഭിക്കുന്നത്. അതിനാൽ, ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി മുതലായ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.
Share your comments