നേന്ത്രപ്പഴം, വാഴപ്പഴം, ഏത്തപ്പഴം അങ്ങനെ പല പേരുകളിലാണ് നമ്മള്‍ വിളിക്കാറുള്ളത്. പല പേരുകള്‍ ഉള്ളത് പോലെത്തന്നെ പഴത്തിന്റെ സവിശേഷതകളും ഒരുപാടുണ്ട്. നമുക്ക് സുലഭമായി ലഭിക്കുന്ന പഴത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞതും അറിയാത്തതുമായ കാര്യങ്ങള്‍ നിരവധിയാണ്. ദിവസവും ഏത്തപ്പഴം കഴിച്ചാല്‍ വൈദ്യന്റെ ആവശ്യമില്ല എന്നുള്ള പഴമൊഴിയില്‍ തന്നെ ഉണ്ട് പഴത്തിന്റെ ഗുണവും സവിശേഷതയും. അത്രയും ആരോഗ്യത്തിന് വളമേകുന്ന ഏത്തപ്പഴത്തെ അതിന്റെ പൂര്‍ണ്ണഗുണം ലഭിക്കുന്ന രീതിയില്‍ നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോ
ദിവസേനെ രണ്ട് ഏത്തപ്പഴം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ കാര്യം. ദിവസേന രാവിലെ ഒരു നല്ല വ്യായാമം ചെയ്തതിന് ശേഷം വെറും വയറ്റില്‍ നിങ്ങള്‍ ഏത്തപ്പഴം കഴിച്ച് നോക്കു. മികച്ച രീതിയില്‍ ശരീരപ്രകൃതിയിലും ആരോഗ്യത്തിലും മാറ്റം വരുന്നത് കാണാന്‍ സാധിക്കും. അത് പോലെ വൈകുന്നേരങ്ങളില്‍ പാലും ചേര്‍ത്ത് ഷെയ്ക് അടിച്ചോ അതോ ജ്യൂസ് അടിച്ചോ കുടിച്ച് നോക്കുക. ശരീരപുഷ്ടിക്ക് അത്യുത്തമാണ് ഈ പാനീയം.
സാധാരണക്കാരന് തന്റെ ആരോഗ്യസംരക്ഷണത്തിന് ഉള്‍പ്പെടുത്താവുന്ന മികച്ച ഫലമാണ് പഴം. പല തരത്തിലുള്ള പഴങ്ങള്‍ നമ്മുടെ നാടുകളില്‍ സുലഭമാണ്. ഏത്തപ്പഴം, പാളയംകോടന്‍, റോബസ്റ്റ്, ഞാലിപ്പൂവന്‍, കദളിപ്പഴം, തുടങ്ങിയ നിരവധി പഴങ്ങള്‍ ലഭ്യമാണ്. പക്ഷെ കൂട്ടത്തിലെ കൊമ്പന്‍ എന്നും ഏത്തപ്പഴം തന്നെയാണ്. ഏത്തപ്പഴം കാര്‍ബോഹൈഡ്രേറ്റുകളാല്‍ സമ്പന്നമാണ് എന്നതാണ് മറ്റു പഴങ്ങളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. വിറ്റാമിനുകള്‍, ഇരുമ്പ് സത്ത്, നാരിന്റെ അംശം, പൊട്ടാസ്യം എന്നിവയൊക്കെ അടങ്ങിയ ഏത്തപ്പഴം ഒരു നൂട്രിഷന്‍ ഭക്ഷണമാണ്. മിക്ക ഗ്രൗണ്ടുകളിലും ഏത്തപ്പഴം സ്ഥിരസാനിധ്യമാകുന്നതിന്റെ പിന്നില്‍ ഇത് നല്‍കുന്ന ഊര്‍ജ്ജമാണ് .
ബുദ്ധിശക്തി വര്‍ദ്ദിപ്പിക്കാന്‍ അത്യുത്തമമാണ് ഏത്തപ്പഴം എന്ന് ചിലപഠനങ്ങള്‍ തന്നെ തെളിയിച്ചിട്ടുണ്ട്. അത്രയും മികച്ച ആഹാരത്തെ നമ്മുടെ കുട്ടികളില്‍ എത്രപേര്‍ക്ക് ഇഷ്ടമാണ് എന്നത് തന്നെ വിരോധാഭാസമാണ്. കുട്ടികളിലും മുതിര്‍ന്നവരിലും കണ്ട് വരുന്ന ദഹനപ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമമായ ആഹാരം കൂടെയാണ് ഏത്തപ്പഴം. കുടല്‍രോഗങ്ങള്‍ വലയ്ക്കുമ്പോള്‍ വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തെ സംരക്ഷിച്ച് നിര്‍ത്തും. നെഞ്ചെരിച്ചില്‍ വരുമ്പോള്‍ ഒരു ഏത്തപ്പഴം നിങ്ങള്‍ കഴിച്ച് നോക്കൂ. അത് അന്റാസിഡിന്റെ ഗുണം ചെയ്യുമെന്നത് നമുക്ക് കാണാന്‍ സാധിക്കും. അസിഡിറ്റിക്കും വയറ്റിലെ ആസിഡ് ഉല്‍പ്പാദനം തടയാനും ഏത്തപ്പഴം നമ്മെ സഹായിക്കുന്നുണ്ട്.
ഏത്തപ്പഴം കഴിക്കാറുണ്ട് ഇഷ്ടമാണ് എന്ന് പറയുന്നവര്‍ പോലും ചിലപ്പോള്‍ ഏറ്റവും ഗുണമേറിയ രീതിയില്‍ കഴിക്കാറുണ്ടോ എന്നത് സംശയമാണ്. എന്താണ് അങ്ങനെ പറയാന്‍ കാരണമെന്നല്ലേ. നമ്മള്‍ ഏറ്റവും കഴിക്കാനിഷ്ടപ്പെടുന്നത് നല്ല നിറമുള്ള പഴങ്ങളാണ്. എന്നാല്‍ ഏറ്റവും ഗുണമുള്ള പഴം തോലില്‍ കറുപ്പ് വീണ പഴമാണ്. പഴം ഏറ്റവും നന്നായി പഴുത്തതിന്റെ ലക്ഷണമാണ് തോലില്‍ കാണുന്ന കറുത്ത നിറം. എന്നാല്‍ അത് ചീഞ്ഞതെന്നോ മോശമെന്നോ പറഞ്ഞ് ഒഴിവാക്കാറാണ് പതിവ്.
കറുത്ത പഴത്തില്‍ ആന്റി ഓക്‌സിഡുകളുടെ അളവ് കൂടുതലാണ് എന്നതാണ് ഏറ്റവും നല്ലഗുണം. ഈ പഴത്തിന് ക്യാന്‍സര്‍ തടയാനാകുമെന്ന് പറഞ്ഞാല്‍ എത്രപേര്‍ വിശ്വസിക്കും. ഈ തരത്തിലുളള പഴത്തില്‍ ടിഎന്‍എഫ് എന്നൊരു ഫാക്ടര്‍ അടങ്ങിയിട്ടുണ്ട്. അതായത് ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍. ഇത് നമ്മുടെ ശരീരത്തില്‍ വളരുന്ന ക്യാന്‍സറസ് കോശങ്ങളുടെ വളര്‍ച്ച തടയാന്‍ സഹായിക്കുന്ന ഒന്നാണ്. അത് പോലെത്തന്നെ മലബന്ധത്തിന് ലഭിക്കാവുന്ന മികച്ച ഒരു പരിഹാരമാര്‍ഗ്ഗമാണ് ഈ കറുത്ത കുത്തുള്ള പഴങ്ങള്‍.
ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കുള്ള ഒരു ഔഷധമാണ് ഏത്തപ്പഴം. വൈറ്റമിന്‍ ബി6 അളവ് ഏറെക്കൂടുതലുള്ളതാണ് ആര്‍ത്തവപ്രശ്‌നം ഇല്ലാതാക്കുന്നതിനെ സഹായിക്കുന്നത്. അത് പോലെ ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിഫ്‌റ്റോണ്‍ എന്ന പേരുള്ള ഒരു അമിനോ ആസ്ഡ് സെറോട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉണ്ടാക്കാന്‍ സഹായിക്കുന്നു. ഇത് സന്തോഷം തോന്നിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കുന്നതിന് സഹായിക്കുന്നു.
ഇത്രയും പറയുമ്പോള്‍ ഏത്തപ്പഴം ശരിയായ രീതിയില്‍ ഉപയോഗിച്ചില്ലേല്‍ അത് ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും നമ്മള്‍ അറിഞ്ഞിരിക്കണം. സ്ഥിരമായി ശരീരവേദന ഉണ്ടാകുന്നവര്‍ രാത്രി കിടക്കാന്‍ നേരം പഴം കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. ബി6 വിറ്റാമിനാണ് നമുക്ക് അപ്പോള്‍ പ്രശ്‌നം ഉണ്ടാക്കുന്നത്. ഇതിന്റെ അമിത ഉപയോഗം ശരീരവേദനയിലേക്ക് നയിക്കുന്നു. കിടക്കാന്‍ നേരം പഴം കഴിക്കുമ്പോള്‍ ചിലര്‍ക്ക് അത് മൈഗ്രേന് കാരണമാകുന്നു. പഴത്തൊലിയിലുള്ള ടെറാമിനാണ് ഇവിടെ വില്ലനാകുന്നത്. പനിയുള്ളപ്പോള്‍ പഴം കഴിക്കാതെ നില്‍ക്കാന്‍ ശ്രദ്ധിക്കണം കാരണം ജലദോഷം തൊണ്ട വേദന എന്നിവയെ വര്‍ദ്ധിപ്പിക്കുവാന്‍ നമ്മുടെ ഏത്തപ്പഴം കാരണമാകുന്നുണ്ട്.
ഏത് ഫലവും അതിന്റെ ശരിയായ രീതിയില്‍ കഴിച്ചില്ലേല്‍ അത് പ്രശ്‌നങ്ങളിലേക്ക് വഴിവെക്കുന്നതാണ്. ഓരോന്നും കഴിക്കുന്നത് അതിന്റേതായ രീതിയിലാവണം. ആപ്പിളിനേക്കാള്‍ മികച്ചവനാണ് സാധാരണക്കാരുടെ പ്രിയനായ ഏത്തപ്പഴം. അത് കൊണ്ട് തന്നെ ഇനിമുതല്‍ പഴം കഴിക്കേണ്ട രീതിയില്‍ സമയങ്ങളില്‍ കഴിച്ച് ആരോഗ്യ സംരക്ഷണവും ശരീരപുഷ്ടിയും വര്‍ദ്ധിപ്പിക്കാം
Share your comments