കുട്ടികൾക്കും മുതിർന്നവർക്കും ഏറെ സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒരു ഭക്ഷണമാണ് പൊങ്ങ്. ഇതിൽ നമുക്കാവശ്യമുള്ള വൈറ്റമിനുകളായ വൈറ്റമിൻ B 1 , വൈറ്റമിൻ B 3, B 5 , B 6, സെലേനിയം , മഗ്നീഷ്യം , പൊട്ടാസ്യം, കാൽസ്യം എന്നീ മിനറലുകളും അടങ്ങിയിട്ടുണ്ട്.
മുളപ്പിച്ച പയർ വർഗ്ഗങ്ങൽ നമ്മുടെ ശരീരത്തിന് എത്രത്തോളം ഗുണകരമാണോ അതിലേറെ പോഷകങ്ങൾ തേങ്ങയുടെ പൊങ്ങിൽ നിന്നും നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ട്.Pong is a food that can be used safely by both children and adults. It also contains the vitamins we need, such as vitamin B1, vitamin B3, B5, B6, selenium, magnesium, potassium and calcium. Sprouted legumes are as good for our body as they are for our body.
പതിയായി പൊങ്ങ് കഴിക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. പൊങ്ങിനു ആന്റി ബാക്റ്റീരിയൽ, ആന്റി ഫംഗൽ ആക്‌ഷൻ ഉള്ളതിനാൽ നമ്മൾ രോഗങ്ങൾക്ക് വേണ്ടി മരുന്ന് കഴിക്കുമ്പോൾ അതോടൊപ്പം പൊങ്ങും കഴിക്കുന്നത് ഏറെ നല്ലതാണ്. വൃക്ക രോഗങ്ങൾക്കും വിട്ടുമാറാത്ത മൂത്രത്തിൽ പഴുപ്പിനും പൊങ്ങ് കഴിക്കുന്നത് നല്ലതാണ് . വളരെപ്പെട്ടന്ന് തന്നെ ശരീരത്തിൽ ഉയർന്ന അളവിൽ ഊർജ്ജം നൽകാൻ കഴിവുള്ള ഭക്ഷണമാണ് പൊങ്ങ് . അതിനാൽ അത്ലറ്റുകൾ പൊങ്ങ് ഉണക്കിപ്പൊടിച്ചു മത്സരങ്ങൾക്ക് മുൻപ് കഴിക്കാറുണ്ട്.നമ്മൾ വ്യായാമത്തിൽ ഇറങ്ങുന്നതിനു മുൻപ് പോങ്ങു കഴിക്കുന്നത് നമ്മുടെ ശരീര ഊർജ്ജം വർധിപ്പിക്കും. സൈഡ് എഫക്റ്റുകൾ ഉണ്ടാക്കുന്ന എനർജി ഡ്രിങ്കകൾ കഴിക്കുന്നതിനു പകരം പൊങ്ങ് പൊടിച്ചു വെള്ളത്തിൽ ചേർത്തു കഴിക്കുന്നത് നമുക്ക് ഇരട്ടി ഗുണം നൽകും. പൊങ്ങിന് ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസ് ഗ്രന്ഥിയെ ആരോഗ്യകരമായി വയ്ക്കാനുള്ള കഴിവുണ്ട്. ഇതുമൂലവും ഇൻസുലിൻ ഉത്പാദനം വർധിക്കുന്നു. അതായത് പൊങ്ങ് കഴിക്കുന്നത് നമ്മുടെ പ്രമേഹ രോഗ സാധ്യതയെ തടയുന്നു. കൂടാതെ പൊങ്ങ് ഇന്സുലിന് റെസിസ്റ്റൻസ് കുറയ്ക്കുകയും അമിതവണ്ണം തടയുകയൂം ചെയ്യുന്നു. പോങ്ങു പതിവായി കഴിക്കുന്നത് രക്തത്തിലെ നല്ല കൊളസ്‌ട്രോൾ ആയ HDL ചീത്ത കൊളസ്‌ട്രോൾ ആയ LDL നെ കുറയ്ക്കുന്നു.
അതിനാൽ ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ പതിവായി പൊങ്ങ് കഴിക്കുന്നത് ശീലമാക്കാം. പൊങ്ങ് രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. തൈറോയ്ഡ് രോഗമുള്ളവർക്കു പൊങ്ങ് കഴിച്ചാൽ തൈറോയ്ഡ് ഗ്രന്ധിക മെച്ചപ്പെടുവാൻ സഹായിക്കുന്നു. രക്തത്തിൽ അപകടകാരികളായ ഫ്രീ റാഡിക്കലുകൾ വർധിക്കുന്നത് തടയുവാൻ പൊങ്ങിനു സാധിക്കുന്നതിനാൽ ക്യാൻസർ രോഗികൾ പൊങ്ങ് പതിവായി കഴിക്കുന്നത് നല്ലതാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. തേങ്ങയുടെ പൊങ്ങ് അത്ര നിസ്സാരനല്ല എന്ന് മനസ്സിലായില്ലേ. പൊങ്ങ് കയ്യിൽ കിട്ടിയാൽ ഇനിയാരും അത് വലിച്ചെറിഞ്ഞു കളയരുത്.
ഇനി തേങ്ങയുടെ പൊങ്ങ് ഉപയോഗിച്ച് ഒരു രുചികരമായ ഭക്ഷണം തയ്യാറാക്കുന്നതിനുള്ള വിധം
തേങ്ങയുടെ പൊങ്ങ് ഉപയോഗിച്ച് പുഡ്ഡിംങ്
പാചക വിദഗ്ധയും മികച്ച കർഷകയും സംരംഭകയും ആയ കാസർഗോഡ് മൊഗ്രാൽപുത്തൂർ ചൗക്കിയിലെ ഖദീജ മുഹമ്മദ് തയ്യാറാക്കിയ തേങ്ങാ പൊങ്ങ് ഉപയോഗിച്ചുള്ള പുഡ്ഡിംഗ് തയ്യാറാക്കേണ്ട വിധം
ആവശ്യമായ സാധനങ്ങൾ.
പൊങ്ങ് -2 എണ്ണം
പാൽ - അരകപ്പ്
പഞ്ചസാര- അരക്കപ്പ്
കണ്ടൻസ്‌ഡ് മിൽക്ക് - 2-3 ടേബിൾ സ്പൂൺ
മുട്ട - 4 എണ്ണം
വാനില എസ്സൻസ് - ആവശ്യത്തിന്
പൊങ്ങ് ഒഴികെയുള്ള മുഴുവൻ ചേരുവകളും മിക്സിയിൽ നന്നായി അരയ്ക്കുക.
പൊങ്ങ് വട്ടത്തിൽ മുറിച്ച് ഒരു ബേക്കിംഗ് ട്രേയിൽ നിരത്തുക. മിക്സിയിൽ അരച്ച മിശ്രിതം പോങ്ങു കഷണങ്ങൾക്ക് മുകളിലേക്ക് തുല്യമായി ഒഴിക്കുക. മൈക്രോവേവ് അവനിൽ മുകൾ വശം നല്ല ബ്രൗൺ നിറമാകുന്നതുവരെ ബേക്ക് ചെയ്യുക. നല്ല സ്വീറ്റ് പൊങ്ങ് പുഡ്ഡിംഗ് റെഡി.
കടപ്പാട് : ഖദീജ മുഹമ്മദ്
കാസർഗോഡ്
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വാഴക്കുല മൂത്തോ എന്ന് എങ്ങനെ മനസിലാക്കാം .?
Share your comments