Features

താളിയോലകളിലെ 'വൃക്ഷായുർവേദം'

ഏഷ്യൻ രാജ്യങ്ങളിലെ പുരാതന കൃഷിയറിവുകൾ അടങ്ങിയ കൃഷിരീതിയാണ് വൃക്ഷായുർവേദം
ഏഷ്യൻ രാജ്യങ്ങളിലെ പുരാതന കൃഷിയറിവുകൾ അടങ്ങിയ കൃഷിരീതിയാണ് വൃക്ഷായുർവേദം

ലോകത്തിലെ ഏറ്റവും പുരാതനമായ കൃഷിരീതിയാണ് വൃക്ഷായുർവേദം. വേദ കാലം മുതലേ ചെടികളുടെയും മരങ്ങളുടെയും മികച്ച വിളവിന് വൃക്ഷായുർവേദം പ്രയോഗിക്കപ്പെട്ടിരുന്നുവെന്ന് ശാസ്ത്രങ്ങൾ പറയുന്നു. വൃക്ഷായുർവേദ രീതി പ്രയോഗിച്ചുകൊണ്ട് വിഷരഹിതവും ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുവാൻ സാധിക്കും.ഇത് സംസ്ഥാനത്ത് ഒട്ടാകെ വ്യാപിപ്പിക്കാൻ നിരവധി പദ്ധതികൾ ഇതിനോടകംതന്നെ കൃഷിവകുപ്പ് കൈകൊണ്ടിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ : മണ്ണ് സംരക്ഷണത്തിന്റെ ആവശ്യകത

എന്താണ് വൃക്ഷായുർവേദം?

ഏഷ്യൻ രാജ്യങ്ങളിലെ പുരാതന കൃഷിയറിവുകൾ അടങ്ങിയ കൃഷിരീതിയാണ് വൃക്ഷായുർവേദം. മൃതസഞ്ജീവനി, ഹരിത കഷായം, പഞ്ചഗവ്യം മുതലായ വളക്കൂട്ടുകളാണ് പ്രധാനമായും ഈ രീതി പ്രകാരം പച്ചക്കറികൾക്കും ചെടികൾക്കും നൽകുന്നത്. ചാണകം പ്രധാന ചേരുവയായി ചേർക്കുന്ന ഈ ഔഷധക്കൂട്ടുകൾ മണ്ണിൻറെ ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുകയും മികച്ച വിളവ് ലഭ്യമാക്കുവാൻ കാരണമാകുകയും ചെയ്യുന്നു. പ്രധാനമായും വൃക്ഷായുർവേദം ഉപയോഗിക്കുന്നത് കാർഷിക വിളകളുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാനും മികച്ച രോഗപ്രതിരോധശേഷി കൈവരിക്കാനും, വരൾച്ച, വെള്ളപ്പൊക്കം തുടങ്ങി കാലാവസ്ഥ വ്യതിയാനങ്ങളെ ചെറുക്കുവാനുമാണ്.

ബന്ധപ്പെട്ട വാർത്തകൾ : നിങ്ങൾക്ക് കാർഷിക മേഖലയിൽ സംരഭകത്വം ആരംഭിക്കണോ, എങ്കിൽ ഈ കാര്യം അറിഞ്ഞു വയ്ക്കണം

നമ്മൾ മനുഷ്യരെ ബാധിക്കുന്ന നിരവധി രോഗങ്ങളെ പോലെ മരങ്ങൾക്കും ധാരാളം രോഗങ്ങൾ വന്നുഭവിക്കുന്നു. തൃദോഷങ്ങൾ എന്ന് അറിയപ്പെടുന്ന വാത പിത്ത കഫ രോഗങ്ങൾ മരങ്ങൾക്കും ഉണ്ടാവുന്നു. പക്ഷേ പല രൂപത്തിൽ ഉണ്ടാവുന്നു എന്നുമാത്രം. വൃക്ഷങ്ങളുടെ കൊമ്പ് ഉണങ്ങൽ, തൊലി അഴുകൽ, വേര് ചീയൽ, കായ ഉണങ്ങി വീഴൽ തുടങ്ങി നിരവധി രോഗാവസ്ഥകൾ വൃക്ഷായുർവേദം വഴി ഇല്ലാതാക്കാം. പത്താം നൂറ്റാണ്ടിൽ ബംഗാൾ ഭരിച്ചിരുന്ന ഭീമപാല രാജാവിന്റെ കൊട്ടാരത്തിലെ പ്രമുഖ വൈദികനായ സുരപാല രചിച്ച വൃക്ഷായുർവേദം എന്ന പുസ്തകത്തിലെ ആയുർവേദക്കൂട്ടുകൾ ആണ് ഈ സമ്പ്രദായപ്രകാരം മരങ്ങൾക്കും ചെടികൾക്കും ഉപയോഗപ്പെടുത്തുന്നത്. സസ്യ ജീവൻറെ ശാസ്ത്രം എന്ന ഈ ഗ്രന്ഥത്തെ ഗവേഷകർ വിളിക്കുന്നു. ചെറുസസ്യങ്ങൾ, ഔഷധസസ്യങ്ങൾ, കുറ്റിച്ചെടിയായി വളരുന്ന മരങ്ങൾ തുടങ്ങി 170 ലധികം സസ്യ വിഭാഗങ്ങളെ കുറിച്ച് ഈ ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നു. ഗണപതി സ്തുതിയിൽ ആരംഭിക്കുന്ന ഈ ഗ്രന്ഥത്തിൽ 325 ശ്ലോകങ്ങൾ ആണ് ഉള്ളത്. നിലവിൽ ലഭ്യമായ ഈ പുസ്തകത്തിൽ 60 പേജുകൾ ആണ് ഉള്ളത്. ഇതിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത് ലിപി നാഗരി പഴയ രൂപത്തിലുള്ളതാണ്. ഈ ഗ്രന്ഥത്തിൽ സുര പാല പരാമർശിക്കുന്ന പല ഔഷധക്കൂട്ടുകളും ഭാരതത്തിൻറെ പല സ്ഥലങ്ങളിൽ കർഷകർ ഉപയോഗപ്പെടുത്തുന്നുണ്ട്. ജൈവവളക്കൂട്ടുകൾ മാത്രമല്ല ഓരോ മരത്തെയും ബാധിക്കുന്ന വിവിധ രോഗങ്ങളും അതിൻറെ ലക്ഷണങ്ങളും കൃത്യമായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു.

ഈ ഗ്രന്ഥത്തെ കുറിച്ച് പറയുമ്പോൾ ചേർത്ത് വായിക്കാവുന്ന മറ്റൊരു കാര്യമാണ് ആറാം നൂറ്റാണ്ടിൽ വരാഹമിഹിരൻ രചിച്ച ബൃഹത് സംഹിത. ഈ ഗ്രന്ഥത്തിലും സസ്യലതാദികളെ കുറിച്ചും അവയെ ബാധിക്കുന്ന രോഗങ്ങളെ കുറിച്ചും കൃത്യമായി പരാമർശിക്കുന്നു. യശ്വന്ത് ലക്ഷ്മൺ നൈന എന്ന എഴുത്തുകാരൻ ഈ പുസ്തകം 1990ൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പറയുന്ന ആയുർവേദ വിധികൾ കൂടുതൽ പ്രചാരത്തിൽ വന്നത് 2000 മുതൽക്കാണ്. ഇതിൽ വിവരിച്ചിരിക്കുന്ന സസ്യ പോഷണ രീതികൾക്കും ചികിത്സാ സമ്പ്രദായങ്ങൾക്കും വൻ സ്വീകാര്യതയാണ് ഇന്ന് ലഭ്യമാകുന്നത്.

ബന്ധപ്പെട്ട വാർത്തകൾ : കാർഷികമേഖലയിലെ കാർബൺ ന്യൂട്രൽ രീതി


English Summary: vrikshayurvedam in thaliyola book

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds