1. Health & Herbs

രക്തത്തിലെ ഇൻസുലിൻ അളവ് വർധിപ്പിക്കുന്ന കസൂരി മേത്തി

ധാരാളം ആരോഗ്യഗുണങ്ങൾ പകരുന്ന ഇലക്കറിയാണ് ഉലുവയില. ശരീരത്തിന് ആവശ്യമായ ധാതുലവണങ്ങളും, ജീവകങ്ങളും, മറ്റു പോഷകാംശങ്ങളും ഈ ഇലക്കറിയിൽ സമ്പന്നമായി അടങ്ങിയിരിക്കുന്നു. ഉലുവയുടെ ഇല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആണ് കൂടുതലായും ഭക്ഷണവിഭവങ്ങളിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ കേരളത്തിലും ചില ഭക്ഷണ വിഭവങ്ങളുടെ രുചി കൂട്ടാൻ ഉലുവയില ഉപയോഗിക്കുന്നു. വിപണിയിൽ ലഭ്യമാകുന്ന കസൂരി മേത്തി എന്ന് പറയപ്പെടുന്ന ഇല ഇതുതന്നെയാണ്. ശരീരത്തിന് പകർന്നു നൽകുന്ന ആരോഗ്യഗുണങ്ങൾ താഴെ നൽകുന്നു

Priyanka Menon
ധാരാളം ആരോഗ്യഗുണങ്ങൾ പകരുന്ന ഇലക്കറിയാണ് ഉലുവയില
ധാരാളം ആരോഗ്യഗുണങ്ങൾ പകരുന്ന ഇലക്കറിയാണ് ഉലുവയില

ധാരാളം ആരോഗ്യഗുണങ്ങൾ പകരുന്ന ഇലക്കറിയാണ് ഉലുവയില. ശരീരത്തിന് ആവശ്യമായ ധാതുലവണങ്ങളും, ജീവകങ്ങളും, മറ്റു പോഷകാംശങ്ങളും ഈ ഇലക്കറിയിൽ സമ്പന്നമായി അടങ്ങിയിരിക്കുന്നു. ഉലുവയുടെ ഇല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആണ് കൂടുതലായും ഭക്ഷണവിഭവങ്ങളിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ കേരളത്തിലും ചില ഭക്ഷണ വിഭവങ്ങളുടെ രുചി കൂട്ടാൻ ഉലുവയില ഉപയോഗിക്കുന്നു. വിപണിയിൽ ലഭ്യമാകുന്ന കസൂരി മേത്തി എന്ന് പറയപ്പെടുന്ന ഇല ഇതുതന്നെയാണ്. ശരീരത്തിന് പകർന്നു നൽകുന്ന ആരോഗ്യഗുണങ്ങൾ താഴെ നൽകുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഉലുവ മാഹാത്മ്യം 

1.ഉപാപചയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആക്കുന്നു

ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഉലുവ മികച്ചതാണ്. അതിരാവിലെ ഉലുവ വെള്ളത്തിലിട്ട് എടുത്തു അതു കുതിർന്ന വെള്ളം അരിച്ച് വെറുംവയറ്റിൽ കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ആക്കുവാൻ നല്ലതാണ്. അതുപോലെ തന്നെയാണ് ഉലുവയില. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ദഹനസംബന്ധമായ പ്രശ്നങ്ങൾ എല്ലാം ഇല്ലാതാകുന്നു. ഇത് വെറുതെ ചവച്ചരച്ച് കഴിക്കുന്നതും ശരീരത്തിന് മികച്ചതാണ്.

2. അമിതവണ്ണം കുറയ്ക്കുന്നു

അമിതവണ്ണം അകറ്റുവാൻ ഉലുവയില നല്ലതാണ്. ഇത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇത് ചെറിയ ഉള്ളിയിൽ വഴറ്റി അല്പം ഉപ്പ് ചേർത്ത് തോരൻ ആയി കഴിക്കുന്നതുവഴി അനാവശ്യ കൊഴുപ്പും അമിതവണ്ണവും ഇല്ലാതാക്കാം.

3. ചീത്ത കൊളസ്ട്രോൾ പുറന്തള്ളുന്നു

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ ഇല്ലാതാക്കുവാൻ ഉലുവയില ഏറ്റവും നല്ലതാണെന്ന പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ഉലുവയില ഉപയോഗപ്പെടുത്തി തോരനും കറികളും കഴിക്കുന്നത് കൊളസ്ട്രോൾ രോഗികൾക്ക് നല്ലതാണ്.

4. ഹീമോഗ്ലോബിൻ ഉൽപാദനം വർദ്ധിപ്പിക്കുന്നു

ആഗോളമായി ഇരുമ്പ് അടങ്ങിയിരിക്കുന്ന ഇലക്കറി ആയതിനാൽ ഹീമോഗ്ലോബിന് അളവ് വർദ്ധിപ്പിക്കുവാൻ ഏറ്റവും നല്ല വഴിയാണ്. ഗർഭിണികൾക്ക് ഈ ഇല കഴിക്കുന്നത് വിളർച്ച ക്ഷീണം തുടങ്ങിയവ അകറ്റുവാൻ നല്ലതാണ്. ഇത് ഗർഭസ്ഥശിശുവിനും ചെയ്യും.

5. മുടിയഴക് വർധിപ്പിക്കുന്നു

എല്ലാവർക്കും അറിയുന്ന കാര്യമാണ് മുടിയുടെ ഭംഗി കൂട്ടുവാനും, താരൻ അകറ്റുവാനും, അറ്റം പിളരാത്തിരിക്കുവാനും ഉലുവ നല്ലതാണെന്ന്. അതുകൊണ്ടുതന്നെ ഉലുവ ഇല അരച്ച് തേക്കുന്നതും സ്വാഭാവിക ഭംഗി നഷ്ടപ്പെടാതെ കൂടുതൽ മൃദുലമാക്കാൻ ഉപകാരപ്പെടും.

ബന്ധപ്പെട്ട വാർത്തകൾ: തുടർച്ചയായി ഉലുവ കഴിച്ചാല്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാം

6. ഇൻസുലിൻ അളവ് നിയന്ത്രിക്കാൻ ഉലുവയില

പ്രമേഹനിയന്ത്രണത്തിന് ഉലുവ മികച്ച വഴിയാണ്. പ്രത്യേകിച്ച് ടൈപ്പ് ടു പ്രമേഹം. രക്തത്തിലെ ഇൻസുലിൻ അളവ് നിയന്ത്രണവിധേയമാക്കാൻ ഉലുവ നീര് എന്നപോലെതന്നെ ഉലുവയുടെ ഇലയും മികച്ചതാണ്. ഇതിൻറെ ഇലയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത ഫൈബറുകൾ രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണം കുറച്ച്, ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു.

7. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം

പൊട്ടാസ്യം, സോഡിയം തുടങ്ങിയ ധാതുക്കൾ ഉലുവയുടെ ഇലയിൽ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ ഇതിൻറെ ഉപയോഗം കൊണ്ട് സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ഹൃദയം സേഫായി വെക്കുന്നതിന് ഈ ഭക്ഷണം കഴിക്കൂ !

English Summary: health benefits of kashuri methi

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds