നമ്മളിൽ അധികപേരും പല്ലു തേയ്ക്കാതെ ചായയോ, വെള്ളമോ പോലും കുടിക്കാത്തവരാണ്. പല്ലു തേയ്ക്കുന്നത് ആരോഗ്യകരമായ ജീവിതത്തിനും വൃത്തിയ്ക്കും ആവശ്യമാണ് എന്നതൊക്കെ ശരി, പക്ഷെ, വൃത്തിഹീനമെന്നു തോന്നുമെങ്കിലും, രാവിലെ പല്ലും തേയ്ക്കും മുൻപ് വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നു പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ കഴിക്കേണ്ട ഭക്ഷണങ്ങള്‍
രാവിലെ പല്ലു തേയ്ക്കും മുമ്പ് വെള്ളം കുടിയ്ക്കുന്നത് ശരീരത്തിൻറെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കും എന്ന് പഠനങ്ങള്‍ പറയുന്നു. കോള്‍ഡ്, പനി, ചുമ, അലര്‍ജി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും വെറും വയറ്റില്‍ പല്ലു തേയ്ക്കാതെയുളള വെള്ളം കുടി ഗുണകരമാകുമെന്ന് പറയപ്പെടുന്നു. ഇതിലൂടെ രോഗപ്രതിരോധ സംവിധാനം കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാകുന്നു. ഇതുവഴി, വേറെ എന്തെല്ലാം ആരോഗ്യഗുണങ്ങൾ നേടാം എന്ന് നോക്കാം.
* ബിപി, പ്രമേഹം എന്നിവയുടെ നിയന്ത്രണത്തിന് ഈ വഴികള്‍ സഹായിക്കുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരം ഘടകങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇവയെല്ലാം ആരോഗ്യത്തെ സഹായിക്കുന്നവയാണ്. പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: കുട്ടികൾക്കുണ്ടാകുന്ന പനി, ചുമ എന്നിവയ്ക്ക് കായം ഒരു ഔഷധമാണ്
* ബ്രഷ് ചെയ്യുന്നതിന് മുന്‍പേ വെള്ളം കുടിയ്ക്കുമ്പോള്‍ വായിലെ ആസിഡുകള്‍ വയറ്റിലേയ്‌ക്കെത്തുന്നു. ഇത് വയറ്റിലെ ദോഷകരമായ രോഗാണുക്കളെ നശിപ്പിയ്ക്കുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണിത്. ഉണർന്നയുടനെ ഇത് ചെയ്യുമ്പോൾ ശരീരത്തിലെ വിഷവസ്തുക്കളെ എളുപ്പത്തിൽ പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇത് വയറ്റിലെത്തി വിസര്‍ജ്യങ്ങളിലൂടെ വേഗം പുറന്തള്ളപ്പെടുന്നു. ഇത് രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു.
* ബ്രഷ് ചെയ്യുന്നതിന് മുന്‍പായുള്ള വെളളം കുടി നിങ്ങളുടെ ശരീരത്തിൽ എല്ലാ ഭാഗത്തേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുകയും ഇതുവഴി ചര്‍മ്മത്തിന് തിളക്കം നിലനിർത്താൻ സാധിക്കുകയും ചെയ്യും. ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ശരീരത്തിൽ കൂടുതൽ ഓക്സിജൻ ലഭ്യമാക്കുകയും ചെയ്യും. ഇത് ചര്‍മത്തെ സഹായിക്കുക മാത്രമല്ല, ശരീരത്തിന് കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഇവ ശീലമാക്കിയാൽ ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍, ക്യാൻസർ തുടങ്ങി ജീവിതശൈലികൊണ്ടുള്ള എല്ലാ രോഗങ്ങളും തടയാം
Share your comments