ജോലി ചെയ്യുന്ന സ്ത്രീകൾക്കും മറ്റും ഭക്ഷണം കഴിക്കാനായി തീരെ സമയമില്ലാതെ വരാറുണ്ട്. മറ്റുള്ളവരെപോലെ മുൻകൂട്ടി സമയമൊന്നും നിശ്ചയിക്കാതെ, കിട്ടുന്ന സമയങ്ങളിൽ വലിച്ചു വാരി തിന്നുകയാണ് പതിവ്. ശരീരഭാരം കുറയ്ക്കാനെന്ന പ്രതീക്ഷയോടെ ഒന്നോ രണ്ടോ നേരത്തെ ഭക്ഷണം ഒഴിവാക്കുന്നവരുമുണ്ട്. പതിവായി ഇത്തരത്തിൽ ഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടെങ്കിൽ അത് ശരീരത്തിൽ അനാരോഗ്യകരമായ നിരവധി മാറ്റങ്ങളെ വിളിച്ചു വരുത്തുന്നതിന് കാരണമാകുമെന്നറിയുക. അങ്ങനെ ശരീരത്തിൽ ഉണ്ടാകാനിടയുള്ള ചില ദോഷകരമായ ഫലങ്ങളെ കുറിച്ച് നോക്കാം.
ബന്ധപ്പെട്ട വാർത്തകൾ: അടുക്കളയിലെ ആൻറിബയോട്ടിക് മരുന്നുകൾ!
- കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് വഴി അല്ലെങ്കിൽ ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതു വഴി നിങ്ങളുടെ രക്തത്തിലെ ഷുഗർ ലെവലിൽ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നതിന് കാരണമാകും. ഇത് നിങ്ങളുടെ ഞരമ്പുകൾക്കും മൊത്തത്തിലുള്ള മാനസികാരോഗ്യത്തിനും നല്ലതല്ല. നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഉൽകണ്ഠ, വിഷാദരോഗം, ക്ഷോഭം വർദ്ധിക്കാൻ, എന്നിവയ്‌ക്കെല്ലാം കാരണമാകും.
- ഒരു നേരത്തെ ഉപവാസം അവസാനിപ്പിക്കാൻ ഒരുങ്ങുമ്പോൾ, യഥാർത്ഥത്തിൽ നിങ്ങൾക്ക് കൂടുതൽ വിശപ്പ് അനുഭവപ്പെടുന്നു. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളിൽ സാധാരണ കഴിക്കുന്നതിനേക്കാൾ കൂടുതൽ കഴിക്കാൻ പ്രവണത കാണിച്ചേക്കാം. ഉപവാസമെടുക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൻ്റെ ആവശ്യകതയനുസരിച്ചുള്ള ഉർജ്ജം ലഭിക്കാതെ വരുകയും അത് നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നു. ശരീരം ആവശ്യപ്പെടുന്ന പ്രോട്ടീൻ സംഭരിച്ചു വയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ അമിതമായി നിങ്ങൾക്ക് ഭക്ഷണങ്ങളോട് ആസക്തി ഉളവാക്കുന്നത്. ഇങ്ങനെ വരുമ്പോൾ പലരേയും ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തേങ്ങയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണ്
- ഭക്ഷണം ഒഴിവാക്കുന്നത് ഒരാളിൽ ക്ഷീണം ഉണ്ടാകുകയും ഇത് തലചുറ്റൽ, മൈഗ്രെയ്ൻ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഭക്ഷണം ഒഴിവാക്കിയാൽ നിങ്ങളുടെ മെറ്റബോളിസവും ഉപാപചയ പ്രവർത്തനങ്ങളും സാവധാനത്തിലാകുകയും ചെയ്യും. ഉപവാസം എടുക്കുന്ന സമയങ്ങളിൽ ആണെങ്കിൽ പോലും ഉണങ്ങിയ പഴങ്ങൾ അല്ലെങ്കിൽ തൈര് പോലുള്ള പ്രോട്ടീൻ ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. അല്ലെങ്കിൽ പ്രോട്ടീൻ അടങ്ങിയ ഒരു പഴം, പേരക്ക, കിവി ഫ്രൂട്ട്, അല്ലെങ്കിൽ ബ്ലാക്ക്‌ബെറി എന്നിവ കഴിക്കുക.
- ദീർഘകാലാടിസ്ഥാനത്തിൽ, ഭക്ഷണം ഉപേക്ഷിക്കുന്നത് മാക്രോ, മൈക്രോ പോഷകങ്ങളിലെ പോഷക ശൂന്യതയിലേക്ക് നയിച്ചേക്കാം. അതുകഴിഞ്ഞ് നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ എത്രയധികം പോഷകങ്ങൾ ഉണ്ടെങ്കിൽ തന്നെയും ഇത് ശരീരത്തിൽ എത്തുമ്പോൾ അതിൻ്റെ ശക്തിയും ഉർജ്ജവും കുറയുന്നു. ഇത്തരത്തിൽ ശരീരത്തിലുണ്ടാവുന്ന ദീർഘകാല കുറവുകൾ, രോഗപ്രതിരോധ ശേഷി നഷ്ടത്തിലേക്കും ശരീരഭാര അസന്തുലിതാവസ്ഥയിലേക്കും ഒക്കെ നയിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ദിവസവും ഒരു പേരയ്ക്ക കഴിക്കൂ
- ഭക്ഷണം ഉപേക്ഷിക്കുന്നത് ശരീരത്തിൽ പ്രോട്ടീൻ്റെ അളവ് കുറയ്ക്കാൻ ഇടയാക്കും. ദിവസവും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതു വഴി ശാരീരിക ആരോഗ്യത്തിന് പ്രതിദിനം ശുപാർശ ചെയ്യപ്പെടുന്ന പ്രോട്ടീൻ്റെ അളവിൽ വലിയ രീതിയിൽ വ്യതിയാനങ്ങൾ ഉണ്ടാകുന്നു. പ്രോട്ടീൻ ശരീരത്തിൻറെ ശക്തിയും ഊർജ്ജ സ്രോതസ്സുമാണ്. പ്രതിദിനം ശുപാർശ ചെയ്യുന്ന അളവിൽ പ്രോട്ടീൻ ലഭിക്കാത്തവർക്ക് ശാരീരിക പരിമിതികൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
ഇഷ്ടാനുസരണം ഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം കുറയുകയില്ലെന്നു മാത്രമല്ല ഇത് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് കൃത്യമായ ഭക്ഷണശീലം പിന്തുടരേണ്ടതുണ്ട്. ലഘുവായിട്ടാണെങ്കിൽ പോലും കൃത്യമായ സമയക്രമങ്ങളിൽ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രമിക്കുക.
Share your comments