നോണ്‍ വെജ് ഇല്ലാതെ ഭക്ഷണം കഴിക്കാത്തവരുണ്ട്. കേരളം വിപണിയിലെ ഏറ്റവും ഡിമാൻന്റുള്ള ഭക്ഷണ പദാർത്ഥമാണ് മാംസം. ചിക്കനും മട്ടനും ബീഫുമെല്ലാം അതിലുൾപ്പെടുന്നു. ഇത് സ്ഥിരമായി കഴിയ്ക്കുന്നവരും എല്ലാ നേരത്തെ ഭക്ഷണങ്ങളിലും ഉള്‍പ്പെടുത്തുന്നവരുമെല്ലാമുണ്ട്. ഇറച്ചി ധാരാളം പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയതാണ്. എന്നാല്‍ ഇത് കൂടുതല്‍ കഴിയ്ക്കുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാൻ കാരണമാകും.
ലബോറട്ടറിയിൽ നിർമ്മിച്ച ഇറച്ചി വില്‍ക്കാന്‍ അനുമതി
* ഇറച്ചി, പ്രത്യേകിച്ചും റെഡ് മീറ്റ്, സ്‌കിന്‍ കളയാതെയുളള ചിക്കന്‍, മട്ടന്‍ എന്നിവയെല്ലാം അമിതമായ കഴിയ്ക്കുന്നത് കൊളസ്‌ട്രോള്‍ വര്‍ദ്ധനവിന് ഇട വരുത്തും. ഇതു വഴി കൊഴുപ്പ് ശരീരത്തിലെത്തുന്നു. ഇതു പോലെ ഉപ്പും. ഇതിനാല്‍ തന്നെ കൊളസ്‌ട്രോള്‍, ബിപി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതെല്ലാം തന്നെ ഹൃദയാരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നവ കൂടിയാണ്.
* ഇറച്ചി കഴിയ്ക്കുമ്പോള്‍, ശേഷം എല്ലാം അമിത വിയര്‍പ്പ് ഉണ്ടാകുന്നത് സാധാരണയാണ്. മീറ്റ് സ്വെറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. പ്രോട്ടീന്‍ ഉപാപചയം നടക്കാനായുള്ള രാസപ്രക്രിയകളുടെ ഫലമായാണ് ഇതുണ്ടാകുന്നത്. ഇറച്ചി കൂടുതല്‍ കഴിയ്ക്കുമ്പോള്‍ വിയര്‍പ്പും കൂടുതലാകും. ഇതു പോലെ തന്നെ കരിച്ചും പുകച്ചുമെല്ലാം, അതായത് ബേക്ക് ചെയ്തും തന്തൂര്‍ രീതിയിലും വറുത്തുമെല്ലാം ഇറച്ചി വിഭവങ്ങള്‍ ഉണ്ടാക്കി കഴിയ്ക്കുമ്പോള്‍ ക്യാന്‍സര്‍ സാധ്യത ഏറുന്നു. പ്രത്യേകിച്ചും ചുവന്ന ഇറച്ചിയെങ്കില്‍.
* തടി കൂടാനുള്ള പ്രധാനപ്പെട്ട ഒരു കാരണം തന്നെയാണ് ഇത്. ഇറച്ചി പ്രത്യേകിച്ചും റെഡ് മീററ് കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഒന്നാണ്. ഇത് കൊളസ്‌ട്രോള്‍ പോലുള്ളവ കൂട്ടുന്നതും തടി കൂട്ടുന്ന ഒന്നാണ്. ഇറച്ചി വിഭവങ്ങള്‍ എണ്ണയില്‍ വറുത്തും മറ്റും ഉപയോഗിയ്ക്കുമ്പോള്‍ കൂടുതല്‍ ദോഷം വരുത്തുന്നു. ഇത് കൊഴുപ്പ് കൂടുതല്‍ ശരീരത്തില്‍ അടിഞ്ഞ് കൂടാന്‍ സാധ്യതയുണ്ടാക്കുന്നു.
* പ്രമേഹത്തിനും സ്ഥിരമായ ഇറച്ചി ഉപഭോഗം നല്ലതല്ല. ഇത് ശരീരഭാരം കൂടാന്‍ ഇടയാക്കും. കൊഴുപ്പടിഞ്ഞ് കൂടാന്‍ ഇട വരുത്തും. ഇതെല്ലാം തന്നെ പ്രമേഹ രോഗികള്‍ക്ക് ദോഷകരമാണ്. പ്രമേഹം മൂര്‍ഛിയ്ക്കാന്‍ ഇട വരുത്തുന്ന ഘടകങ്ങളാണ് ഇവയെല്ലാം തന്നെ. പ്രമേഹം മൂര്‍ഛിയ്ക്കുന്നത് ശരീരത്തിലെ സകല അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ ബാധിയ്ക്കും.
Share your comments