പല്ലു വേദന വരാൻ പല കാരണങ്ങളും ഉണ്ട്. കാരണങ്ങൾ എന്താണെങ്കിലും പല്ലുവേദന വന്നാൽ നമ്മൾ ആദ്യം ചെയ്യുന്നത് വേദന സംഹാരി കഴിക്കുക എന്നതാണ്. എന്നാൽ ഈ വേദന സംഹാരികൾക്ക് ഒരുപാട് പാർശ്വഫലങ്ങളുണ്ട്. പല്ല് വേദനക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട്. അവയെ കുറിച്ച് കൂടുതലറിയാം.
ദന്തസംരക്ഷണത്തിന് ഏറ്റവും നല്ലതാണ് ഉള്ളി. ഉള്ളിയുടെ ചെറിയൊരു കഷ്‌ണം വേദനയുള്ള പല്ലുകൾക്കിടയിൽ കടിച്ചു പിടിക്കുക. രണ്ടു മുതൽ അഞ്ചു മിനിറ്റുവരെ ഇങ്ങനെ ചെയ്‌താൽ പെട്ടെന്ന് തന്നെ ആശ്വാസം ലഭിക്കും. പല്ലുവേദനക്കുള്ള വേറൊരു ഉപായമാണ് ഗ്രാമ്പൂ. ഇത് മിക്ക വീടുകളിലും കാണുന്ന ഒരു സുഗന്ധദ്രവ്യമാണ്. ഇത് ചതച്ചരച്ച് വേദനയുള്ള പല്ലുകളിൽ പുരട്ടുകയോ, ഗ്രാമ്പൂ പൊടിയിൽ ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് പുരട്ടുകയോ ചെയ്‌താൽ പല്ലുവേദനക്ക് ശമനം കിട്ടും.
പല്ല് വേദനക്ക് വേറൊരു ഉപായം ടീ ബാഗാണ് (tea bag). ടീ ബാഗ് കുറച്ച് ചൂടാക്കിയ ശേഷം വേദനയുള്ള ഭാഗത്തു അമർത്തി പിടിച്ചാൽ വേദന പെട്ടെന്ന് തന്നെ മാറും. പല്ലുവേദന കൊണ്ടുണ്ടാകുന്ന വീക്കത്തിനും tea bag നല്ലതാണ്. പല്ലിൻറെ തിളക്കം കൂട്ടാനും ടീ ബാഗ് ഉപയോഗിക്കാം.
വെള്ളരിക്ക നീര് കുറച്ച് പഞ്ഞിയിൽ മുക്കി അതിൽ കുറച്ചു ആൽക്കഹോൾ കൂടി ചേർത്ത് പല്ലുകൾക്കിടയിൽ വെക്കുന്നത് വേദന ഇല്ലാതാക്കും.
കർപ്പൂര തുളസി കൊണ്ട് ഉണ്ടാക്കിയ ചായയാണ് മറ്റൊരു ഒറ്റമൂലി. പല്ലു വേദനയുള്ളപ്പോൾ ഈ ചായ കുടിക്കുകയാണെങ്കിൽ നല്ല ആശ്വാസം ലഭിക്കുന്നതാണ്. ഇതിലുള്ള ആന്റിസെപ്റ്റിക് പ്രോപ്പർട്ടിയാണ് പല്ലുവേദന കുറയാൻ കാരണമാകുന്നത്.
പല്ല് വേദന കുറക്കാനുള്ള മറ്റൊരു മികച്ച മാർഗ്ഗമാണ് ഐസ് (ice). വേദനയുള്ള പല്ലുകൾക്കിടയിൽ ഐസ് ക്യൂബ് കടിച്ചു പിടിക്കുന്നത് പല്ലുവേദന കുറയാൻ സഹായിക്കുന്നു.
സാധാരണ ജലദോഷത്തിനാണ് നമ്മൾ വിക്‌സ് ഉപയോഗിക്കുന്നതെങ്കിലും, ഇത് പല്ലുവേദനക്കും ഒരു പ്രതിവിധിയാണ്. ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് വേദനയുള്ള സൈഡിലെ കവിളത്ത് വിക്‌സ് പുരട്ടുമ്പോൾ വേദന കുറയുന്നത് നമുക്ക് മനസിലാക്കാം. വെളുത്തുളളി പ്രയോഗവും പല്ലുവേദനക്ക് ബെസ്റ്റാണ്.
Share your comments