പലയാളുകൾക്കും ചില സമയങ്ങളിൽ ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് തലകറക്കം (Dizziness). തലകറക്കം ഒരു രോഗലക്ഷണമാണ്. പല പ്രശ്‌നങ്ങൾ കൊണ്ടും തലകറക്കം ഉണ്ടാകാം. അതിനാൽ തന്നെ തലകറക്കം സ്ഥിരമായി വരികയാണെങ്കിൽ ആരോഗ്യ വിദഗ്ദ്ധനെ സന്ദർശിക്കേണ്ടത് അത്യാവശ്യമാണ്. ചിലർക്ക് ബോധം മറിയുന്നത് പോലെയും ചിലർക്ക് ചുറ്റുമുള്ള വസ്തുക്കൾ കറങ്ങുന്നതായും തോന്നും. തലകറക്കം തോന്നുന്നവർക്ക് ശർദ്ദിൽ ഉണ്ടാകുന്ന അവസരങ്ങളും കുറവല്ല. തലകറക്കം പെട്ടെന്ന് മാറാൻ സഹായിക്കുന്ന ചില വഴികളെ കുറിച്ചാണ് വിശദമാക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കമുണ്ടെങ്കിൽ കാരണമിതാകാം
ശരീരത്തിൽ വെള്ളത്തിൻറെ അളവ് കുറയുകയാണെങ്കിൽ തലകറക്കം ഉണ്ടാകാം. തലകറക്കം ഉണ്ടാകുന്ന സമയത്ത് അധികമായി ക്ഷീണം തോന്നുകയോ, ദാഹം തോന്നുകയോ , മൂത്രം ഒഴിക്കുന്നതിന്റെ അളവ് കുറയുകയോ ചെയ്യുകയാണെങ്കിൽ ധാരാളം വെള്ളം കുടിയ്ക്കണം. അത് വഴി ശരീരത്തിലെ ജലത്തിന്റെ അളവ് നില നിർത്താൻ സഹായിക്കുകയും തലകറക്കം കുറയ്ക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മൈഗ്രേൻ ഉണ്ടാകാൻ സാധ്യതയുണ്ട്
സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ശർദ്ദിലും, തലകറക്കവും കുറയ്ക്കാൻ ഇഞ്ചി (Ginger) കഴിയ്ക്കുന്നത് സഹായിക്കും. മാത്രമല്ല ഗർഭിണികൾക്ക് ഉണ്ടാകുന്ന ശർദ്ദിലും, തലകറക്കവും കുറയ്ക്കാനും ഇഞ്ചി സഹായിക്കാറുണ്ട്. ഇഞ്ചി ഭക്ഷണത്തിലോ ചായയിലോ ചേർത്ത് കഴിക്കുന്നതും നല്ലതാണ്. നിങ്ങൾ ഗർഭിണിയാണെങ്കിൽ എന്തെങ്കിലും മരുന്നായി കഴിക്കുന്നതിന് ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.
വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ക്ഷീണം കുറയ്ക്കാനും തലകറക്കം കുറയ്ക്കാനും സഹായിക്കും. തല അധികമായി അനക്കിയത് മൂലം ഉണ്ടാകുന്ന തലകറക്കം കുറയ്ക്കാനും വിറ്റാമിന് സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ഓറഞ്ച്, മധുരനാരങ്ങ, സ്ട്രോബറി, ക്യാപ്സിക്കും എന്നിവയിൽ ധാരാളമായി വിറ്റാമിന് സി ഉണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: രുചിയിലും ഗുണത്തിലും താരമായി സ്ട്രോബറി പേര
രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി നിലനിർത്താൻ വൈറ്റമിൻ ഇ സഹായിക്കും. രക്തയോട്ടം (Blood) കുറയുന്നത് മൂലം ഉണ്ടാകുന്ന തലകറക്കം കുറയ്ക്കാൻ വൈറ്റമിൻ ഇ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നത് സഹായിക്കും. വീറ്റ് ജേം, ബദാം, കശുവണ്ടി പരിപ്പ് തുടങ്ങിയവ, കിവി, ചീര എന്നിവയിൽ ധാരാളമായി വൈറ്റമിൻ ഇ കാണാറുണ്ട്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments