തൈറോയ്‌ഡുരോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഹൈപ്പോ, ഹൈപ്പർ എന്നീ രണ്ടുതരം തൈറോയ്ഡിസമാണുള്ളത്. ഇതിൽ കൂടുതലായി കാണപ്പെടുന്നത് ഹൈപ്പോതൈറോയ്ഡിസമാണ്. ഹോര്‍മോണ്‍ പ്രശ്‌നമായതിനാല്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ഇത് കൂടുതലായി ഉണ്ടാകുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഇത് മൂന്നിരട്ടിയാണ് ഉണ്ടാകാനുള്ള സാധ്യത. ഒരിക്കല്‍ മരുന്നു കഴിച്ച് തുടങ്ങിയാല്‍ നിർത്താൻ പറ്റാത്ത ഒരു അവസ്ഥയാണിതിന്. അതിലും ഭേദം ഈ രോഗം വരാതിരിക്കാൻ നോക്കുന്നതാണ്. താഴെ പറയുന്ന പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളോ സപ്പ്ളിമെന്റോ കഴിക്കുകയാണെങ്കിൽ തൈറോയിഡ് രോഗം വരാതെ നോക്കാവുന്നതാണ്.
- സെലേനിയം ഓട്ടോ ഇമ്യൂണ്‍ തൈറോഡൈറ്റിസ് കുറയ്ക്കാന്‍ നല്ലതാണ്. ഇത് തൈറോക്‌സിന്‍ ഹോര്‍മോണ്‍ ഉല്‍പാദത്തിന് സഹായിക്കുന്നു. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കുന്നു. ഹാഷിമോട്ടോ പോലുള്ള രോഗങ്ങള്‍ തടയുന്നു. നട്‌സ് നല്ലതാണ്. പന്നിയിറച്ചി, മുട്ട, മീന്‍, കൂണ്‍, ഷെല്‍ ഫിഷ്, തവിടുള്ള് അരി, ബീഫ് എന്നിവയില്‍ സെലേനിയം അടങ്ങിയിട്ടുണ്ട്.
- തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങള്‍ക്ക് സെലേനിയം കഴിഞ്ഞാല്‍ വേണ്ട ഒന്നാണ് സിങ്ക്. ഇറച്ചി വിഭാഗങ്ങള്‍, പയര്‍, കടല, ഷെല്‍ ഫിഷ്, നട്‌സ്, സീഡ്‌സ്, മുട്ട എന്നിവയില്‍ ഇതുണ്ട്. സിങ്ക് രോഗപ്രതിരോധശേഷിയ്ക്ക് പ്രധാനമാണ്. തൈറോയ്ഡ് ഗ്രന്ഥിയ്ക്കു വരുന്ന നീര്‍ക്കെട്ട് മാറാന്‍ ഇതേറെ നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: തൈറോയിഡിന് തുളസി നീരും കറ്റാർവാഴ നീരും ചേർത്തുള്ള ഔഷധക്കൂട്ട്; എങ്ങനെ ഉപയോഗിക്കണം?
- വൈറ്റമിന്‍ എ, തലച്ചോറിലെ പിറ്റിയൂറ്ററി ഗ്ലാന്റില്‍ നിന്നും ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇത് അയൊഡിന്‍ വലിച്ചെടുക്കാന്‍ സഹായിക്കും. തൈറോക്‌സിന്‍ ഹോര്‍മോണിനെ ടി3 ആയി മാറ്റുന്നത് വൈറ്റമിന്‍ എ ആണ്. ഇതെല്ലാം തൈറോയ്ഡ് വരാതെ തടയും. ഇത് ലഭിയ്ക്കാന്‍ പഴങ്ങളും പച്ചക്കറികളും ഇലക്കറികളുമെല്ലാം കഴിയ്ക്കാം. തക്കാളി, മാങ്ങ, മുട്ട, കോഡ് ലിവര്‍ ഓയില്‍ എന്നിവ കഴിയ്ക്കാം.
- വൈറ്റമിന്‍ ഡി ആണ് തൈറോക്‌സിന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതും തൈറോയ്ഡ് ഗ്രന്ഥിയ്ക്കുണ്ടാകുന്ന വീക്കം തടയാന്‍ സഹായിക്കുകയും ചെയ്യുന്നത്. ഹാഷിമോട്ടോ തൈറോഡൈറ്റിസ് പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇതേറെ നല്ലതാണ്. വെയില്‍ കൊള്ളുന്നത് ഏറെ നല്ലതാണ്. കൂണ്‍, മുട്ട, ഇറച്ചി, പാല്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി ഉള്ളതാണ്. ഇത് കുറവെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ സപ്ലിമെന്റ് കഴിയ്ക്കാം
- വൈറ്റമിന്‍ ബി12 മറ്റൊരു വൈറ്റമിനാണ്. തൈറോയ്ഡ് കാരണമാകുന്ന ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ഇത് നല്ലതാണ്. കരള്‍, മുട്ട, മീന്‍, പാല്‍, പാലുല്‍പന്നങ്ങള്‍, പനീര്‍, ചീസ്, നെയ്യ് എന്നിവയെല്ലാം വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.
Share your comments