ചൂടുകാലമല്ലേ കുറച്ചു തണുത്ത വെള്ളം കുടിക്കാം എന്നാണ് നമ്മൾ എല്ലാവരും ചിന്തിക്കുന്നത്.പക്ഷെ ആ സുഖം താല്കാലികമാണ്.
ചൂടുവെള്ളത്തിൻറെ ഗുണങ്ങൾ ഇതാ.
●ദാഹം ശമിപ്പിക്കുന്നു പ്രത്യേകിച്ച് ജ്വരാവസ്ഥയിൽ ഉഷ്ണജലം അൽപാൽപമായി കുടിക്കുവാൻ പറയുന്നു.
●കഫത്തെ അലിയിക്കുന്നു
●അഗ്നിദീപ്തി ഉണ്ടാക്കുന്നു
●ഭക്ഷണം ദഹിക്കാൻ സഹായിക്കുന്നു.
●കണ്ഠത്തിനു ( തൊണ്ടയ്ക്കു) നല്ലതാകുന്നു.
●ശരീരത്തിലെ ശ്രോതസ്സുകൾക്ക് മൃദുത്വം നൽകി ലീനമായി ഇരിക്കുന്ന മലങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു.
●മൂത്രാശയ ശോധനമാകുന്നു.
●ഇക്കിൾ,വായു കയറി വയർ പെരുകുക, കഫം എന്നിവയെ ശമിപ്പിക്കുന്നു.
ഉഷ്ണശമനത്തിനും രോഗപ്രതിരോധത്തിനുമായി വെള്ളം തിളപ്പിച്ച് കുടിക്കാൻ മുൻപു പറഞ്ഞ ചൂർണങ്ങളിൽ ഷഡംഗ ചൂർണത്തെ പരിചയപ്പെടാം.6 മരുന്നുകൾ ചേർന്നതാണ് ഷഡംഗം.
●മുത്തങ്ങ
●ചന്ദനം
●ചുക്ക്
●ഇരുവേലി
●പർപടകപ്പുല്ല്
●രാമച്ചം
ശീതഗുണമുള്ള പാനീയമാണ് ഷഡംഗ പാനീയം.ദഹനക്തി കുട്ടുക,രുചിയും അഗ്നി ദീപ്തിയും ഉണ്ടാക്കുക,പനി, ദാഹം,ചൂട്,കഫം എന്നിവ യെ ശമിപ്പിക്കുക എന്നിവയാണ് പ്രധാന കർമ്മങ്ങൾ.
◆ദാഹം, പുകച്ചിൽ ഇവ കൂടുതലാണെങ്കിൽ ചുക്കിനു പകരം മല്ലി ചേർക്കാം.
ഇതിലെ ഓരോ മരുന്നും നോക്കുകയാണെങ്കിൽ അനേകം രോഗങ്ങൾക്ക് ഔഷധങ്ങളാണ്
Share your comments