1. Health & Herbs

ഭക്ഷണത്തിലുള്ള പോഷകക്കുറവ് നമ്മുടെ പ്രതിരോധശക്തിയെ എങ്ങനെ ബാധിക്കാം?

നല്ല ശാരീരിക മാനസകാരോഗ്യം നിലനിർത്താൻ പോഷകങ്ങളേറിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് ഈ പോഷകങ്ങള്‍ കൃത്യമായി ലഭിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. പോഷകങ്ങളുടെ കുറവ് രോഗപ്രതിരോധശേഷിയെ എങ്ങിനെയെല്ലാം ബാധിക്കുന്നു എന്ന് നോക്കാം

Meera Sandeep
How can nutritional deficiencies in our diet affect our immune system?
How can nutritional deficiencies in our diet affect our immune system?

നല്ല ശാരീരിക മാനസകാരോഗ്യം നിലനിർത്താൻ പോഷകങ്ങളേറിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്.  ശരീരത്തിന്റെ കൃത്യമായ പ്രവര്‍ത്തനത്തിന് ഈ പോഷകങ്ങള്‍ കൃത്യമായി ലഭിക്കേണ്ടത് അനിവാര്യമായിട്ടുള്ള കാര്യമാണ്. പോഷകങ്ങളുടെ കുറവ് രോഗപ്രതിരോധശേഷിയെ എങ്ങിനെയെല്ലാം ബാധിക്കുന്നു എന്ന് നോക്കാം.

ബന്ധപ്പെട്ട വാർത്തകൾ: ബീറ്റ്റൂട്ട് ജൂസ് കുടിച്ചാലുള്ള ഗുണങ്ങൾ

നല്ല ആരോഗ്യം നിലനിര്‍ത്തുവാന്‍ വിറ്റാമിന്‍, മിനറല്‍സ് എന്നിവ അത്യാവശ്യമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ, കാല്‍സ്യം, അയേണ്‍, സിങ്ക്, സെലേനിയം, ക്രോമിയം എന്നിവ. പക്ഷേ, ഇന്നത്തെ ജീവിതരീതിയും  ഭക്ഷണരീതിയും മൂലം ഈ പോഷകങ്ങൾ ലഭിക്കാതെ പോകുന്നു. 

വിറ്റമിന്‍ കുറവുകള്‍ അനീമിയ പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കുന്ന കാര്യമാണ്. അതുപോലെതന്നെ പച്ചക്കറിമാത്രം കഴിക്കുന്നവരില്‍ പ്രധാനമായും കണ്ടുവരുന്നത് സിങ്കിന്റേയും സെലേനിയത്തിന്റേയും കുറവാണ്.  നമ്മളുടെ ശരീരത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായ രീതിയില്‍ നിര്‍വ്വഹിക്കപ്പെടണമെങ്കില്‍ കൃത്യമായ അളവില്‍ ഓരോ പോഷകങ്ങളും നമ്മളുടെ ശരീരത്തില്‍ എത്തേണ്ടത് അത്യാവശ്യമാണ്.

രോഗപ്രതിരോധശേഷിയെ ബാധിക്കുന്നു

നമ്മുടെ ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനും ഞരമ്പുകളുടെയും മറ്റും  പ്രവര്‍ത്തനം കൃത്യമായ രീതിയില്‍ നടക്കുന്നതിനുമെല്ലാം തന്നെ പോഷകങ്ങളുടെ ആവശ്യം അനിവാര്യമാണ്.  നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ഊര്‍ജത്തെ ഉല്‍പാദിപ്പിക്കുവാനും രക്തകോശങ്ങള്‍ ഉണ്ടാകുന്നതിനും നല്ല ചര്‍മ്മവും ഞരമ്പുകളുടെ പ്രവര്‍ത്തനം കൃത്യമായി നടക്കുന്നതിനും ഏറ്റവും അത്യാവശ്യം ബി ഗ്രൂപ്പ് വിറ്റമിനാണ്. അതിനാല്‍ തന്നെ, വിറ്റാമിന്‍ ബി 9 (ഫോളിക് ആസിഡ്), വിറ്റാമിന്‍ ബി12 (കോബലാമിന്‍), വിറ്റമിന്‍ ബി6 (പൈറൈഡോക്‌സൈന്‍) എന്നിവ ശരീരത്തില്‍ എത്തേണ്ടത് അനിവാര്യമാണ്.

ചില വിറ്റമിനുകളും മിനറലുകളും നമ്മളുടെ രോഗപ്രതിരോധശേഷി നിലനിര്‍ത്തുവാന്‍ വളരെയധികം സഹായിക്കുന്നവയാണ്. അതിനാല്‍, നമ്മളുടെ ശരീരത്തില്‍ കൃത്യമായ രീതിയില്‍ വിറ്റമിന്‍ ആഗിരണം ചെയ്യപ്പെടുന്നില്ലെങ്കില്‍ അല്ലെങ്കില്‍ ഇതിന്റെ കുറവ് ഉണ്ടായാല്‍ അത് രോഗപ്രതിരോധശേഷിയെ ബാധിക്കുന്നു. ഇത് അസുഖങ്ങള്‍ വന്നാല്‍ പെട്ടെന്ന് മാറാതിരിക്കുവാനും പെട്ടെന്ന് അണുബാധ ഉണ്ടാകുന്നതിലേയ്ക്കും നയിക്കും.

നമ്മളുടെ ശരീരത്തില്‍ പോഷകക്കുറവ് ഉണ്ടാകുമ്പോള്‍ വിശപ്പില്ലായ്മ, മെറ്റബോളിസം കുറയുക, മൂഡ് മാറികൊണ്ടിരിക്കുക, ശ്രദ്ധ കേന്ദ്രികരിക്കാൻ പറ്റാത്ത അവസ്ഥ, മുടികൊഴിച്ചില്‍, ശരീരവേദന,  എന്നിവയെല്ലാം തന്നെ അനുഭവപ്പെടാം. ഇവ കൂടാതെ നമുക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാന്‍ സാധിക്കാത്ത ലക്ഷണങ്ങളും ശരീരത്തില്‍ പ്രകടമാകാം. ഉദാഹരണമായി ശരീരത്തിലെ ഊര്‍ജം നഷ്ടപ്പെടുക, ഓര്‍മ്മശക്തി കുറയുക എന്നിവയെല്ലാം. നമ്മള്‍ കുറേകാലം ഇത്തരം പോഷകക്കുറവുകള്‍ അവഗണിച്ചാൽ ഇത് കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും. അതിനാൽ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ് ഏറ്റവും ഉത്തമം.  അല്ലാത്ത പക്ഷം ഒരു ഡോക്ടറെ കണ്ട് കൃത്യമായ വിറ്റമിന്‍ സപ്ലിമെന്റ്  കഴിക്കേണ്ടതാണ്.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: How can nutritional deficiencies in our diet affect our immune system?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds