നമ്മുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത് മസ്‌തിഷ്‌കമാണല്ലോ. മാസ്‌തിഷ്‌കത്തിനകത്തുള്ള നൃറോണുകളിൽക്കുള്ളിലും അവിടെ നിന്നും പുറത്തേക്കുമുള്ള ആശയവിനിമയം നടക്കുന്നത് നേരിയ തോതിലുള്ള വൈദ്യുത തരംഗങ്ങളിലൂടെയാണ്. ഇതിനു പകരം മസ്‌തിഷ്‌കത്തിൽ ഉണ്ടാകുന്ന ഒരു അസാധാരണമായ വൈദ്യുത തരംഗമാണ് യഥാർത്ഥത്തിൽ അപസ്മാരം (seizure).
ഈ വൈദ്യുത തരംഗങ്ങൾ ഒരാളെ ബോധ രഹിതനാക്കാം. അയാളുടെ ശരീരത്തിൽ അസ്വാഭാവികമായ ചലനങ്ങൾ ഉണ്ടാക്കാം. തുടർച്ചയായി അപസ്‌മാരം (ഫിറ്റ്സ്) ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയെയാണ് എപിലെപ്സി എന്നു വിളിക്കുന്നത്. ഇത് മിക്കവാറും കുട്ടിക്കാലത്തു തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങും. എന്നാൽ എല്ലാ അപസ്‌മാരങ്ങളും എപിലെപ്സി അല്ല. ഉദാഹരണത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമതീതമായി കുറഞ്ഞാൽ, രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞാൽ, മസ്‌തിഷ്കത്തിൽ അണുബാധ ഉണ്ടായാൽ എന്നിവയിൽ എല്ലാം ഒരു ലക്ഷണം അപസ്മാരം ആവാം
ബന്ധപ്പെട്ട വാർത്തകൾ: അരൂത അഥവാ ശതാപ്പ് എന്ന ഒറ്റമൂലി ശിശുരോഗങ്ങൾക്കു ഒരു സിദ്ധൗഷധം
കാരണങ്ങൾ എന്തു തന്നെയായാലും ഒരാൾക്ക് ഫിറ്റ്സ് വരുന്നത് ശ്രദ്ധയിൽ പെട്ടാൽ ആളുകൾ അടിയന്തിരമായി ചെയ്യേണ്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ്. ഫിറ്റ്‌സ് വന്നാൽ കയ്യിൽ നിർബന്ധമായി താക്കോൽ തിരുപിടിപ്പിക്കുന്നത് പോലെയുള്ള മുറകൾ ശരിയല്ല.
ഒരാൾക്ക് ഫിറ്റ്സ് വന്നാൽ നമ്മൾ എന്താണ് ചെയേണ്ടത്?
ഫിറ്റ്സ് മിക്കവാറും മിനിറ്റുകൾക്കുള്ളിൽ തനിയെ അവസാനിക്കും. കുറച്ചു കാര്യങ്ങൾ ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. പരിഭ്രാന്തരായി ബഹളം വെയ്ക്കുകയോ താക്കോലിനു ഓടാതെ ഈ കാര്യങ്ങൾ ചെയ്യുക.
- ചുറ്റും തിക്കി കൂടിനിൽക്കാതെ നിരീക്ഷിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം
- വെള്ളത്തിലോ, തീയ്ക്ക് സമീപമോ, തിരക്കേറിയ റോഡിലോ, ഉയരത്തിലോ അങ്ങനെ അപകടം സംഭവിക്കാൻ സാധ്യതയുള്ള പ്രദേശത്താണെങ്കിൽ മാത്രം അവരെ മാറ്റുക. അല്ലാത്ത പക്ഷം ബലം പ്രയോഗിച്ചു നീക്കാതിരിക്കുക അപകടമുണ്ടാക്കാവുന്ന വസ്തുക്കൾ സമീപം ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുക.
- ആള് നിലത്താണെങ്കിൽ കഴിയുമെങ്കിൽ അവരുടെ തലയുടെ താഴെ കുഷ്യൻ വെക്കുക. ശ്വാസോച്ഛ്വാസം സഹായിക്കുന്നതിന് കഴുത്തിന് ചുറ്റുമുള്ള ഏതെങ്കിലും ഇറുകിയ വസ്ത്രങ്ങൾ അഴിക്കുക. ഒരു വശത്തേക്ക് ചെരിച്ചു താടിയൽപ്പം ഉയർത്തി കിടത്തുക. പൂർണമായും സ്വബോധത്തിൽ അല്ലാതെ, എന്നാൽ ശ്വസിക്കുന്ന ഒരാളെ, സ്പൈനൽ injury പോലുള്ള ഗുരുതര അവസ്ഥകൾ ഇല്ലെങ്കിൽ കിടത്താവുന്ന സുരക്ഷിതമായ ഒരു രീതിയാണ് ഇത്. വായിൽ ഉണ്ടാകുന്ന ഉമിനീര്, സ്രവങ്ങൾ, നാവ് കടിച്ചുണ്ടാകാൻ സാധ്യതയുള്ള രക്തം തുടങ്ങിയവ ശ്വാസകോശത്തിലേക്ക് ഇറങ്ങി പോകാതിരിക്കാൻ എന്നിവയ്ക്ക് ഇത് സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ഓർമ്മ ശക്തിയ്ക്ക് വിഷ്ണുക്രാന്തി
- ഫിറ്റ്സ് പൂർണമായും നിൽക്കുന്നത് വരെ അവരോടൊപ്പം ഉണ്ടാവുക. ഫിറ്റ്സ് മാറിയ ശേഷം സുരക്ഷിതമായ സ്ഥലത്ത് ഇരിക്കാൻ വ്യക്തിയെ സഹായിക്കുക. അവരോട് ശാന്തമായി സംസാരിക്കുകയും എന്തു സംഭവിച്ചു എന്ന് പറയുകയും ചെയ്യുക.
നമ്മൾ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
- കൈകാലിട്ടടിക്കുന്നതു തടയാനും ചലനങ്ങൾ നിർത്തുവാനും ബലം പ്രയോഗിക്കരുത്. ഇതു കൊണ്ട് ഗുണമില്ലെന്ന് മാത്രമല്ല, ശാരീരികമായ ക്ഷതങ്ങളേൽക്കുവാൻ സാധ്യത കൂടുകയും ചെയ്യും. ഫിറ്റ്സ് ഉള്ളപ്പോൾ ബലം പ്രയോഗിച്ചു നീക്കാൻ ശ്രമിക്കാതിരിക്കുക. ഫിറ്റ്സ് ഉള്ളപ്പോൾ ബലം പ്രയോഗിച്ചു വായിൽ ഒന്നും തിരുകി കയറ്റാതിരിക്കുക. നാക്കു കടിച്ചു പോകും, നാക്കു വിഴുങ്ങും തുടങ്ങിയ ഭയങ്ങൾ കൊണ്ടാണ് പലപ്പോഴും ഇതു ചെയ്യുന്നത്.
താഴെ പറയുന്ന അവസ്ഥകളിൽ ഫിറ്റ്‌സ് വന്ന ആളെ ആശുപത്രിയിൽ കൊണ്ടുപോകുന്നതാണ് നല്ലത്. ആ വ്യക്തിക്ക് മുമ്പ് ഒരു അപസ്മാരം ഉണ്ടായിട്ടില്ലെങ്കിൽ. ആദ്യമായി ഉണ്ടാവുന്ന അപസ്മാരം വൈദ്യശ്രദ്ധയിൽ പെടുത്തുന്നതാണ് ഉചിതം, ഫിറ്റ്സ് മൂന്നു മുതൽ അഞ്ചു മിനിറ്റിൽ കൂടുതൽ നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ.
ഫിറ്റ്‌സിനു ശേഷം വ്യക്തിക്ക് ശ്വസിക്കാനോ ഉണരാനോ ബുദ്ധിമുട്ടുണ്ടെങ്കിൽ, തുടരെ തുടരെ ഫിറ്റ്സ് വരുന്നുണ്ടെങ്കിൽ, ഫിറ്റ്സ് ഉണ്ടാകുമ്പോൾ വ്യക്തിക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെങ്കിൽ. ജലത്തിൽ സംഭവിക്കുന്ന ഫിറ്റ്സ് വ്യക്തിക്ക് പ്രമേഹം, ഹൃദ്രോഗം, അല്ലെങ്കിൽ ഗർഭിണിയായിരിക്കുക തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അടിയന്തിര വൈദ്യ സഹായം തേടുന്നതാണ് ഉചിതം.
നേരത്തെ അപ്സമാരരോഗം ഉള്ളവർ ആണെങ്കിൽ അടിയന്തിര ചികിത്സ ഒന്നും ഇല്ലാതെ തന്നെ ഫിറ്റ്സ് മാറാൻ ആണു സാധ്യത.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments