ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശ്രദ്ധിക്കാതിരുന്നാൽ പല അസുഖങ്ങൾക്കും കാരണമാകുന്നു. ഹൃദയത്തിന്‍റെ ആരോഗ്യം, സ്ട്രോക്ക് എന്നിവയ്ക്ക് പുറമെ രക്തസമ്മർദ്ദം ഉയരുന്നത് വൃക്കകളുടെ ആരോഗ്യത്തെയും ബാധിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിനെ എങ്ങനെയെല്ലാം ബാധിക്കാം
വൃക്കകൾ ശരീരത്തിലെ രക്തം ഫിൽട്ടർ ചെയ്ത് മാലിന്യങ്ങൾ വേർതിരിക്കുന്നു. വൃക്കകളിലെ നെഫ്രോണുകളിൽ രക്തക്കുഴലുകളുടെ ഇടതൂർന്ന ഒരു ശൃംഖല തന്നെയുണ്ട്. ഈ രക്തക്കുഴലുകൾ വൃക്കകളെ രക്തത്തിലെ മാലിന്യങ്ങളും അധിക ദ്രാവകങ്ങളും ഫിൽട്ടർ ചെയ്യാൻ സഹായിക്കുന്നു ഇവയിലൂടെ ഉയർന്ന അളവിലുള്ള രക്തപ്രവാഹവും ഉണ്ടാകുന്നു. കാലക്രമേണ, അനിയന്ത്രിതമായ ഉയർന്ന രക്തസമ്മർദ്ദം വൃക്കകൾക്ക് ചുറ്റുമുള്ള ധമനികൾ ഇടുങ്ങിയതാക്കുകയോ ദുർബലപ്പെടുത്തുകയോ ഹാർഡാക്കുകയോ ചെയ്യും. ഈ കേടായ ധമനികൾക്ക് വൃക്കയിലെ കോശങ്ങൾക്ക് ആവശ്യമായ രക്തം എത്തിക്കാൻ കഴിയാതെ വരുകയും വൃക്കകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്യുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ നമുക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങള്‍
- ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ട കാര്യം. ഉപ്പ് കാര്യമായി ചേർക്കുന്ന പാക്കറ്റ് ഭക്ഷണങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, അച്ചാർ എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക.
- ശരീരഭാരം കൂടുന്നത് പലപ്പോഴും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍ ശരീരഭാരം കുറയ്ക്കുക.
- വ്യായാമം ചെയ്യുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
- പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ പുകവലി പൂര്‍ണ്ണമായും ഉപേക്ഷിക്കുക.
- രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ആരോഗ്യകരമായ ഭക്ഷണരീതി തിരഞ്ഞെടുക്കാം. അതിനാല്‍ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Share your comments