1. Health & Herbs

നഖങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ചില ടിപ്പുകൾ

മറ്റു ശരീരാവയവങ്ങൾ പോലെ തന്നെ നഖങ്ങളെയും പരിപാലിച്ചു വെക്കേണ്ടത് അത്യാവശ്യമാണ്. നഖങ്ങളിൽ പല പ്രശ്‌നങ്ങളും കാണാറുണ്ട്. അതിലൊന്നാണ് നഖങ്ങൾ പൊട്ടിപോകുന്നത്. നഖങ്ങളുടെ കരുത്ത് നഷ്ടപ്പെടുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. ദൈനംദിന ജീവിതത്തില്‍ അശ്രദ്ധമായി ചെയ്യുന്ന ചെറിയ ചില കാര്യങ്ങള്‍ പോലും നഖങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകാന്‍ കാരണമാകും. അല്ലെങ്കില്‍ നഖങ്ങളുടെ ബലം കുറയാനും കാരണമാകും.

Meera Sandeep
Here are some tips to help keep your nails healthy
Here are some tips to help keep your nails healthy

മറ്റു ശരീരാവയവങ്ങൾ പോലെ തന്നെ നഖങ്ങളെയും പരിപാലിച്ചു വെക്കേണ്ടത് അത്യാവശ്യമാണ്. നഖങ്ങളിൽ പല പ്രശ്‌നങ്ങളും കാണാറുണ്ട്. അതിലൊന്നാണ് നഖങ്ങൾ പൊട്ടിപോകുന്നത്.   നഖങ്ങളുടെ കരുത്ത് നഷ്ടപ്പെടുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. ദൈനംദിന ജീവിതത്തില്‍ അശ്രദ്ധമായി ചെയ്യുന്ന ചെറിയ ചില കാര്യങ്ങള്‍ പോലും നഖങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകാന്‍ കാരണമാകും. അല്ലെങ്കില്‍ നഖങ്ങളുടെ ബലം കുറയാനും കാരണമാകും.  നഖങ്ങള്‍ തുടര്‍ച്ചയായി പൊട്ടുന്നത് കരള്‍ രോഗം, വൃക്ക രോഗം, എല്ലുകളുടെ ബല ക്ഷയം എന്നിവയെ സൂചിപ്പിക്കുന്നു. വരണ്ടതും പൊട്ടിയതുമായ നഖങ്ങള്‍ കാല്‍സ്യത്തിന്റെ അഭാവത്തെ സൂചിപ്പിക്കുന്നു. ഭക്ഷണത്തില്‍ ആവശ്യത്തിന് ഒമേഗ -3 ഇല്ലെങ്കില്‍ ഇത് നഖങ്ങളില്‍ വിള്ളലുകള്‍ക്ക് കാരണമാകും.

ബന്ധപ്പെട്ട വാർത്തകൾ: നഖങ്ങളിലെ നിറമാറ്റം, പാടുകൾ ചില രോഗലക്ഷണങ്ങളുമാകാം

ബയോട്ടിന്‍ അല്ലെങ്കില്‍ ബി 7  നഖത്തിൻറെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ പോഷകമാണ്. ഇത് പൊട്ടല്‍ തടയുകയും വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുട്ടയുടെ മഞ്ഞക്കരു, പാലുല്‍പ്പന്നങ്ങള്‍, മത്സ്യം, അവോക്കാഡോ, മധുരക്കിഴങ്ങ്, നട്സ് എന്നിവയില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്.  മത്സ്യ എണ്ണയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നഖങ്ങള്‍ക്ക് ബലം നല്‍കുന്നു. വാല്‍നട്ട്, സോയ, മുട്ട എന്നിവയിലും ഇത് അടങ്ങിയിട്ടുണ്ട്. നഖങ്ങളുടെ ആരോഗ്യത്തിന് വേണ്ട മറ്റൊരു പോഷകമാണ് വിറ്റാമിന്‍ എ. കാരറ്റ്, ചീര എന്നിവ ധാരാളമായി കഴിക്കുക. വിറ്റാമിന്‍ ബി 12, ബി 9 എന്നിവയുടെ കുറവ് നഖങ്ങള്‍ നീലയായി മാറുന്നതിനും വരകള്‍ വരുന്നതിനും കാരണമാകുന്നു. സിട്രസ് പഴങ്ങള്‍, കടുംപച്ച പച്ചക്കറികള്‍, പയര്‍, കടല, ബീന്‍സ്, പരിപ്പ്, ധാന്യങ്ങള്‍ എന്നിവ കഴിക്കുക.

ബന്ധപ്പെട്ട വാർത്തകൾ: ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തിയാൽ കാൽസ്യത്തിൻറെ കുറവ് നികത്താം

ഇരുമ്പ് നഖങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും നഖങ്ങളില്‍ വരകള്‍ ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇരുമ്പിൻറെ അഭാവത്തെ ചെറുക്കുന്നതിന് ഇരുണ്ട പച്ച ഇലക്കറികള്‍, ബീഫ്, ചിക്കന്‍, മുട്ട, പച്ചക്കറികള്‍, നിലക്കടല, ബീന്‍സ്, പഴങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

നഖങ്ങള്‍ ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും എങ്ങനെ സൂക്ഷിക്കാമെന്ന് നോക്കാം 

- നഖങ്ങള്‍ ബലമുള്ളതാക്കാന്‍ ദിവസവും റോസ് വാട്ടറും കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് നഖത്തില്‍ പുരട്ടാവുന്നതാണ്. 10 മിനുട്ട് മസാജ് ചെയ്‌ത ശേഷം കഴുകി കളയാം. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

- ദിവസവും പത്ത് മിനുട്ട് വെളിച്ചെണ്ണ ഉപയോഗിച്ച് നഖങ്ങൾ മസാജ് ചെയ്യുന്നത് നഖങ്ങൾ ബലമുള്ളതാക്കാൻ സഹായിക്കും.

ബന്ധപ്പെട്ട വാർത്തകൾ: മുട്ടയുടെ വെള്ള കഴിക്കുന്നതിൻ്റെ പ്രധാന ആരോഗ്യ ഗുണങ്ങൾ

- നഖങ്ങൾ ഒലീവ് ഓയിൽ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. രാത്രിയില്‍ ഒലീവ് ഓയിലിൽ നഖങ്ങള്‍ മുക്കി കുറച്ചുസമയം വയ്ക്കുന്നതും നഖം പെട്ടെന്ന് പൊട്ടാതിരിക്കാന്‍ ഏറെ നല്ലതാണ്.

- ആഴ്ചയിലൊരിക്കൽ നാരങ്ങ നീര് ചേര്‍ത്ത് ചൂടുവെള്ളത്തില്‍ കൈ മുക്കി വയ്ക്കുക. ഇത് നഖങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

- പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ നഖങ്ങളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തെെര്, മുട്ട , ചീസ്, നടസ്, പാൽ എന്നിവ ധാരാളം കഴിക്കുക.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Here are some tips to help keep your nails healthy

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds