സമ്മർദ്ദവും ഉത്കണ്ഠയും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ കുറവായിരിക്കും. ഇത് മാനസികാരോഗ്യത്തെ മാത്രമല്ല ശാരീരിക ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിലൊന്നാണ് ദഹനപ്രശ്‌നം. ഉത്കണ്ഠയോ സമ്മർദ്ദമോ അമിതമാകുമ്പോൾ കോർട്ടിസോളിന്റെയും അഡ്രിനാലിൻ്റെയും ഉൽപ്പാദനത്തിന്റെ അളവ് കൂടുകയും അവ ദഹനവ്യവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ദഹനപ്രശ്നങ്ങളെ കുറിച്ച് നോക്കാം.
- സമ്മർദ്ദവും ദഹനവ്യവസ്ഥയിലെ പേശികളെ സമ്മർദ്ദത്തിലാക്കാം. ഇത് അണുബാധകൾക്കും വയറുവേദനയ്ക്കും മലബന്ധത്തിനും ഇടയാക്കും. ഇത് വയറുവേദനയ്ക്കും കാരണമാകുന്നു. അടിവയറ്റിലും മുകളിലും ഈ വേദന അനുഭവപ്പെടാം.
ബന്ധപ്പെട്ട വാർത്തകൾ: ഈ ഭക്ഷണത്തിലൂടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാം
- സമ്മർദം കുടലിന്റെ ചലനശേഷിയെ ബാധിക്കും. ഇത് മലബന്ധത്തിനോ വയറിളക്കത്തിനോ കാരണമാകും. കുടൽ പേശികളുടെ സാവധാനത്തിലുള്ള സങ്കോചവും വികാസവും മലബന്ധത്തിനും പെട്ടെന്നുള്ള സങ്കോചം വയറിളക്കത്തിനും ഇടയാക്കും.
- ഉത്കണ്ഠ ഉണ്ടാകുമ്പോൾ ഹോർമോൺ സെറോടോണിൻ ഉത്പാദിപ്പിക്കപ്പെടുന്നത് ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമാകുന്നു.
- ഉത്കണ്ഠ വിശപ്പ് ഹോർമോണുകളുടെ സ്രവത്തെ ബാധിക്കുന്നു. ഇക്കാരണത്താൽ, ചിലർക്ക് അമിത വിശപ്പും മറ്റുള്ളവർക്ക് വിശപ്പില്ലായ്മയും അനുഭവപ്പെടാം.
Share your comments