
മറ്റുള്ള രോഗങ്ങൾ പോലെ തന്നെ രക്തത്തിൽ യൂറിക് ആസിഡ് കൂടുന്നവരുടേയും എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. പ്യൂരിൻ (purine) അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ധാരാളമായി കഴിക്കുന്നതു കൊണ്ടാണ് യൂറിക് ആസിഡിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡ് രക്തത്തില്‍ വര്‍ധിക്കാന്‍ കാരണമാകുന്നതും. യൂറിക് ആസിഡ് കൂടിയാൽ പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം.
ലക്ഷണങ്ങൾ
- ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ അത് സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാറുണ്ട്. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും ഇത് കാരണമാകും. ശരീരത്തിൽ അധികമായ യൂറിക് ആസിഡ്, ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞുകൂടുന്നു. ഇതുമൂലം കഠിനമായ വേദന അനുഭവപ്പെടും. നീർക്കെട്ടും വിരൽ അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടാകാം. പെരുവിരലിൽ നിന്ന് ഉപ്പൂറ്റി, കൈത്തണ്ട, വിരലുകൾ എന്നിവയിലേക്കും വ്യാപിക്കാം. ഇതാണ് ഗൗട്ട്. യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല്, വൃക്കസ്തംഭനം എന്നീ പ്രശ്നങ്ങളും ഉണ്ടാകാം
- സന്ധികളില്‍ ചുവന്ന നിറത്തോട് കൂടിയ തടിപ്പ്, കാലുകളുടെ പത്തിയിൽ അനുഭവപ്പെടുന്ന പുകച്ചിലും നീറ്റലും, സൂചി കുത്തുന്നത് പോലുള്ള വേദന, മരവിപ്പ്, കാലുകള്‍ക്ക് തീ പിടിച്ച പോലുള്ള അവസ്ഥ തുടങ്ങിയവാണ് യൂറിക് ആസിഡ് കൂടിയാലുള്ള ലക്ഷണങ്ങള്‍.
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഈ ഭക്ഷണങ്ങൾ കഴിച്ചാൽ നല്ലതാണ്
- വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് നേന്ത്രപ്പഴം. അധികമായ യൂറിക് ആസിഡ് മൂലം ഗൗട്ട് പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഡയറ്റില്‍ ഉറപ്പായും നേന്ത്രപ്പഴം ഉള്‍പ്പെടുത്തണം.
- ഫാറ്റ് കുറഞ്ഞ യോഗര്‍ട്ടും യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
- ഓറഞ്ച്, നാരങ്ങ തുടങ്ങിയ 'സിട്രസ്' വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങൾ, ചെറി, ആപ്പിൾ എന്നിവ കഴിക്കുന്നത് നല്ലതാണ്.
Share your comments