<
  1. Health & Herbs

മുടി വരണ്ടു തുടങ്ങിയോ? വേനൽക്കാലത്ത് മുടിയിൽ ജലാംശം നിലനിർത്തുന്നത് എങ്ങനെയെന്ന് നോക്കാം!

വേനൽക്കാലത്തെ വരണ്ട കാലാവസ്ഥയുമായി സമ്പർക്കം പുലർത്തുമ്പോൾ, ചർമ്മം പരുക്കനും വരണ്ടതുമാകുന്നത് പോലെ തന്നെ, മുടിയും തലയോട്ടിയും വരണ്ട്, പൊട്ടി പ്പോവാൻ സാധ്യതയുണ്ട്.

Raveena M Prakash
How to protect hair dryness in the summer, lets see
How to protect hair dryness in the summer, lets see


വേനൽക്കാലത്തെ വരണ്ട കാലാവസ്ഥയുമായി സമ്പർക്കം പുലർത്തുമ്പോൾ, ചർമ്മം പരുക്കനും വരണ്ടതുമാകുന്നത് പോലെ തന്നെ, മുടിയും തലയോട്ടിയും വരണ്ട്, പൊട്ടിപ്പോവുന്നു. വേനൽക്കാലത്ത്, നമ്മുടെ മുടിയിഴകളിൽ അൾട്രാവയലറ്റ് രശ്മികൾ, ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിൽ കുളിക്കുന്നതും, ഉപ്പിട്ട സമുദ്രജലം എന്നിവയുമായി ബന്ധം പുലർത്തുന്നതു മൂലം മുടിയുടെ സ്വാഭാവികമായ ഈർപ്പം നഷ്ടപ്പെടുന്നു.

വേനൽക്കാലത്ത് നിങ്ങളുടെ മുടിയിൽ ജലാംശം നിലനിർത്തുന്നത് എങ്ങനെയെന്ന് നോക്കാം.

1. മുടിയ്ക്ക് നഷ്ടപ്പെട്ട ജലാംശം തിരിച്ചു നൽകാം

മുടി നല്ല രീതിയിൽ കണ്ടീഷനിംഗ് ചെയ്യുന്നത് വേനൽക്കാലത്തു വളരെ നല്ലതാണ്. കണ്ടീഷനിംഗ് ഫോർമുല ഉപയോഗിച്ച് മുടിയുടെ
ജലാംശം വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച സമയമാണ് വേനൽക്കാലം. അവോക്കാഡോ, ഒലിവ്, ബദാം ഓയിലുകൾ എന്നിവ പോലുള്ള മോയ്സ്ചറൈസിംഗ് ആയിട്ടുള്ള എണ്ണകൾ മുടിയിൽ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. ഷിയ-ബട്ടർ, ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തിനും, മുടിയുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. ആഴ്ചയിലൊരിക്കൽ കറ്റാർ വാഴ ഉപയോഗിക്കുന്നത് മുടിയ്ക്കും, തലയോട്ടിയ്ക്ക് തണുപ്പും, മോയ്സ്ചറൈസിംഗ് നൽകുന്നതിന് സഹായിക്കുന്നു. 

2. മോയ്സ്ചറൈസിംഗ് ഷാംപൂ ഉപയോഗിക്കുക

ചില ഷാംപൂ ഉപയോഗിച്ചതിന് ശേഷം മുടി വരണ്ടു തുടങ്ങുന്നുണ്ടെങ്കിൽ, ആ ഷാംപൂ ഉപയോഗിക്കുന്നത് നിർത്താം. സൾഫേറ്റ് ഫ്രീ ഷാംപൂ ഉപയോഗിച്ചു മുടി കഴുകാം, അതിനു ശേഷം മുടി കണ്ടിഷനർ ഉപയോഗിച്ച് കഴുകാനും മറക്കരുത്.
 

3. ഹോട്ട് സ്റ്റൈലിംഗ് ടൂളുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക

അമിതമായ ചൂട് നിങ്ങളുടെ മുടിയുടെ സ്വാഭാവിക എണ്ണകൾ നീക്കം ചെയ്യുകയും വരൾച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഈർപ്പം നിലനിർത്താൻ സഹായിക്കുന്നതിനായി മുടിയിൽ ബ്ലോ ഡ്രയർ, സ്‌ട്രെയ്റ്റനിംഗ്, കേളിംഗ് ചെയ്യുന്നത് ഒഴിവാക്കാം. ചൂടിൽ നിന്ന് മുടിയെ സംരക്ഷിക്കാൻ ഒരു ഹീറ്റ് പ്രൊട്ടക്ക്റ്റന്റ സ്പ്രേ ഉപയോഗിക്കാം. 

4. ശ്രദ്ധാപൂർവ്വം മുടി ചീകുക

ശരിയായ രീതി പിന്തുടരുന്നിടത്തോളം കാലം, മുടി ബ്രഷ് ചെയ്യുന്നത് മുടിയുടെ മുഴുവൻ ഭാഗത്തും ഈർപ്പം വിതരണം ചെയ്യാൻ സഹായിക്കും. തലമുടി കെട്ടഴിക്കാൻ ഒരു വലിയ വൃത്താകൃതിയിലുള്ള ബ്രഷ് ഉപയോഗിക്കുക. മുടി ശരിക്കും വരണ്ടതും നനഞ്ഞതുമാണെങ്കിൽ, പൊട്ടുന്നതും കേടുപാടുകളും കുറയ്ക്കാൻ സഹായിക്കുന്നതിന് ഒരു ഡീടാംഗ്ലിംഗ് സ്പ്രേയും വിശാലമായ പല്ലുള്ള ചീപ്പും ഉപയോഗിക്കുക. നനഞ്ഞ മുടി വേഗം പൊട്ടുന്നതാണ് അതിനാൽ മുടി ഉണങ്ങിയതിനു ശേഷം ചീകുക.

5. വെള്ളം കുടിക്കുക

നിർജ്ജലീകരണം നിങ്ങളുടെ ശരീരത്തിന് ഒരു ഗുണവും ചെയ്യില്ല. പ്രതിദിനം ശുപാർശ ചെയ്യുന്ന വെള്ളം കുടിക്കുന്നതിലൂടെ ഉള്ളിൽ നിന്ന് ജലാംശം നിലനിർത്തുന്നതിന് ഇത് സഹായിക്കുന്നു.

6. വാഴപ്പഴം മാസ്‌ക്

വാഴപ്പഴവും പാലും ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കുക, മുടിയിൽ ഒട്ടി പിടിക്കാതിരിക്കാൻ വാഴപ്പഴം നന്നായി ചതച്ചെടുക്കുക, ഇത് മുടിയിൽ നന്നായി പുരട്ടി, 30 മിനിറ്റ് നേരം വെക്കുക. അതിനു ശേഷം ഷാംപൂ ചെയാം, മുടിയിലെ വരൾച്ച നിയന്ത്രിക്കാൻ ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യുക.

7. എണ്ണ ഇടുക 

ദിവസവും മുടി കഴുകുന്നതിന് മുമ്പ് മുടിയിൽ എണ്ണ പുരട്ടാൻ മറക്കരുത്. മുടിയുടെ ആരോഗ്യം നിലനിർത്താൻ ഇത് പ്രധാനമാണ്, കൂടാതെ തലയോട്ടിയെയും മുടിയെയും ഇത് ഈർപ്പമുള്ളതാക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: Diabetic kidney: പ്രമേഹ രോഗികൾ, ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ശ്രദ്ധിക്കണം!!!

English Summary: How to protect hair dryness in the summer, lets see

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds