<
  1. Health & Herbs

ശരീരത്തിൽ വിറ്റാമിൻ സിയുടെ കുറവ് എങ്ങനെ തിരിച്ചറിയാം

നമ്മുടെ ആരോഗ്യ കാര്യങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു ശക്തമായ ആന്റിഓക്സിഡന്റാണ് വിറ്റാമിൻ സി. വിറ്റാമിൻ സി യുടെ കുറവ് പല ആളുകളിലും രോഗങ്ങളുടെ സങ്കീർണതകൾക്ക് കാരണമായേക്കാം. മനുഷ്യശരീരത്തിൽ വിറ്റാമിൻ സി യുടെ കുറവ് വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയ്ക്ക് വഴിയൊരുക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

Meera Sandeep
How to recognize vitamin C deficiency in our body
How to recognize vitamin C deficiency in our body

നമ്മുടെ ആരോഗ്യ കാര്യങ്ങളിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു ശക്തമായ ആന്റിഓക്സിഡന്റാണ് വിറ്റാമിൻ സി.  വിറ്റാമിൻ സി യുടെ കുറവ് പല ആളുകളിലും രോഗങ്ങളുടെ സങ്കീർണതകൾക്ക് കാരണമായേക്കാം.

മനുഷ്യശരീരത്തിൽ വിറ്റാമിൻ സി യുടെ കുറവ് വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയ്ക്ക് വഴിയൊരുക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.  ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗ സാധ്യതകൾ, പ്രതിരോധശേഷി നഷ്ടപ്പെടൽ, ഓർമ്മക്കുറവ്, മറവിരോഗം, തുടങ്ങിയവയെല്ലാം ഉണ്ടാകാനുള്ള സാധ്യത  ഉയർത്തുന്നു. ചർമ്മവുമായി ബന്ധപ്പെട്ട കൊളാജന്റെ ശരിയായ രൂപവത്കരണത്തിൽ തുടങ്ങി അസ്ഥികളുടെ വികാസത്തിനും രക്തക്കുഴലുകളുടെ ശരിയായ പ്രവർത്തനത്തിനും ശരീരത്തിലെ മുറിവ് ഉണക്കുന്നതിനും വരെയുള്ള കാര്യങ്ങൾക്ക് ഇത് ഏറ്റവും ആവശ്യമായ ഒരു പോഷകമാണ്.

*  അമിതമായ ക്ഷീണം, മോണകളിൽ കാണപ്പെടുന്ന രക്തസ്രാവം, പല്ലിന്റെ ബലം കുറയുക, മുടി കൊഴിയുക, വിശപ്പു കുറയൽ, സന്ധിവേദന, ചർമ്മത്തിലെ ചുണങ്ങ്, എന്നിവ അനുഭവപ്പെടുന്നു.  സ്കർവി എന്ന രോഗത്തിൻറെ പ്രാരംഭ ലക്ഷണങ്ങളാണിത്.  രോഗത്തെ തിരിച്ചറിയുക എളുപ്പമാണെങ്കിലും ചികിത്സ തേടാതിരുന്നാല്‍ ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകും. ഇത് വിറ്റാമിൻ സിയുടെ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്.

* അനിയന്ത്രിതമായ ശരീരഭാര വർദ്ധനവ്, ഹൃദയമിടിപ്പ് കൂടൽ, അമിത വിശപ്പ്, ശാരീരിക അസ്വസ്ഥതകൾ, വിറയൽ, എന്നിവ ഉണ്ടാകുന്നു.  ഹൈപ്പർതൈറോയിഡിസം എന്ന രോഗത്തിൻറെ ലക്ഷണമാണിത്. തൈറോയ്ഡ് ഗ്രന്ഥിയിൽ ഹോർമോണുകളുടെ സ്രവ ഉൽപാദനം അനിയന്ത്രിതമായി വർദ്ധിക്കുന്നതാണ് ഹൈപ്പർതൈറോയിഡിസം എന്ന അവസ്ഥ. വിറ്റാമിൻ സി അടക്കമുള്ള നിരവധി പ്രധാന പോഷകങ്ങൾ നിങ്ങളുടെ തൈറോയ്ഡ് ആരോഗ്യ പരിപാലനത്തിനും സന്തുലനാവസ്ഥയ്ക്കും ഏറെ പ്രധാനമാണ്. നീണ്ടുനിൽക്കുന്ന വിറ്റാമിൻ സി യുടെ ലഭ്യത കുറവ് ഹൈപ്പർതൈറോയിഡിസത്തിലേക്ക് കൊണ്ടെത്തിക്കുന്നു.

* ക്ഷീണം, ശ്വാസതടസ്സം, തലകറക്കം, ശരീരഭാരം കുറയുക എന്നിവയടക്കമുള്ള ലക്ഷണങ്ങൾ ഉണ്ടാകാം. അനിമിയയുടെ ലക്ഷണങ്ങളാണിത്. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ദൈനംദിന വിറ്റാമിൻ സി അളവ് കുറഞ്ഞാൽ അത് അനിമിയ എന്നറിയപ്പെടുന്ന വിളർച്ചയുടെ ലക്ഷണങ്ങളിലേക്ക് നയിക്കും. നമ്മുടെ ശരീരത്തിൽ ആയൺ ജീവകത്തെ ആഗിരണം ചെയ്യാൻ വിറ്റാമിൻ സി സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിൻറെ കുറവ് നിങ്ങളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയാൻ വിറ്റാമിൻ സി യുടെ കുറവ് കാരണമാകും. അനീമിയ പോലുള്ള രോഗങ്ങൾ തടയാൻ അത്യന്താപേക്ഷിതമാണ് വിറ്റാമിൻ സി എന്ന പോഷകം.

* ചിലർക്ക്  മോണയിൽ രക്തസ്രാവവും മോണരോഗങ്ങളും ഉണ്ടാകാം. നമ്മുടെ ഓരോരുത്തരുടെയും പല്ലിൻറെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ് വിറ്റാമിൻ സി എന്നത് പലർക്കും അറിയാത്ത ഒരു വസ്തുതയാണ്. ഇത് പല്ലുകളെ ശക്തിപ്പെടുത്തുക മാത്രമല്ല, മോണകളെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്.

* നമ്മുടെ ചർമ്മത്തിൻറെ ആരോഗ്യം നിലനിർത്തുന്നതിൽ വിറ്റാമിൻ സി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതിന് ചർമ്മത്തെ പരിപോഷിപ്പിക്കുന്ന ആന്റിഓക്‌സിഡന്റൽ ഗുണങ്ങളുണ്ട് എന്ന് പറയാം. ചർമത്തിൻ്റെ കൊളാജൻ ഉൽപാദനത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു, ആരോഗ്യമുള്ള ചർമ്മത്തിന് നിർണായകമാണ് ഈ പോഷകം. അതായത്, വിറ്റാമിൻ സിയുടെ കുറവ്, ചർമവുമായി ബന്ധപ്പെട്ട അനവധി അനാരോഗ്യതകൾക്ക് വഴിയൊരുക്കി കൊടുക്കും. മുറിവുകൾക്ക് ഉണങ്ങുന്നതിനും പാടുകൾ അവശേഷിപ്പിക്കുന്നതിനും ഒക്കെ ഇത് പ്രധാന കാരണമാകും.

​വിറ്റാമിൻ സി യുടെ കുറവ് എങ്ങനെ പരിഹരിക്കാം?

നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ സി അടങ്ങിയ കൂടുതൽ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ഈയൊരു പ്രശ്നത്തെ പരിഹരിക്കുന്നതിനുള്ള ഏറ്റവും സ്വാഭാവിക മാർഗമാണ്. സിട്രസ് പഴങ്ങൾ, വിറ്റാമിൻ സി ധാരാളം അടങ്ങിയ പച്ചക്കറികൾ എന്നിവ കൂടുതൽ കഴിക്കണം. അതോടൊപ്പം പുകവലി ശീലം ഉണ്ടെങ്കിൽ അത് ഒഴിവാക്കണം, കാരണം പുകവലിക്കാരുടെ ശരീരത്തിൽ വിറ്റാമിൻ സി യുടെ അളവ് ഗണ്യമായി കുറയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വിറ്റാമിൻ സി സപ്ലിമെന്റുകളും കഴിക്കുന്നത് പരിഗണിക്കാം. എന്നാൽ ഇത് സ്വയമേ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിച്ച് അഭിപ്രായം തേടേണ്ടത് പ്രധാനമാണ്.

English Summary: How to recognize vitamin C deficiency in our body

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds