<
  1. Health & Herbs

കറികളിലെ അധിക ഉപ്പ് കുറയ്ക്കാനുള്ള ടിപ്പുകൾ

ഉപ്പ് ഇല്ലാതെ നിങ്ങളുടെ ഭക്ഷണം സങ്കല്‍പ്പിക്കാമോ? എന്നാല്‍ വളരെയധികം ഉപ്പ് ചേര്‍ക്കുന്നത് വിഭവം മോശമാക്കാനിടയാകുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് അധിക ഉപ്പ് കുറയ്ക്കുന്നതിനുള്ള ചില എളുപ്പത്തിലുള്ള പൊടിക്കൈകളും തന്ത്രത്രങ്ങളും ഇവിടെയുണ്ട്. അവ ഉപയോഗിച്ച് ഇനി കറിയിലെ ഉപ്പിനെ നമുക്ക് കുറക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. 1. കറിയില്‍ ധാരാളം ഉപ്പ് ഉണ്ടെങ്കില്‍ വെള്ളം ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കുക. വിഭവത്തിലെ അധിക ഉപ്പ് തുലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പരിഹാരമാണ് വെള്ളം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഉപ്പിനെ കുറക്കുന്നു. എന്നാല്‍ കറികളില്‍ മാത്രമാണ് ഈ വിദ്യ ഫലം കാണുന്നത് എന്ന കാര്യം മറക്കരുത്.

Meera Sandeep

ഉപ്പ് ഇല്ലാതെ നിങ്ങളുടെ ഭക്ഷണം സങ്കല്‍പ്പിക്കാമോ? എന്നാല്‍ വളരെയധികം ഉപ്പ് ചേര്‍ക്കുന്നത് വിഭവം മോശമാക്കാനിടയാകുന്നു. നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് അധിക ഉപ്പ് കുറയ്ക്കുന്നതിനുള്ള ചില എളുപ്പത്തിലുള്ള പൊടിക്കൈകളും തന്ത്രത്രങ്ങളും ഇവിടെയുണ്ട്. അവ ഉപയോഗിച്ച് ഇനി കറിയിലെ ഉപ്പിനെ നമുക്ക് കുറക്കാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

Salt can not only overpower the taste but also dampen the aroma. Up until now, you may have thought that there's no way out of this disappointing situation but that's not true. Salt should be added using you fingers as then the chances of adding more are lessened specially if you are new to cooking.

1. കറിയില്‍ ധാരാളം ഉപ്പ് ഉണ്ടെങ്കില്‍ വെള്ളം ചേര്‍ത്ത് നല്ലതുപോലെ തിളപ്പിക്കുക. വിഭവത്തിലെ അധിക ഉപ്പ് തുലനം ചെയ്യാന്‍ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ പരിഹാരമാണ് വെള്ളം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന ഉപ്പിനെ കുറക്കുന്നു. എന്നാല്‍ കറികളില്‍ മാത്രമാണ് ഈ വിദ്യ ഫലം കാണുന്നത് എന്ന കാര്യം മറക്കരുത്.

2. അധിക ഉപ്പ് തുലനം ചെയ്യാന്‍, ഒരു ടീസ്പൂണ്‍ വെളുത്ത വിനാഗിരി ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് ഗ്രേവിയില്‍ ഇടുക. ഇത് ഒരേ ഒരു മിനിറ്റില്‍ തന്നെ ഉപ്പിന്റെ അളവിനെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്.

3. ഗ്രേവിക്ക് ഉപ്പ് കൂടിയാല്‍ നിങ്ങള്‍ക്ക് നന്നായി അരിഞ്ഞ തക്കാളി അല്ലെങ്കില്‍ തക്കാളി സോസ് രൂപത്തിലാക്കി ചേര്‍ത്ത് കുറച്ച് മിനിറ്റ് കൂടി വേവിക്കാം.

4. ഉരുളക്കിഴങ്ങിന്റെ കുറച്ച് കഷ്ണങ്ങള്‍ അരിഞ്ഞത് ഉപ്പ് കൂടിയ ഗ്രേവി,  അല്ലെങ്കില്‍ സൂപ്പ് എന്നിവയില്‍ ഇടുക. ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വിഭവത്തില്‍ നിന്നുള്ള അമിതമായ ഉപ്പ് ആഗിരണം ചെയ്യും. 20 മിനിറ്റ് ഉരുളക്കിഴങ്ങ് കറിയില്‍ തന്നെ ഇടാന്‍ ശ്രദ്ധിക്കണം. വിഭവം വിളമ്പുന്നതിന് മുമ്പ് ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ എടുത്ത് മാറ്റാന്‍ മറക്കരുത്.  

CURRY

5. ഉള്ളി അഥവാ സവാള മുറിച്ച് കറിയില്‍ ഇട്ടു കുറച്ച് മിനിറ്റിനു ശേഷം നീക്കം ചെയ്യുക. ഇത് വിഭവത്തിലെ അധിക ഉപ്പിനെ നീക്കം ചെയ്യും. അതോടൊപ്പം നിങ്ങളുടെ കറിയുടെ സ്വാദ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇനി ഉള്ളി ചേര്‍ക്കാത്ത കറിയാണ് എന്നുണ്ടെങ്കില്‍ കഴിക്കുന്നതിന് മുന്‍പായി ഉള്ളി കഷണങ്ങള്‍ എടുത്ത് മാറ്റുന്നതിന് ശ്രദ്ധിക്കണം. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് കറിയിലെ അമിത ഉപ്പിനെ ഇല്ലാതാക്കാന്‍ സാധിക്കും. ഇനി സവാള പച്ചക്ക് ഇടാന്‍ കഴിയില്ലെങ്കില്‍ വറുത്ത് കോരിയിടാവുന്നതാണ്. ഇത് കറിയിലെ അമിത ഉപ്പിനെ ഇല്ലാതാക്കുന്നു.

6. അരിപ്പൊടി കുഴച്ചത് കറിയിലെ അമിത ഉപ്പിനെ ഇല്ലാതാക്കും. അതിന് വേണ്ടി അരിപ്പൊടി ചെറിയ ഉരുളകളാക്കി കറിയില്‍ ഇടുക. 10-15 മിനുട്ട് ഇത് കറിയില്‍ തന്നെ വെക്കുക. അതിന് ശേഷം ഇത് എടുത്ത് മാറ്റാവുന്നതാണ്. ഇതിലൂടെ അമിതമായി ഉള്ള ഉപ്പിനെ വലിച്ചെടുക്കുന്നതിന് ഈ ഉരുളകള്‍ക്ക് സാധിക്കുന്നു. അത് കറിക്ക് നല്ല കൊഴുപ്പും നല്‍കും. എന്നാല്‍ കഴിക്കുന്നതിന് മുന്‍പായി ഇത് എടുത്ത് മാറ്റാന്‍ ശ്രദ്ധിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം

7. തൈര് ചേര്‍ത്താല്‍ പ്രശ്‌നമില്ലാത്ത കറിയാണ് എന്നുണ്ടെങ്കില്‍ അല്‍പം തൈര് ചേര്‍ക്കാം ഇത് അധിക ഉപ്പ് പ്രഭാവം നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നതിന് 12 ടേബിള്‍ സ്പൂണ്‍ തൈര് അല്ലെങ്കില്‍ മലായ് ചേര്‍ക്കുക. ഇതെല്ലാം കറിക്ക് ടേസ്റ്റ് നല്‍കുന്നതോടൊപ്പം തന്നെ കറിയിലെ അധികമുള്ള ഉപ്പിനെ കളയുകയും ചെയ്യും. അധികം പുളിയില്ലാത്ത തൈര് വേണം ചേര്‍ക്കാൻ.

ഗോൾഡൻ പൊട്ടറ്റോ കഴിക്കൂ,പോഷക

വിത്തില്ലാതെ കാബേജും കോളിഫ്‌ളവറും

English Summary: How to reduce excess salt in curies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds