പനി വന്നാൽ ഉപവാസമെടുത്തു വിശ്രമിച്ചു വീട്ടിലിരിക്കുന്നവരാരും മരിക്കുന്നില്ല. കേരളത്തിൽ ലക്ഷക്കണക്കിനു ആളുകളുടെ അനുഭവമാണിത്. പനിയുള്ളപ്പോൾ രൂക്ഷമായ മരുന്നോ, ആഹാരമോ കഴിക്കുന്നതു കൊണ്ടുമാത്രമാണ് സാധാരണപനി ടൈഫോയിഡോ ന്യുമോണിയയോ ഒക്കെ ആകുന്നത്. പനിക്കു പട്ടിണിയെന്ന അമ്മൂമ്മയുടെ ഉപദേശം പാലിച്ച കേരളീയർക്കു പണ്ടൊന്നും പനി മരണങ്ങൾ നേരിടേണ്ടിവന്നിട്ടില്ല. പനിമരണങ്ങൾ സംഭവിക്കുന്നത് ആശുപത്രിയിൽ മാത്രമാണെന്നോർക്കുക. ഭയം മൂലം പനി പിടിപെടാം. ഭയമുള്ള പനിക്കാർ പെട്ടെന്നു മരണപ്പെടാം.
കാരണം ഭയം രോഗപ്രതിരോധശേഷിയെ താറുമാറാക്കുമെന്ന് എല്ലാ വൈദ്യശാസ്ത്രങ്ങളും പറയുന്നു. പനിയെ ഔഷധം കൊണ്ട് അമർത്തുന്നത് അപകടകരമാണെന്നും അലോപ്പതി വൈദ്യത്തിലെ ഒരു വിഭാഗവും മറ്റെല്ലാ വൈദ്യങ്ങളും വാദിക്കുന്നു. പനി നല്ലതാണെന്നും ശരീരത്തിലെ വൈറസ്സ് ഉൾപ്പെടെയുള്ള മാലിന്യങ്ങളെ നശിപ്പിക്കാൻ ശരീരം സ്വയം ചെയ്യുന്ന പ്രവർത്തിയാണു പനിയെന്നും അലോപ്പതിയിലെ ക്ലാസിക് ഗ്രന്ഥങ്ങളും പറയുന്നു. പനി മരണം ചികിത്സമൂലമാണോ എന്നറിയാൻ അന്വേഷണാത്മക പത്രപ്രവർത്തകർക്കും താല്പര്യമില്ല.
പനി വന്നാൽ ആഹാരം കഴിക്കാതെ വിശ്രമിക്കുക. വായിൽ കയ്പ്പുണ്ടങ്കിൽ ഒരു കാരണവശാലും പനി മാറുംവരെ ആഹാരം കഴിക്കരുത്. ദാഹമുണ്ടെങ്കിൽ ശുദ്ധമായ പച്ചവെള്ളം കുടിക്കുന്നത് ക്രമീകരിക്കും. വെള്ളം തിളപ്പിക്കുമ്പോൾ അതിലെ പ്രാണവായുവും ആരോഗ്യത്തിനു അത്യാവശ്യമായ സൂക്ഷ്മാണുക്കളും നശിക്കും. രക്തത്തിലെ പ്രാണവായു (മുഖ്യമായും ഓക്സിജൻ) വിന്റെ കുറവാണ് ആളുകൾ കുഴഞ്ഞു വീണു ചാകുവാൻ കാരണം. വെള്ളം തിളപ്പിക്കാൻ പരസ്യക്കാർ പറഞ്ഞു തുടങ്ങിയതിനു ശേഷം കേരളത്തിൽ ദിനംപ്രതി പത്തുമുപ്പതുപേർ കുഴഞ്ഞുവീണു ചാകുന്നുണ്ട്. പനി മാറ്റുവാൻ കാരണം രോഗാണുക്കളല്ല, ശുദ്ധശരീരത്തിൽ രോഗാണുക്കൾക്ക് ഒന്നും ചെയ്യാനാവില്ല.
രോഗാണുഭീതി പരത്തുക എക്കാലവും ഔഷധക്കച്ചവടക്കാരുടെ തന്ത്രമാണ്. വിശപ്പുള്ള പനിയെങ്കിൽ രൂക്ഷമായ പനിയല്ലെന്നറിയുക. നേർപ്പിച്ച പഴച്ചാറുകളോ അല്പം പഴങ്ങളോ കഴിക്കുക. പനിമാറിക്കഴിഞ്ഞാൽ അല്പാല്പമായി സസ്യഭക്ഷണം കഴിച്ചു തുടങ്ങാം. ശരീരം സ്വയം വരുത്തുന്നതാണ് പനി. പനി വരുത്താൻ ശേഷിയുള്ള ശരീരത്തിൽ പ്രാണശക്തിയുണ്ടെന്നർത്ഥം. പനി ചികിത്സ മറ്റനവധി മാരകരോഗങ്ങൾക്കും കാരണമാകും. വിശേഷിച്ചും ഗർഭിണികളിലും ഗർഭസ്ഥ ശിശുവിലും.
Give me fever, I shall cure (എനിക്കു - എന്റെ രോഗിക്കു പനിതരൂ രോഗം ഞാൻ മാറ്റാം) എന്നു പറഞ്ഞത് ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസാണ്. പണ്ടുകാലത്ത് അലോപ്പതിക്കാരും മലബന്ധം മാറ്റുന്ന മരുന്നായിരുന്നു പനിക്കു കൊടുത്തിരുന്നത്. കാരണം പനി പിന്നിൽ മലബന്ധമോ ദഹനപ്രശ്നമോ ഉണ്ടായിരിക്കും. പാരസെറ്റമോൾ കൊടുത്തു തുടങ്ങിയതിനുശേഷമാണു പനിമരണം വ്യാപകമായത്. പനിവരുത്താൻ ശേഷിയുള്ള ശരീരം ആരോഗ്യമുള്ള ശരീരമാണ്. ഏതു രോഗാവസ്ഥയിലും പനി വന്നാൽ രോഗം മാറാനാണെന്നു മനസ്സിലാക്കി സന്തോഷിക്കുക വിശ്രമിക്കുക. കാരണം പനിക്ക് പിന്നിൽ മലബന്ധമോ ദഹനപ്രശ്നമോ ഉണ്ടായിരിക്കും. പാരസെറ്റമോൾ കൊടുത്തു തുടങ്ങിയതിനുശേഷമാണു പനിമരണം വ്യാപകമായത്. പനിവരുത്താൻ ശേഷിയുള്ള ശരീരം ആരോഗ്യമുള്ള ശരീരമാണ്. ഏതു രോഗാവസ്ഥയിലും പനി വന്നാൽ രോഗം മാറാനാണെന്നു മനസ്സിലാക്കി സന്തോഷിക്കുക വിശ്രമിക്കുക.
Share your comments