പലരിലും കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് മലബന്ധം (constipation). ഇത് പ്രായഭേദമെന്യേ എല്ലാവരേയും അലട്ടാറുണ്ട്. ചിലര്‍ക്കിത് സ്ഥിരമായിട്ടുള്ള പ്രശ്‌നമായിട്ടാണ് വരുന്നത്. വയറിന് അസ്വസ്ഥതയും വയര്‍ ചാടുന്നതും ദഹനം ശരിയാകാത്തതു മൂലമുള്ള അസ്വസ്ഥകളുമെല്ലാം തന്നെ ഇതു കൊണ്ട് ഉണ്ടാകാം.
ബന്ധപ്പെട്ട വാർത്തകൾ: മലബന്ധം അകറ്റുവാൻ പടവലങ്ങ സ്പെഷ്യൽ തോരൻ
ഇതിന് കാരണങ്ങള്‍ പലതാണ്. വെള്ളത്തിന്റെയും നാരുകളുള്ള ഭക്ഷണത്തിന്റെയും കുറവ്, ചില രോഗങ്ങള്‍, ദഹന പ്രശ്‌നം, ചില മരുന്നുകള്‍, സ്‌ട്രെസ് പോലുള്ള എല്ലാം തന്നെ ഇതിന് കാരണമാകും. കാര്യമായ രോഗങ്ങള്‍ കാരണമാണ് ഈ പ്രശ്‌നമെങ്കില്‍ ഇതിന് ചികിത്സ തേടണം. സാധാരണയായുള്ള മലബന്ധം (Constipation) അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം
ക്രമരഹിതമായ ഭക്ഷണശീലങ്ങളും ഉദാസീനമായ ജീവിതശൈലിയുമാണ് ഇതിന് പിന്നിലെ മറ്റു പ്രധാനകാരണങ്ങൾ. ശരിയായി മലവിസർജ്ജനം നടക്കാത്തത് പലരിലും അസ്വസ്ഥതയുണ്ടാക്കുക മാത്രമല്ല, വയറുവേദന പോലുള്ള മറ്റ് ദഹനപ്രശ്‌നങ്ങളിലേക്കും നയിക്കുന്നു.
* നിർജ്ജലീകരണം മലബന്ധത്തിനുള്ള ഒരു സാധാരണ കാരണമാണ്. ധാരാളം വെള്ളം കുടിക്കുക, ജലാംശം നിലനിർത്തുക എന്നതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ട ഒരു കാര്യം.
ബന്ധപ്പെട്ട വാർത്തകൾ: കാരറ്റിന്റെ 5 ഗുണങ്ങൾ
* രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും.
* കിടക്കാൻ നേരത്ത് ചെറുചൂടുള്ള ഒരു ഗ്ലാസ് പാലിൽ 1-2 ടീസ്പൂൺ നെയ്യ് ചേർത്ത് കുടിക്കുക. മലബന്ധം നീക്കി നല്ല ശോധനയ്ക്കു ഇത് സഹായിക്കും.
* നാരുകൾ അഥവാ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ് എന്നതിലുപരി ദഹന സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
* പഴങ്ങൾ, പച്ചക്കറികൾ, ഇലകൾ, കൂണുകൾ, തവിടുകളയാത്ത ധാന്യങ്ങൾ, നട്സ്, ഓട്സ് തുടങ്ങിയവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. കറുത്ത ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കുതിർത്ത് രാവിലെ ഈ വെളളം കുടിക്കുന്നത് മലബന്ധം പ്രശ്നം കുറയ്ക്കുന്നതിന് സഹായിക്കുന്നു.
Share your comments