ചൂടിന് വേണം പാനീയങ്ങൾ ഉഷ്ണകാലത്ത് എത്രത്തോളം വെള്ളം കുടിക്കാൻ കഴിയുമോ അത്രയും നാം മുതിർന്നവർ വെള്ളം കുടിക്കുന്നു. കാരണം, ബാഷ്പീകരണം വഴി ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്ന സമയാണ് ഉഷ്ണകാലം. മുതിർന്നവരായോ നമ്മുടെ കാര്യം ഇങ്ങനെയാണെങ്കിൽ കുട്ടികളുടെ കാര്യം പറയണോ. അതിനാൽ ധാരളം വെള്ളം കുടിക്കാൻ നൽകണം. ഇത് പഴച്ചാറോ തിളപ്പിച്ചാറ്റിയ വെള്ളമോ ആയാൽ നല്ലത്.
ദാഹവും ശരീരതാപവും കുറയ്ക്കാൻ ചില പാനീയങ്ങൾ തൈരിന്റെ നാലിലൊരുഭാഗം പഞ്ചസാരയും ഓരോ നുള്ള് വീതം ചുക്ക്, ജീരകം, ഇന്തുപ്പ് ഇവ ചേർത്തുണ്ടാക്കുന്ന പാനീയം താപം അകറ്റും. പച്ചമാങ്ങ വെള്ളത്തിൽ വേവിച്ചെടുത്ത് പഞ്ചസാര, കർപ്പൂരം, കുരുമുളക് ഇവ ചേർത്ത് ഉപയോഗിക്കാം. നാരങ്ങാനീര് ഒരു ഭാഗം, പഞ്ചസാര ഒരു ഭാഗം ഇവയിൽ വെള്ളവും ഗ്രാമ്പൂ, കുരുമുളക് ഇവ പൊടിച്ചതും ചേർത്ത് ഉപയോഗിക്കാം.
അകറ്റാം ചൂടുകുരു
വേനൽകാലത്തെ പ്രധാന വില്ലൻ ചൂടുകുരുവാണ്. വിയർപ്പും പൊടിയും തട്ടി ഗ്രന്ഥികൾ അടഞ്ഞു പോ കുന്നുന്നതാണ് ഇതിനുള്ള പ്രധാന കാരണം. വിയർ ചർമ്മത്തിനടിയിൽ തങ്ങി നിന്ന് ചുവന്ന പാടുകൾ വീഴുകയും മുള്ളു പോലുള്ള ചൂടുകുരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. കഴുത്തിനു പിന്നിലും വസ്ത്രങ്ങൾ മുട്ടുന്ന ഭാഗത്തുമാണ് ഇവ കൂടുതലുണ്ടാവുക.
ദിവസവും രണ്ട് നേരം കുളിക്കുക, നനഞ്ഞ തുണി കൊണ്ട് ശരീരം തുടയ്ക്കുക. തേങ്ങ വെള്ളത്തിൽ കോട്ടൺ മുക്കി ശരീരം തുടയ്ക്കുന്നത് ചൂടുകുരു വരുന്നത് തടയും. കുട്ടികളെ കുളിപ്പിക്കുന്നതിന് മുമ്പത്തെ വെള്ളത്തിൽ ദേഹം കഴുകിക്കുന്നതാണ് നല്ലത്. ചൂടു കുരു ആദ്യഘട്ടത്തിൽ ചെറിയ കുരുകളായിരിക്കും. രണ്ടാംഘട്ടത്തിൽ വലിയ ചുവന്ന കുരുക്കളായി മാറും. ഇത് നിസാരമായി തള്ളരുത്, വൈദ്യസഹായം തേടണം.
കുളി വേണം വേനൽകാലത്ത് സൂര്യോദയത്തിനു മുന്നെ കുളിക്കണമെന്നാണ് ആയുർവേദം പറയുന്നത്. രണ്ടാമത്തെ കുളി അസ്തമയം കഴിഞ്ഞ് ഉറങ്ങുന്നതിന് തൊട്ടു മുൻപും. ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശീലമുള്ളവർക്ക് നാൽപ്പാമരപ്പട്ട് ഇട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കാം. കുളിക്കാനുള്ള വെള്ളത്തിൽ തലേ ദിവസം രാത്രി രാമച്ചം ഇട്ടുവയ്ക്കുന്നത് വെള്ളത്തിന് കുളിർമയേകും, രാമച്ചത്തിന്റെ സുഗന്ധം ശരീരത്തിന്റെ വിയർപ്പുമണം ഒരു പരിധിവരെ കുറയ്ക്കുകയും ചെയ്യും.
തണുത്ത വെള്ളത്തിൽ കുളിക്കുന്നവർക്ക് ഇത് ശീലമാക്കാം. വൈകിട്ട് കുളിക്കാനുള്ള വെള്ളത്തിൽ അല്പം നാരാങ്ങാനീര് പിഴിയുന്നത് ദേഹശുദ്ധിക്കും ഉന്മേഷത്തിനും നല്ലതാണ്. കുളിക്കുന്നതിനു മുമ്പ് തലയിൽ വെളിച്ചെണ്ണ തേക്കാം.
Share your comments