ഫ്രാൻസിലെ Montpellier University യിലെ ശാസ്ത്രജ്ഞന്മാർ നടത്തിയ ഒരു പഠനത്തിലാണ് ക്യാബേജ്, കൊറോണ വൈറസിനെതിരെ പൊരുതാനുള്ള പ്രതിരോധശക്തി ഏറ്റവും കൂടുതൽ നൽകുന്ന പച്ചക്കറിയാണെന്ന് കണ്ടുപിടിച്ചത്.
കോവിഡിനെ തുരത്താനുള്ള ഓട്ടപന്തയത്തിൽ, ക്യാബേജാണ് നമ്മളെല്ലാവരും തിരഞ്ഞുക്കൊണ്ടിരുന്നതെന്ന് പറയേണ്ടിവരും. സന്തോഷ വാർത്ത എന്തെന്നാൽ, ക്യാബേജ് വിളകൾ ഏറ്റവും കൂടുതൽ വളരുന്നത് ഇന്ത്യയിലാണ്. ഒരു ഏക്കർ സ്ഥലത്തെ ക്യാബേജ് വിള 14,000 തൊട്ട് 15,000 kg ക്യാബേജ് നൽകുന്നു.
ക്യാബേജ് അച്ചാറായും, പാകം ചെയ്യാതെയും, വേറെ പച്ചക്കറിയുടെ കൂടെയോ, മറ്റോ ചേർത്ത് കഴിച്ചാലും കൊറോണ വൈറസിനെതിരെ പൊരുതാനുള്ള പ്രതിരോധശക്തി ലഭിക്കുമെന്ന് ഗവേഷകർ പറയുന്നു.
ക്യാബേജിൽ അടങ്ങിയിരിക്കുന്ന antioxidants ന്, ഏറ്റവും കൂടുതൽ ക്യാബേജ് ഉൽപാദിക്കുന്ന ഇന്ത്യയിലെ കോവിഡ് 19 മരണനിരക്ക്, മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറയാനുള്ള കാരണത്തെ കുറിച്ച് വിശദീകരിക്കാനാകുമെന്ന് യൂറോപ്യൻ ഗവേഷകർ അഭിപ്രായപ്പെടുന്നു.
കോവിഡ് 19 രോഗത്തിന് കാരണമായ Sars-Cov-2 എന്ന വൈറസ്, covid-19 രോഗികളുടെ ശ്വാസകോശത്തിലും മറ്റും ഗുരുതരമായ വീക്കങ്ങൾ സൃഷ്ടിക്കുന്നു. ശരീത്തിലുള്ള ഓക്സിജന്റെ കണികകളെ അടക്കം നശിപ്പിക്കാൻ കെൽപ്പുള്ളവയാണ് ഈ വൈറസുകൾ. എന്നാൽ നമ്മുടെ ശരീരം ഉൽപാദിപ്പിക്കുന്ന Nrf2 എന്ന പ്രൊട്ടീൻ ഒരു പരിധിവരെ ഓക്സിജൻ കണികകളെ നാശത്തിൽ നിന്ന് സഹായിക്കുന്നു. Nrf2 protein ൻറെ ഉൽപാദനത്തിന് ആവശ്യമുള്ള curcumin, sulforaphane and vitamin D, എന്നിവ ക്യാബേജിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനം തെളിയിക്കുന്നു.
Share your comments