<
  1. Health & Herbs

വയർ കുറയ്ക്കാൻ മധുരം ഉപേക്ഷിച്ചാൽ മാത്രം പോരാ..

അമിതവണ്ണം ആരോഗ്യത്തിൻറെ ലക്ഷണമല്ല, എന്ന് മാത്രമല്ല ഒബീസിറ്റി പോലുള്ള പല ആരോഗ്യപ്രശ്നങ്ങളേയും ഇത് വിളിച്ചു വരുത്തുന്നുണ്ട്. പല വിദ്യകളും ഉപയോഗിച്ച് നമ്മൾ ശരീരഭാരം കുറയ്ച്ചാലും വയര്‍ കുറയ്ക്കണമെങ്കില്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. വയർ ചാടുന്നത് പല ഘടകങ്ങളേയും ആസ്‌പ്പദിച്ചിട്ടാണ്. ഡയറ്റും, മദ്യപാനവും, പുകവലിയും, വ്യായാമവും എല്ലാം ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

Meera Sandeep
It is not enough to give up only sweets to reduce belly..
It is not enough to give up only sweets to reduce belly..

അമിതവണ്ണം ആരോഗ്യത്തിൻറെ ലക്ഷണമല്ല, എന്ന് മാത്രമല്ല ഒബീസിറ്റി പോലുള്ള പല ആരോഗ്യപ്രശ്നങ്ങളേയും ഇത് വിളിച്ചു വരുത്തുന്നുണ്ട്. പല വിദ്യകളും ഉപയോഗിച്ച് നമ്മൾ ശരീരഭാരം കുറയ്ച്ചാലും വയര്‍ കുറയ്ക്കണമെങ്കില്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്. വയർ ചാടുന്നത്  പല ഘടകങ്ങളേയും ആസ്‌പ്പദിച്ചിട്ടാണ്. ഡയറ്റും, മദ്യപാനവും, പുകവലിയും, വ്യായാമവും എല്ലാം ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: അമിതവണ്ണം കുറക്കാൻ ചെമ്പരത്തി ചായ

ചിലരില്‍ ശരീരത്തിന് അത്ര വണ്ണമില്ലാതിരിക്കുകയും വയര്‍ മാത്രം കൂടിയിരിക്കുകയും ചെയ്യാറുണ്ട്. ഇവര്‍ക്ക് പ്രത്യേകം ഡയറ്റും വര്‍ക്കൗട്ടും തന്നെ വേണ്ടിവരാം.  ഇത് അല്‍പം ഗൗരവമായ രീതിയില്‍ തന്നെ പതിവായി ചെയ്യേണ്ടിവരാം. ഇതോടൊപ്പം ഡയറ്റിലും ചിലത് ശ്രദ്ധിക്കാനുണ്ട്. ഡയറ്റ് ശ്രദ്ധിക്കുന്നതോടെ വര്‍ക്കൗട്ടിന് കൂടുതല്‍ എളുപ്പത്തില്‍ ഫലം കാണാം. അതിനാല്‍ ചില കാര്യങ്ങള്‍ മാത്രം പരിശീലിച്ച് വയര്‍ കുറയ്ക്കാമെന്ന് കരുതരുത്. അത്തരത്തില്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ടിപ്‌സ് ആണ് ഇവിടെ പങ്കുവയ്ക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഈ അടിസ്ഥാന ശീലങ്ങള്‍ സ്ഥിരമായി പാലിക്കൂ, വയർ കുറയ്ക്കാം

* വര്‍ക്കൗട്ട് ചെയ്യുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ യോഗ പരിശീലനം ചെയ്യുകയാണെങ്കില്‍ അത് വയര്‍ കുറയ്ക്കുന്നതിന് ഏറെ സഹായകമായിരിക്കും. ഇതിനും പ്രത്യേക വിഭാഗത്തില്‍ പെടുന്ന യോഗാസനങ്ങള്‍ തന്നെ ചെയ്യണം. നൗകാസന, ബുജംഗാസന, ധനുരാസന എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ഇവയെല്ലാം തന്നെ പതിവായി ചെയ്‌തെങ്കില്‍ മാത്രമേ ഫലം ലഭിക്കൂ.

* മധുരം കുറയ്ക്കുന്നതിലൂടെ വയര്‍ കുറയ്ക്കാൻ ശ്രമിക്കാം, പക്ഷെ വര്‍ക്കൗട്ടോ, മറ്റ് ഡയറ്റ് നിയന്ത്രണങ്ങളോ ഇല്ലാതെ മധുരം മാത്രം കുറച്ചത് കൊണ്ടായില്ല. എങ്കിലും മധുരം കുറയ്ക്കുന്നത് വലിയ രീതിയില്‍ തന്നെ വയറില്‍ കൊഴുപ്പടിയുന്നത് കുറയ്ക്കും. പഞ്ചസാര മാത്രമല്ല മധുര പാനീയങ്ങള്‍, ഡിസേര്‍ട്ട്‌സ്, പലഹാരങ്ങള്‍, മിഠായി, ചോക്ലേറ്റ്‌സ്, പാക്കേജ്ഡ് ഫ്രൂട്ടസ് ജ്യൂസ്, സോഡ എന്നിവയെല്ലാം കഴിവതും ഒഴിവാക്കണം. പഴങ്ങള്‍ അങ്ങനെ തന്നെ കഴിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.

ബന്ധപ്പെട്ട വാർത്തകൾ: അപകടകാരിയായ വെളുത്ത പഞ്ചസാരയ്ക്കു പകരം തേങ്ങാ പഞ്ചസാര കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തൂ

* ഡയറ്റില്‍ പ്രോട്ടീന്‍ കൂടുതലായി ഉള്‍പ്പെടുത്താം. ഇതും വയര്‍ കുറയ്ക്കുന്നതിന് സഹായിക്കും. ഇടയ്ക്കിടെ വിശപ്പനുഭവപ്പെടുന്നതും അതുമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും തടയാന്‍ പ്രോട്ടീന്‍ സമ്പന്നമായ ഡയറ്റ് സഹായിക്കും. മുട്ട, ചിക്കന്‍, മത്സ്യം, നട്ടസ്, പയറുവര്‍ഗങ്ങള്‍ എല്ലാം ഇത്തരത്തില്‍ ഡയറ്റിലുള്‍പ്പെടുത്താം. എല്ലാം മിതമായ അളവിലേ കഴിക്കാവൂ.

* രാവിലെ ഉണര്‍ന്നയുടന്‍ വെറുംവയറ്റില്‍ കഴിക്കുന്ന ചില പാനീയങ്ങളുണ്ട്. ഇവയും വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ചെറുനാരങ്ങ നീരും തേനും ഇളംചൂടുവെള്ളത്തില്‍  ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയം, ഗ്രീന്‍ ടീ ജീരക വെള്ളം എന്നിവയെല്ലാം ഇതിനുദാഹരണമാണ്.

* കാര്‍ബോഹൈഡ്രേറ്റ് കാര്യമായി അകത്തുചെല്ലുന്നത് വയര്‍ കൂടാന്‍ കാരണമാകും. അതിനാല്‍ കാര്‍ബ് കുറവുള്ള ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. റിഫൈന്‍ഡ് കാര്‍ബ്‌സ് കഴിവതും ഒഴിവാക്കുക. പകരം ധാന്യങ്ങള്‍ ഉള്‍പ്പെടുത്താം. പച്ചക്കറികളും പഴങ്ങളും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കാം. കാര്‍ബ് വലിയ അളവില്‍ അടങ്ങിയൊരു ഭക്ഷണമാണ് ചോറ്. ചോറിന്റെ അളവ് കുറയ്ക്കുന്നത് വയര്‍ കുറയാന്‍ സഹായിക്കും.

English Summary: It is not enough to give up only sweets to reduce belly

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds