1200 മീറ്റർ ഉയരം വരെയുള്ള ഇലപൊഴിക്കുന്ന ശുഷ്കവനങ്ങളിലും ആർദ്രവനങ്ങളിലും ഉള്ള ചെറിയ മരമാണ് അപ്പോസൈനേസി (Apocynaceae) എന്ന സസ്യകുലത്തിൽപ്പെടുന്ന ദന്തപ്പാല അഥവാ വെട്ടുപാല. (danthapala) (ഇംഗ്ലീഷ്: Sweet Indrajao). ഇതിന്റെ ശാസ്ത്രീയനാമം Wrightia tinctoria എന്നാണ്. മലയാളത്തിൽ വെട്ടുപാല, വെൺപാല, അയ്യപ്പാല, ഗന്ധപ്പാല എന്നെല്ലാം അറിയപ്പെടുന്ന ഈ സസ്യം സംസ്കൃത ത്തിൽ ശ്വേതകുടജ, സ്ത്രീ കുടജ എന്നും ഗുജറാത്തി യിൽ ദുദലോ (દૂધલો), കന്നഡ യിൽ അജമറ (ಅಜಮರ )തെലുങ്ക് ഗിൽ അങ്കുഡുച്ചെട്ടു എന്നും ഹിന്ദിയിൽ ദുധി, (दुधी) ഇന്ദാർജോ എന്നും ഇംഗ്ലീഷ് ൽ - ഐവറി വുഡ്, സ്റ്റീറ്റ് ഇന്ദ്രജോ എന്നും അറിയപ്പെടുന്നു. മാർച്ച് തൊട്ടു നവംബർ വരെ യുള്ള സമയത്താണ് ദന്തപാല പൂക്കുന്നതും കായ്ക്കുന്നതും .
സോറിയാസിസ് എന്ന രോഗത്തിനു ഫലപ്രദമായ മരുന്നായി ദന്തപാലയെ വർഷങ്ങളായി ആയുർവേദവും നാട്ടുവൈദ്യവും ഉപയൊഗിച്ചുവരുന്നു. ഇല, പട്ട ,വിത്ത് ഔഷധയോഗ്യമായവ ആണ്
Pala indigo plant or dyer's oleander, is a flowering plant species in the genus Wrightia found in India, southeast Asia and Australia. It is found in dry and moist regions in its distribution. Various parts of the plant have been used in traditional medicine but there is no scientific evidence it is effective or safe for treating any disease.
The flowers, leaves, fruits and seeds are edible.The tree is harvested from the wild as a medicine and source of a dye and wood. Leaves are extracted as fodder for livestock. The leaves, flowers, fruits and roots are sources of indigo-yielding glucoside, which produces a blue dye or indigo- like dye. Flowering & Fruiting time will be from March to November
ദന്തപ്പാലയുടെ ഇലകൾ ശുദ്ധമായ വെളിച്ചെണ്ണയിൽ മുങ്ങുന്ന വിധം ഇട്ടു സൂര്യ പ്രകാശത്തിൽ വെച്ച് ഇലകൾപൂർണ്ണമായും എണ്ണയിൽ അലിയുന്ന വരെ വെച്ച് തയ്യാറാക്കുന്ന തൈലം മുടികൊഴിച്ചിലിനുo, താരം മുതലായ ത്വക് രോഗങ്ങൾക്ക് വളരെ പ്രയോജന പ്രദമാണ്.
ദന്ത പാല യിലെ ഇലകളിൽ അമിനോ ആസിഡുകളും ഫ്ലാവനോയ്ഡുകളും ലൂപിയോൾ എന്ന ട്രൈടെർപ്പനോയ്ഡും ബീറ്റ സൈറ്റോസ്റ്റീറൊൾ എന്ന സ്റ്റീറോയ്ഡും അടങ്ങിയിരിക്കുന്നു . ഈ ഔഷധം തമിഴ്നാട്ടിൽ മുഖ്യമായും പ്രചാരത്തിലുള്ള സിദ്ധവൈദ്യത്തിൽ ഉള്ളതാണ്. സോറിയാസിസ് എന്ന ത്വക് രോഗത്തിന് ഏറ്റവും പ്രധാനപ്പെട്ട ഔഷധമാണ് ദന്തപ്പാല.
Share your comments