കടലാടിയരി ഉണക്കിപ്പൊടിച്ച് തേനിൽ കഴിച്ചാൽ ചുമ അതിവേഗം മാറിക്കിട്ടും.
നീണ്ട് ശിഖരങ്ങളുള്ള കടലാടിലിക്ക് ശിഖരി എന്നും ദോഷങ്ങളെ അധോമാർഗത്തിലൂടെ പ്രവർത്തിപ്പിക്കുന്നതു കൊണ്ട് അപാമാർഗ എന്നും കീഴോട്ടുമുള്ളുള്ളതു കൊണ്ട് അധഃശല്യ എന്നും ആയുർവേദത്തിൽ പ്രത്യേക പേരുകൾ വിധിച്ചിരിക്കുന്നു. കടലാടി രണ്ടുതരത്തിലുണ്ട് - ചെറുതും വലുതും. ഇവിടെ പ്രതിപാദിക്കുന്നത് വലുതിനെക്കുറിച്ചാണ്.
വൻകടലാടിയുടെ അരി മേഹരോഗങ്ങൾക്കും മൂത്രാശയരോഗങ്ങൾക്കും പാമ്പു വിഷത്തിനും പ്രയോഗിക്കാം.
വൻകടലാടി സമൂലം കഷായം വെച്ചു കഴിച്ചാൽ സർവാംഗമായുണ്ടാകുന്ന നീർവീഴ്ച മാറും.
കടലാടിയില പൊടിച്ച് അഞ്ചു ഗ്രാം വീതം തേനിൽ കഴിക്കുന്നത്. അതിസാരത്തിനു നന്നാണ്.
പാമ്പു കടിച്ചാൽ വൻകടലാടിയരി അരച്ച് ദംശനമേറ്റ ഭാഗത്തു ലേപനം ചെയ്യുന്നത് വിശേഷമാണ്.
കടലാടിയരി ഉണക്കിപ്പൊടിച്ച് തേനിൽ കഴിച്ചാൽ ചുമ അതിവേഗം മാറിക്കിട്ടും.
കടലാടി സമൂലം ഉണക്കി തീകൊടുത്ത് ചുട്ടു ഭസ്മമാക്കി വെള്ളത്തിൽ കലക്കി അതു കൊണ്ടു കഞ്ഞി വെച്ചു കഴിക്കുന്നത് നീർവീക്കത്തിനു നന്നാണ്.
കടലാടിയും പനവാഴയ്ക്കയും കദളിവാഴമാണവും അരിഞ്ഞുണക്കി ഭസ്മമാക്കി, അതു കലക്കിയ വെള്ളം തുടരെ കുടിക്കുന്നത് സർവാംഗമായുണ്ടാകുന്ന നീർവീക്കത്തിനും മൂത്രതടസത്തിനും വിശേഷമാണ്.
ചെറുകടലാടി സമൂലം ചുവന്നുള്ളി കൂട്ടി ഉപ്പുനീരൊഴിച്ച് അരച്ചു ലേപനം ചെയ്യുന്നത് എല്ലാ വിധ ഉളുക്കുനീരിനും അതീവഫലപ്രദമാണ്. ചെറുകടലാടിനീരിൽ കച്ചോലവും കുരുപ്പരത്തീയരിപ്പരിപ്പു കൂട്ടി വെളിച്ചെണ്ണ കാച്ചി ആറിയതിനുശേഷം ചെവിപഴുപ്പിന് തലയിൽ തേക്കുകയും ചെവിയിൽ നിറയ്ക്കുകയും ചെയ്യുന്നത് ഏറ്റവും നന്നാണ്.
Share your comments