മൂത്രാശയക്കല്ലിന് നൂറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന ഒരു സസ്യ ഔഷധമുണ്ട് - കല്ലൂർവഞ്ചി. മൂത്രത്തിൽ കല്ല് എന്ന് ആളുകൾ പൊതുവേ പറയുന്ന കിഡ്നിസ്റ്റോൺ എന്ന രോഗം ആയുർവ്വേദത്തിൽ മൂത്രാശ്മരി എന്നറിയപ്പെടുന്നു. ഈ രോഗം മൂത്രാശയത്തെ മാത്രമല്ല വൃക്ക, മൂത്രവാഹിനിക്കുഴൽ, മൂത്രനാളി എന്നിവയെയും ബാധിക്കാം. ജലപാനത്തിന്റെ കുറവ്, മൂത്രമൊഴിക്കൽ ഏറെനേരത്തേ തടസ്സപ്പെടുത്തുന്നത് ശീലമായിരിക്കുക. അമിതമായ വിയർക്കൽ മൂലം മൂത്രമൊഴിക്കുന്നതിന്റെ അളവ് കുറവായിരിക്കുക, മൂത്രാശയത്തിലോ ബന്ധപ്പെട്ട ഭാഗങ്ങളിലോ അന്യവസ്തുക്കൾ തങ്ങി നില്ക്കുക. വിട്ടുമാറാത്ത മൂത്രാശയരോഗങ്ങൾ, വൈറ്റമിൻ എ യുടെ കുറവ്, വൈറ്റമിൻ ഡി യുടെ ആധിക്യം മുതലായവയെല്ലാം രോഗത്തിനു കാരണമാകാം.
പാറക്കെട്ടുകളുടെ ഇടയിൽ വളരുന്ന ഈ ഔഷധച്ചെടി എല്ലാ വിധ പ്രമേഹ രോഗങ്ങൾക്കും ഫലപ്രദമാണ്.
കല്ലൂർവഞ്ചി ഔഷധമായി ഉപയോഗിക്കാം
ഇതിന്റെ വേര് ഉണക്കിപ്പൊടിച്ച് ആറു ഗ്രാം വീതം തേനിൽ ചാലിച്ചു സേവിക്കുകയും അരി കഴുകി തെളിച്ചെടുക്കുന്ന കാടി അനുപാനമായി കഴിക്കുകയും ചെയ്യുന്നതു നന്ന്. കല്ലൂർവഞ്ചിയും ഇരട്ടിമധുരവും കൂടി അരച്ച് അരിക്കാടിയിൽ സേവിക്കുന്നത് മൂത്രാശ്മരി (ബ്ലാഡർ റാൺ) എന്ന രോഗത്തിന് വിശേഷമാണ്. ശുക്ലാശ്മരിക്ക് വാഴപ്പിണ്ടിനീരിൽ സമം തിളപ്പിച്ചാറിയ വെള്ളമൊഴിച്ച് (ആകെ നൂറുമില്ലി) മേൽപറഞ്ഞവിധം സേവിക്കുന്നതും നന്നാണ്.
കല്ലൂർവഞ്ചി വേര് കഷായം വച്ച് നെയ്യ് ചേർത്ത് ഏലത്തരിയും ഞെരിഞ്ഞിലും കല്ക്കമാക്കി കാച്ചി അരക്കു പാകത്തിലരിച്ചു വെച്ചിരുന്ന ടീസ്പൂൺ കണക്കിനു ദിവസവും കാലത്തും വൈകിട്ടും സേവിക്കുന്നത് വൃക്കകളുടെ ക്ഷീണത്തിനും വേദനയ്ക്കും അശ്മരിക്കും മൂത്രകത്തിനും അതീവ ഫലപ്രദമാണ്.
കല്ലൂർവഞ്ചി വേര് കഷായം വച്ച് നെയ്യ് ചേർത്ത് ഏലത്തരിയും ഞെരിഞ്ഞിലും കല്ക്കമാക്കി കാച്ചി അരക്കു പാകത്തിലരിച്ചു വെച്ചിരുന്ന ടീസ്പൂൺ കണക്കിനു ദിവസവും കാലത്തും വൈകിട്ടും സേവിക്കുന്നത് വൃക്കകളുടെ ക്ഷീണത്തിനും വേദനയ്ക്കും അശ്മരിക്കും മൂത്രകത്തിനും അതീവ ഫലപ്രദമാണ്.
കല്ലൂർവഞ്ചി പല രീതിയിലും മൂത്രാശയക്കല്ലിനുള്ള ഔഷധമായി ഉപയോഗിക്കാം. 60 ഗ്രാം കല്ലൂർവഞ്ചി വേര് 1200 മില്ലി വെള്ളത്തിൽ ചതച്ചിട്ട് 240 മില്ലിയാക്കി വറ്റിക്കുക. ഇതിൽ നിന്ന് 60 മില്ലി കഷായം വീതം എടുത്ത് ദിവസേന രണ്ടുനേരം കഴിക്കുക.
കല്ലൂർവഞ്ചി വേര് പാൽക്കഷായമായും ഉപയോഗിക്കാം. 120 മില്ലി പശുവിൻപാലിൽ 240 മില്ലി വെള്ളം ചേർത്ത് ചൂടാക്കുക. 60 ഗ്രാം കല്ലൂർവഞ്ചി വേര് ചതച്ച് കിഴികെട്ടി ഇതുപയോഗിച്ച് പാൽ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. പാൽ മിശ്രിതം ഇങ്ങനെ 120 മില്ലിയാക്കി വറ്റിച്ച് രാവിലെ വെറുംവയറ്റിൽ സേവിക്കുക.
Share your comments