മലയാളത്തിൽ കിരുട്ടാർ നെല്ലി എന്ന് വിളിപ്പേരുള്ള കീഴാർനെല്ലി ഔഷധ ഗുണങ്ങളുടെ കാര്യത്തിൽ ഏറെ മുൻപന്തിയിലാണ്. സാധാരണ വയൽ പ്രദേശങ്ങളിലും നീർവാർച്ചയുള്ള പ്രദേശങ്ങളിലും കാണപ്പെടുന്ന ഇവ മഞ്ഞപ്പിത്തം,പനി, മൂത്രാശയ രോഗങ്ങൾ എന്നിവയ്ക്ക് ഫലപ്രദമായ ഔഷധമാണ്. എല്ലാ ചികിത്സാ മാർഗ്ഗങ്ങളിലും കീഴാർനെല്ലി മഞ്ഞപ്പിത്തത്തിനുള്ള ഒരു സിദ്ധൗഷധമായി അംഗീകരിച്ചിരിക്കുന്നു.
ഇതിലടങ്ങിയിരിക്കുന്ന ഫിലാന്തിൻ, ഹൈപ്പോ ഫിലാൻന്തിൻ എന്ന രാസഘടകങ്ങൾ മഞ്ഞപിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങളാണ്. ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകൾക്കെതിരെ ഒരു പ്രതിരോധമരുന്ന് എന്ന നിലയിലും കീഴാർനെല്ലി ഉപയോഗപ്പെടുത്തുന്നു.
Keezhar Nelli, popularly known as Kiruttar Nelli in Malayalam, is at the forefront of medicinal properties. Commonly found in fields and wetlands, they are an effective remedy for jaundice, fever and urinary tract infections.
കീഴാർനെല്ലി യുടെ ഉപയോഗം ക്രമങ്ങൾ പരിശോധിക്കാം.
1. കരൾ സംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാൻ കീഴാർനെല്ലി സമൂലം അരച്ച് പാലിലോ നാളികേരപ്പാലിലോ ചേർത്ത് കഴിക്കാം.
2. മഞ്ഞപ്പിത്തം അകറ്റുവാൻ കീഴാർനെല്ലി സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 10 മില്ലി പശുവിൻപാലിൽ ചേർത്ത് രാവിലെയും വൈകുന്നേരം തുടരെ ഏഴുദിവസം സേവിച്ചാൽ മതി.
3. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും, കഫ പിത്ത ദോഷങ്ങൾ ഇല്ലാതാക്കുവാനും കീഴാർനെല്ലി അരച്ച് മോരിൽ സേവിച്ചാൽ മതി.
4. രക്താതിസാരം കുറയ്ക്കുവാൻ ഇത് സമൂലം അരച്ച് പുളിച്ച മോരിൽ ചേർത്ത് കഴിച്ചാൽ മതി.
5. കറന്ന ഉടനെയുള്ള പാലിൽ കലക്കി ഇത് സേവിച്ചാൽ അമിതരക്തസമ്മർദം കുറയും.
6. ശരീരത്തിലുണ്ടാകുന്ന നീർവീക്കം അകറ്റുവാൻ കീഴാർനെല്ലി കുറച്ച് ജീരകവും ചേർത്ത് അരച്ച് കഞ്ഞിവെച്ച് കഴിച്ചാൽ മതി.
7. കീഴാർനെല്ലിയുടെ വേരും ഇലയും കഷായമാക്കി കവിൾ കൊണ്ടാൽ വായ്പുണ്ണിന് കുറവുണ്ടാകും.
8. കീഴാർനെല്ലി താളിയാക്കിയും, എണ്ണ കാച്ചിയും ഉപയോഗപ്പെടുത്തിയാൽ മുടി കൊഴിച്ചിൽ മാറും.
9. കീഴാർനെല്ലി സമൂലം കഷായം വെച്ച് സേവിക്കുന്നത് പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണ്.
10. കീഴാർനെല്ലി തേൻ ചേർത്ത് കുട്ടികൾക്ക് നൽകിയാൽ വിളർച്ച ഇല്ലാതാകും.
Share your comments