കൃഷിയിലേക്ക് ഇറങ്ങി കിസ്സാൻ സർവീസ് സൊസൈറ്റി അംഗങ്ങൾ. കിസ്സാൻ സർവീസ് സൊസൈറ്റി മീനച്ചിൽ യൂണിറ്റിന്റെ കീഴിൽ 8 ചെറുധാന്യങ്ങൾ ആണ് കൃഷി ചെയ്യുന്നത്. കുതിരവാലി, തിന, റാഗി, മണിച്ചോളം, കമ്പ്, ചാമ, വരഗ്, മക്കച്ചോളം. ഇതിൽ രണ്ടര ഏക്കറിൽ മണിച്ചോളം കൃഷി ചെയ്യുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു. നെൽപ്പാടത്ത് നെല്ല് കൃഷി ചെയ്ത ശേഷം ജനുവരി മാസത്തിലാണ് മില്ല്റ്റുകൾ പാടത്ത് കൃഷി ചെയ്തത്.
ട്രാക്ടർ വെച്ചു പാടം ഉഴുത് ശേഷം വിത്തു വിതച്ച് ആണ് കൃഷി ചെയ്തത്. നെൽകൃഷിയെ പോലെ ചെലവേറിയ ഒരു കൃഷിയല്ല ചെറുധാന്യ കൃഷിയെന്ന് കർഷകനായ സജീവ് പറഞ്ഞു. പാടത്ത് മാത്രമല്ല കരയിലും ഇത് കൃഷി ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു. ഒറ്റ പ്രാവശ്യം ട്രാക്ടർ പൂട്ടി വിതയ്ക്കേണ്ട ആവശ്യമേ വരുന്നോളൂ. വിളവെടുപ്പിനു പാകമാവാൻ കുതിരവാലിക്ക് 90 ദിവസവും, തിന,റാഗി, കമ്പ് എന്നിവയ്ക്ക് 120 ദിവസവും വേണമെന്ന് സജീവ് പറഞ്ഞു.
അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (അസോചം) കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ദ്വിദിന ‘മില്ലെറ്റ് ഉത്സവത്തിന്റെ ’ ഭാഗമായുള്ള കിസ്സാൻ സർവീസ് സൊസൈറ്റിയുടെ എക്സിബിഷൻ കൗണ്ടറിൽ ആണ് ഈ വിളകൾ പ്രദർശിപ്പിച്ചത്. എല്ലാതരം ചെറുധാന്യങ്ങളും ഈ സ്റ്റാളിൽ ലഭ്യമാണ്. കൂടാതെ കർഷകരുടെ മറ്റു കൃഷി ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.
KSS ദേശീയ ചെയർമാൻ ശ്രീ.ജോസ് തയ്യിൽ, ദേശീയ ജനറൽ സെക്രട്ടറി ശ്രീ.S.സുരേഷ്, ദേശീയ വൈസ് ചെയർമാൻമാരായ ശ്രീ.M. R. സുനിൽ കുമാർ, ശ്രീ.ജോർജ്ജ് തയ്യിൽ, സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ.ജോയ് ജോസഫ് മൂക്കൻതോട്ടം കോട്ടയം ജില്ല ജനറൽ സെക്രട്ടറി ശ്രീ.അജിത് വർമ്മ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ശ്രീ.സുരേഷ്, എറണാകുളം ജില്ലാ പ്രസിഡൻറ് ശ്രീ.ജയകുമാർ, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ ശ്രീ അജികുമാർ വനിതാ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി റൂബി ബേബി , മീനച്ചിൽ യൂണിറ്റ് സെക്രട്ടറി ശ്രീ.സജീവ് കെ.പി എന്നിവർ പങ്കെടുത്തു.
ശ്രീ.ജോസ് തയ്യിലും ശ്രീ.ജോയ് ജോസഫ് മൂക്കൻതോട്ടവും പാനൽ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. മീനച്ചിൽ യൂണിറ്റിന്റെ മില്ലറ്റ്സ് കൃഷി വിദഗ്ദ്ധനുമായ ശ്രീ.സജീവ് കെ.പി യും ചർച്ചകളിൽ പങ്കുചേർന്നു.
മില്ലറ്റ്സ് ഉൽപ്ന്നങ്ങളുടെ പ്രചാരം വർദ്ധിച്ചു എന്നു വിളിച്ചോതുന്ന രീതിയിലുള്ള വർദ്ധന സ്റ്റാളുകളുടെ എണ്ണത്തിൽ കാണുവാൻ കഴിഞ്ഞു കൂടാതെ TATA യുടെ മില്ലറ്റ്സ് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടായിരുന്നു.
KSS ന്റെ സ്റ്റാളിന് അടുത്തു തന്നെ സജ്ജീകരിച്ചിരുന്ന മീനച്ഛലിൽ നിന്നും 8 തരം മില്ലററ്സ് കതിരുകൾ മുളകുറ്റികളിൽ അലംകരിച്ച അവതരിപ്പിച്ഛത് ഡെലിഗേറ്റ്സിൽ വളരെ കൗതുകം ഉണർത്തി.
കൂടുതലറിയാൻ വിളിക്കുക : 9446121598, 9447741226, 7012621314, 9446512848
Share your comments