<
  1. Health & Herbs

തൊട്ടാൽ വാടും തൊട്ടാവാടിയോ, അതോ ഒറ്റമൂലിയോ?

പ്രമേഹം മുതൽ പൈൽസ വരെയുള്ള രോഗങ്ങൾക്ക് ഒറ്റമൂലിയാണ് തൊട്ടാവാടി. ഇതിലടങ്ങിയിരിക്കുന്ന ആൻറി കൺവൾസന്റ് ഗുണങ്ങൾ അപസ്മാരം നിയന്ത്രിക്കാനും ഉത്തമമാണെന്ന് ഗവേഷണപഠനങ്ങൾ വ്യക്തമാക്കുന്നു.

Anju M U
thottavadi
വെറുതെ ചിണുങ്ങുന്ന നിസ്സാരക്കാരനല്ല തൊട്ടാവാടി...

നമ്മുടെ മിക്ക ആരോഗ്യ പ്രശ്നങ്ങളുടെയും പ്രതിവിധി പ്രകൃതിയിൽ തന്നെയുണ്ടെന്ന് മുത്തശ്ശിമാർ പറയുന്നത് കേട്ടിട്ടില്ലേ? ഒന്ന് കൈമുറിഞ്ഞാൽ ആ മുറിവുണങ്ങാൻ നാറ്റപ്പൂച്ചെടി തേയ്ക്കുന്നതും, വയറുവേദനയ്ക്ക് വെളുത്തുള്ളി കഴിയ്ക്കുന്നതുമെല്ലാം അത്തരം വാദങ്ങളെ ശരിവയ്ക്കുന്നതുമാണ്.

ബന്ധപ്പെട്ട വാർത്തകൾ: പ്രമേഹ രോഗികൾ ഭക്ഷണ ശൈലിയിൽ ബ്രൗൺ ടോപ്പ് മില്ലറ്റും ഉൾപ്പെടുത്തണം

നമ്മുടെ ചുറ്റുപാടുമുള്ള സസ്യങ്ങൾ മിക്കവയും ഔഷധഗുണങ്ങൾ അടങ്ങിയവ ആണെന്നതും, അതിനാൽ തന്നെ ഇവ പല ശാരീരിക- മാനസിക അസ്വസ്ഥതകൾക്കും പ്രതിവിധിയാകുമെന്നതും ആയുർവേദ വൈദ്യശാസ്ത്രത്തിലും പറയുന്നു.

ഇത്തരത്തിൽ നമ്മുടെ പാടത്തും പറമ്പിലും കണ്ടുവരുന്ന തൊട്ടാവാടിയിലും ആരോഗ്യത്തിന് പ്രയോജനകരമാകുന്ന ഒരുപാട് ഗുണങ്ങളുണ്ട്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ ഇൻസുലിൻ സ്രവണം വർധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തൊട്ടാവാടി സഹായിക്കുന്നു. അതുപോലെ തൊട്ടാവാടിയിലെ ചില ഘടകങ്ങൾ മൂത്രത്തിന്റെ അളവ് വർധിപ്പിക്കുന്നതിനാൽ മൂത്രസംബന്ധമായ പ്രശ്നങ്ങൾക്കും ഉപയോഗപ്രദമാണ്.

ഇതിലടങ്ങിയിരിക്കുന്ന ആൻറി കൺവൾസന്റ് ഗുണങ്ങൾ അപസ്മാരം നിയന്ത്രിക്കാനും ഉത്തമമാണെന്ന് ഗവേഷണപഠനങ്ങൾ വ്യക്തമാക്കുന്നു.

കൂടാതെ, പൈൽസിനെതിരെ ഫലപ്രദമായി പ്രവർത്തിക്കാൻ തൊട്ടാവാടിയുടെ ഔഷധഗുണങ്ങൾ മികച്ചതാണെന്നും കണക്കാക്കപ്പെടുന്നു. തൊട്ടാവാടിയുടെ ഇലയും പൂവും തണ്ടും വേരുമെല്ലാം ഗുണകരമാണ്. ഇതിന്റെ ഇലകൾ പല വിധത്തിൽ ഉപയോഗിക്കാവുന്നതാണ്. ഇവ ആരോഗ്യ പ്രശ്നങ്ങൾക്ക് മികച്ച പരിഹാരമാകുന്നു.

മുറിവുണ്ടായാൽ...

തൊട്ടാവാടിയുടെ ആന്റിഓക്‌സിഡന്റ്- ആന്റിമൈക്രോബയൽ ഗുണങ്ങൾ വേഗത്തിൽ മുറിവ് ഉണങ്ങുന്നതിന് ഉപയോഗിക്കാം. ഇതിനായി ചെടിയുടെ ഇലകൾ പേസ്റ്റ് രൂപത്തിലാക്കി മുറിവുണ്ടായ ഭാഗത്ത് പുരട്ടുക. മുറിവ് ഭേദമാകാനും ഇതിൽ നിന്നുള്ള വേദനയും വീക്കവും കുറയ്ക്കാനും തൊട്ടാവാടി ഇല സഹായിക്കും.

പൈൽസ് ചികിത്സിക്കാൻ

മലവിസർജ്ജന പ്രശ്‌നങ്ങളുള്ള അഥവാ പൈൽസ് ബാധിതരായവർക്ക് തൊട്ടാവാടിയിലെ ആയുർവേദ ഗുണങ്ങൾ പ്രയോജനപ്പെടുത്താം. ഇത് മലദ്വാരത്തിന്റെ ഭാഗത്തെ സിരകൾക്ക് വീക്കമുണ്ടാകുന്നതും ഇവിടെ വേദനയുണ്ടാകുന്നതും പോലുള്ള പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് മുക്തി നൽകും. മാത്രമല്ല, എരിച്ചിൽ അല്ലെങ്കിൽ ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകളിൽ നിന് വരെന് ആശ്വാസം നൽകുന്നു. അതിനാൽ തന്നെ പൈൽസ് ചികിത്സയ്ക്കായി, തൊട്ടാവാടി ഇലകൾ പേസ്റ്റ് ഉണ്ടാക്കി പൈൽസ് ബാധിത ഭാഗത്ത് പുരട്ടുക. തൊട്ടാവാടി ഉപയോഗിച്ച് ഉണ്ടാക്കുന്ന തൈലങ്ങളും ഉപയോഗിക്കാവുന്നതാണ്.

മൈഗ്രേൻ, ടെൻഷൻ എന്നിവയിൽ നിന്നുള്ള ആശ്വാസം

പിത്തദോഷം രൂക്ഷമാകുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് മൈഗ്രേൻ. ഇത് ബാലൻസ് ചെയ്യുന്നതിനും തൽഫലമായി മൈഗ്രേനിൽ നിന്ന് ആശ്വാസം നൽകുന്നതിനും തൊട്ടാവാടിയുടെ ഇലകൾ ഉപയോഗിക്കുക. അതിനായി ഇലകൾ പേസ്റ്റ് ആക്കി നെറ്റിയിൽ പുരട്ടുക. മൈഗ്രേനിനൊപ്പം സമ്മർദം, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങൾക്കും ഇത് ഫലപ്രദമാണ്.

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സന്തുലിതമാക്കുന്നു

നിങ്ങൾക്ക് പ്രമേഹം എന്ന പ്രശ്‌നമുണ്ടെങ്കിൽ, ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്വാഭാവിക രീതിയിൽ കുറയ്ക്കാൻ തൊട്ടാവാടി ഉപയോഗിക്കാം. ഇതിന്റെ ഇലകൾ പ്രമേഹത്തെയും നിയന്ത്രിക്കാൻ ഉതകുന്നതാണ്. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും തൊട്ടാവാടി ഉപയോഗിക്കാം. ഇതിന്റെ ഇലകൾ ദിവസവും രണ്ടോ മൂന്നോ തവണ കഴിച്ചാലും ശരീരത്തിന് ഗുണം ചെയ്യും.

സന്ധി വേദനയ്ക്ക് വിട

നിങ്ങൾക്ക് സന്ധിവേദനയുടെ പ്രശ്നമുണ്ടെങ്കിൽ തൊട്ടാവാടിയുടെ ഇലകൾ ഉപയോഗിക്കാം. ഇതിനായി നിങ്ങൾ തൊട്ടാവാടിയുടെ ഇലകൾ ചതച്ച ശേഷം വേദനയുള്ള ഭാഗത്ത് പുരട്ടുക. ഇല കൊണ്ട് പേസ് ഉണ്ടാക്കി ഒരു രാത്രി പുരട്ടി കിടന്ന് പിറ്റേന്ന് എഴുന്നേൽക്കുമ്പോൾ, വേദനയും വീക്കവും വളരെ കുറഞ്ഞതായി നിങ്ങൾക്ക് മനസിലാകും.

ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: Know The Amazing Medicinal Benefits Of Touch Me Not Plant/ Shame plant

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds