പൂജ ആവശ്യങ്ങൾക്കും വീട്ടാവശ്യത്തിനുമെല്ലാം പലവിധത്തിൽ പ്രയോജനകരമാണ് വെറ്റില. വിശ്വാസപരമായും വിശിഷ്ടമായി കണക്കാക്കുന്ന വെറ്റില ശുഭകാര്യങ്ങൾക്കും പ്രധാനിയായി കണക്കാക്കപ്പെടുന്നു. വിവാഹ മംഗള കർമങ്ങളിലും ആരാധനാലയങ്ങളിലുമെല്ലാം വെറ്റില ഉപയോഗിക്കുന്നുണ്ട്. കൂടാതെ, മുറുക്കാന്റെ കൂട്ടുകളിലും പ്രാധാന്യം വെറ്റിലക്ക് തന്നെ.
ബന്ധപ്പെട്ട വാർത്തകൾ: കോവയ്ക്ക കറിവച്ചും ഇല പൊടിച്ചും ദിവസവും കഴിച്ചുനോക്കൂ; ഈ രോഗങ്ങളെ പ്രതിരോധിക്കാം
നമ്മുടെ അമ്മുമ്മ- അപ്പുപ്പന്മാരെ പോലെ വെറ്റില മുറുക്കുന്ന പതിവ് ഇന്നത്തെ തലമുറയിൽ താരതമ്യേന കുറഞ്ഞുവരികയാണ്. എന്നിരുന്നാലും പല രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയായി വെറ്റില ആയുർവേദ ചികിത്സാ സമ്പ്രദായത്തിൽ ഉപയോഗിക്കുന്നു.
വെറ്റിലയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ജലദോഷം, തലവേദന പോലുള്ളവയിൽ നിന്ന് ആശ്വാസം ലഭിക്കുന്നു. ഇതുകൂടാതെ, വെറ്റില കഴിക്കുന്നതിലൂടെ ശരീരത്തിന് പല തരത്തിൽ പ്രയോജനങ്ങൾ ഉണ്ടാകുന്നു. വെറ്റില കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം.
വെറ്റില കഴിക്കുന്നതിലൂടെ നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുന്നു. ഇത് കഴിച്ചാൽ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകില്ല. അൾസർ പോലുള്ള രോഗങ്ങൾക്കും വെറ്റില ചവച്ചരച്ച് കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.
1. പല്ലുകളുടെ ആരോഗ്യത്തിന്
പല്ലുകൾക്കിടയിൽ ദ്വാരമുണ്ടാകുന്നെങ്കിൽ ഇതിൽ നിന്നും ആശ്വാസം നൽകുന്നതിന് വെറ്റില സഹായിക്കും. ഇതുകൂടാതെ, വീക്കം, വേദന എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നതിനും വെറ്റില ഗുണപ്രദമാണ്.
2. മോണ രോഗങ്ങളിൽ നിന്ന് ആശ്വാസം
പല്ലിന്റെ മോണകൾ വീർക്കുന്ന പ്രശ്നങ്ങൾക്കും വെറ്റില മുക്തി നൽകും. അതായത്, വെറ്റില ചവച്ചാൽ മോണയിലെ വേദനയിൽ നിന്ന് ശമനം ലഭിക്കും. ഇതിലടങ്ങിയിരിക്കുന്ന ഔഷധമൂലകത്തിന് വീക്കവും മുഴകളും മാറ്റാൻ കഴിയും.
3. പ്രമേഹരോഗികൾക്ക് ഉത്തമം
വെറ്റില കഴിക്കുന്നതിലൂടെ പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാകും. അതുകൊണ്ട് പ്രമേഹരോഗികൾ വെറ്റില കഴിക്കുന്നത് നല്ലതാണ്.
അലർജിക്കും തലവേദനയ്ക്കും ശമനം
ശൈത്യകാലത്ത് വെറ്റില കഴിക്കുന്നത് ഗുണകരമാണ്. അലർജി, വീക്കം, തലവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
4. വായ്നാറ്റം ഒഴിവാക്കും
ആയുർവേദ ഘടകങ്ങൾ അടങ്ങിയിട്ടുള്ള വെറ്റിലയ്ക്ക് ആൻറി-ഇൻഫ്ലമേറ്ററി, ആന്റി-ഇൻഫെക്റ്റീവ്, ആന്റിസെപ്റ്റിക്, ഡിയോഡറന്റ് ഗുണങ്ങളുണ്ട്. അതിനാൽ തന്നെ വെറ്റില കഴിക്കുന്നതിലൂടെ വായിൽ നിന്ന് വരുന്ന വായ്നാറ്റത്തിന് ആശ്വാസം ലഭിക്കുന്നു. മുറിവ്, പൊള്ളൽ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ശമനമായും വെറ്റില ഉപയോഗിക്കാം.
5. പൊള്ളലിനും ചൊറിച്ചിലിനും ഫലപ്രദം
മുറിവ്, പൊള്ളൽ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെങ്കിൽ വെറ്റില ഉപയോഗിക്കാം. വെറ്റില കൊണ്ടുള്ള പേസ്റ്റ് ഉണ്ടാക്കി മുറിവും പൊള്ളലുമുള്ള ഭാഗത്ത് പുരട്ടുക. എങ്കിൽ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ആശ്വാസം ലഭിക്കും.
ബന്ധപ്പെട്ട വാർത്തകൾ: വെള്ളരിവർഗ്ഗ വിളകളിലെ മഞ്ഞളിപ്പ്, ഇല കൊഴിച്ചിൽ, അഴുകൽ തുടങ്ങിയവയെ പരിഹരിക്കാൻ മൂന്ന് വിദ്യകൾ
എന്നാൽ വെറ്റിലയുടെ പൂർണമായ ഗുണങ്ങൾ നിങ്ങൾക്ക് ലഭ്യമാകണമെങ്കിൽ അതിൽ ചേരുവകളോ മറ്റോ ചേർക്കാതെ കഴിക്കുന്നതിന് ശ്രദ്ധിക്കുക.
Share your comments