സമ്പുഷ്ട ചെറുധാന്യങ്ങൾ ഭക്ഷണം ആക്കുന്നതിലൂടെ രോഗമില്ലാത്ത ജീവിതം സാധ്യമാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഡോ. കാദർ വാലി. അദ്ദേഹം Siridhayalu (സിരിധാന്യലു) എന്ന് പേരിട്ടിരിക്കുന്നതും Magical Millets, Miracle Millets, Wealthy Millets, പഞ്ചരത്നങ്ങൾ, പോസിറ്റീവ് മില്ലറ്റുകൾ, എന്നീ പേരുകളിൽ അറിയപ്പെടുന്നതുമായ അഞ്ച് സമ്പുഷ്ട ചെറുധാന്യങ്ങളുണ്ട്. തെലുഗിൽ Siridhanyalu (സിരിധാന്യലു) എന്നാൽ ചെറുധാന്യം എന്നാണ് അർത്ഥം. നമുക്ക് ഇവയെ സമ്പുഷ്ട ചെറുധാന്യങ്ങൾ പോസിറ്റീവ് മില്ലറ്റുകൾ എന്ന് വിളിക്കാം.
ഈ സമ്പുഷ്ട ചെറുധാന്യങ്ങളെ നമുക്ക് നിത്യഭക്ഷണമായി സ്വീ കരിക്കുവാൻ കഴിഞ്ഞാൽ, ആറുമാസം മുതൽ രണ്ട് വർഷത്തി നുള്ളിൽ പേരുള്ളതും ഇല്ലാത്തതുമായ എല്ലാ രോഗങ്ങളെയും ഇല്ലാതാക്കാം. ഇവ നമുക്ക് പോഷകങ്ങൾ നൽകുന്നതോടൊപ്പം ശരീരത്തിലെ മാലിന്യങ്ങളെ നീക്കി ആരോഗ്യകരമാക്കുകയും ചെയ്യുന്നു. ഈ ധാന്യങ്ങളെ കൊണ്ട് രോഗരഹിതവും ആരോ ഗ്യകരവുമായ ഒരു സമൂഹത്തെ നമുക്ക് സൃഷ്ടിക്കാനാകും.
Little Millet (ചാമ )
Foxtail Millet (തിന)
Barnyard Millet (കുതിരവാലി)
Kodo Millet (വരഗ്)
Brown Top Millet (കൊറലെ)
ഏത് ഭക്ഷണത്തിന്റെയും ഗുണങ്ങൾ തീരുമാനിക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന നാരുകൾ (Fiber), അന്നജം (Carbohydrate), മാംസ്യം (Protein) എന്നിവയുടെ സംതുലിത സാന്നിധ്യം കണക്കാക്കിയാണ്. ഭക്ഷ്യവസ്തുക്കളുടെ കാർബോഹൈഡ്രേറ്റ് - ഫൈബർ (അന്നജ നാര്) അനുപാതം (Carbohydrate- Fiber Ratio) പത്തിന് താഴെയാണെങ്കിൽ രോഗങ്ങളെ മാറ്റാനുള്ള ശക്തി നൽകുന്ന ആഹാരം എന്നുപറയാം. ഈ അഞ്ച് മില്ലറ്റു കളിൽ അന്നജ നാര് അനുപാതം 5.5 മുതൽ 8.8 വരെ ഉണ്ട്.
നെല്ലിൽ കാർബോഹൈഡ്രേറ്റ് - ഫൈബർ അനുപാതം 395 ആണ്. തവിടുകളയാത്ത അരിയിലായാലും ഗോതമ്പിലായാലും ഏകദേശം ഇത്തരത്തിലുള്ള അനുപാതം ആണ് ഉള്ളത്
Share your comments