ശരിയായ രീതിയിൽ സംരക്ഷിച്ചാൽ ചർമ്മത്തിൻറെ കാന്തി എന്നും നിലനിൽക്കുകയും, അത് നമ്മുടെ ആത്മവിശ്വാസവും, ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യും. എന്നാൽ ചര്‍മ്മം സംരക്ഷിക്കുന്നതിന് കഴിക്കുന്ന ഭക്ഷണത്തിന് വലിയൊരു പങ്കുണ്ട്. ആഹാരക്രമത്തിൽ കുറച്ച് ശ്രദ്ധിച്ചാൽ ചര്‍മ്മത്തിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ സാധിക്കും. അതിനായി നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങളുടെ ചർമ്മത്തിനും ആരോഗ്യത്തിനും ഗ്രീൻ ടീയുടെ അത്ഭുതകരമായ ഗുണങ്ങൾ
* ബദാം: ബദാമിൽ അപൂരിത ഫാറ്റി ആസിഡുകൾ ധാരാളമടങ്ങിയിട്ടുണ്ട്. കൂടാതെ അവ വിറ്റാമിൻ ഇയുടെ നല്ല ഉറവിടവുമാണ്. പല വിത്തുകളും ആന്റിഓക്‌സിഡന്റുകളുടെയും അപൂരിത ഫാറ്റി ആസിഡുകളുടെയും സമ്പന്നമായ ഉറവിടങ്ങളാണ്. ഇത് ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: ചർമ്മത്തെ മനോഹരമായി സംരക്ഷിക്കാൻ വൈറ്റമിൻ-ഇ ഉപയോഗിക്കാം
* ഫ്ളാക്സ് സീഡ്: സീഡുകളിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) എന്ന ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഫ്ളാക്സ് സീഡുകൾ സ്മൂത്തിയിലോ സാലഡിലോ ചേർക്കുന്നത് ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന് സഹായകരമാണ്.
* വാള്‍നട്സ്: വാള്‍നട്സിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഈ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചർമ്മത്തെ തിളക്കമാർന്നതായി നിലനിർത്തുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: സൂപ്പറാണ് ഫ്‌ളാക്‌സ് സീഡ് ; അറിയാതെ പോകരുത് ഈ ഗുണങ്ങള്‍
* ഇലക്കറികൾ: വിളർച്ച തടയാൻ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ഇലക്കറികൾ കഴിക്കുന്നത് ഗുണം ചെയ്യും. ഇലക്കറികള്‍ കഴിക്കുന്നതും ചര്‍മ്മത്തിന് വളരെ നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന 'ബീറ്റ കെരാട്ടിന്‍' ശരീരത്തിലെത്തുന്നതോടെ വൈറ്റമിന്‍- എയായി മാറുന്നു. ഇത് വെയിലില്‍ നിന്നുണ്ടാകുന്ന ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കും. പച്ചിലക്കറികള്‍ ഡയറ്റില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. പ്രായമാകുന്നതിന്റെ ലക്ഷണമായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ ഇവ സഹായിക്കും.
Share your comments