ഇൻഡ്യയിൽ മിക്ക പ്രദേശങ്ങളിലും കണ്ടുവരുന്ന ഒരു ചിരസ്ഥായിയായ കുറ്റി ചെടിയാണ് (Shrubby perennial) കൊടുവേലി. പല സ്ഥലങ്ങളിലും വൻതോതിൽ ഇവ കൃഷി ചെയ്തു വരുന്നു. തിളക്കമാർന്ന ചുവന്ന പൂക്കൾ ഉള്ളതിനാൽ ഒരു അലങ്കാര ചെടിയായി ചട്ടികളിലും വളർത്താറുണ്ട്. കടും പച്ച മുകൾ വശവും ഇളം പച്ച നിറത്തിലുള്ള അടിവശവുമാണ് ഇലകൾക്ക് ഇലയുടെ തണ്ടിന് അല്പം ചുവപ്പുനിറവും കാണും.
കൊടുവേലിയുടെ വേരും അതിന്റെ തൊലിയും ഔഷധമായി ഉപയോഗിച്ചുവരുന്നു. ഇതിന്റെ പതച്ചെടുത്ത വേര് നല്ല ചവർപ്പുള്ളതും ഉത്തേജകമരുന്നും ആണ്. എണ്ണയും വേരും ചേർത്ത് തൈലം ഉണ്ടാക്കിയാൽ വാതത്തിനും, തളർവാതത്തിനും ഉപയോഗിക്കാം. ഇതിന്റെ വേരിന് മനുഷ്യ ചർമ്മത്തിൽ പൊള്ളലേല്പിക്കുന്നതിന് സാധിക്കും. ഗർഭച്ഛിദ്രത്തിന് പണ്ടുമുതൽക്കുതന്നെ ഇതിന്റെ വേര് ഉപയോഗിക്കുന്നതായി പറയപ്പെടുന്നു.
ഗർഭകാലത്ത് സ്ത്രീകളിൽ കണ്ടു വരുന്ന രക്തസ്രാവത്തിന് ഇതിന്റെ വേര് ഉപയോഗിച്ചു വരുന്നതായി കണ്ടുവരുന്നു. ചെടിയുടെ നിർ നേത്രരോഗങ്ങളായ കൺമണിയുടെ വീക്കം, ചെങ്കണ്ണ് എന്നിവയ്ക്ക് നല്ലതാണെന്ന് പറയപ്പെടുന്നു. ഇളം തണ്ടുകളിൽ നിന്നുള്ള നീര് വന്നങ്ങൾക്ക് മരുന്നായി ഉപയോഗിക്കാം. ചൊറിക്ക് (Scation) ഇതിന്റെ തണ്ടിൽ നിന്നു ലഭിക്കുന്ന കറ പുരട്ടിയാൽ ആശ്വാസം ലഭിക്കും.
ശരീര ചർമ്മം പൊലിപിക്കാൻ കഴിവുള്ളതു കൊണ്ട് ഇതിന്റെ വേര് വെള്ളപാണ്ഡ് എന്ന അസുഖത്തിന് വളരെ ഫലപ്രദമാണ് ചതച്ച വേര് കുറച്ച് എണ്ണയുമായി ചേർത്ത് കുഴമ്പാക്കിയാൽ വാതത്തിനും തളർവാതത്തിനും തിരുമ്മുന്നതിനു വേണ്ടി ഉപയോഗിക്കാം. വേര് ചർമ്മരോഗത്തിനും തേൾ കുത്തലിനും ഉപയോഗിച്ചു വരുന്നു.
കഷ്ണങ്ങളാക്കിയ വേര് ഗർഭാശയത്തിൽ വച്ചാൽ ഭ്രൂണത്തെ ജീവനോടെയോ ജീവനില്ലാതേയോ പുറത്ത് കളയിപ്പിക്കാൻ ഇതിനു കഴിയുമെന്നു കരുതുന്നു. വേരിൽ നിന്നു ലഭിക്കുന്ന സത്തിന് സിഫിലിസ്, കുഷ്ഠരോഗം, ദഹനക്കേട്, പൈൽസ്, വിശപ്പില്ലായ്മ എന്നിവയ്ക്കും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
Share your comments