കുടങ്ങൽ ഒരു മഹത്തായ രസായന ഔഷധമാണ് ഇത്. തലച്ചോറിലെ നാഡിവ്യൂഹത്തെ പുഷ്ടിപ്പെടുത്തുന്നു. കഫപിത്തങ്ങളെ ശമിപ്പിക്കും. ബുദ്ധിയും ഓർമ്മശക്തിയും പുഷ്ടിപ്പെടുത്തും. ഹൃദയസിരകളെ വേണ്ടതരത്തിൽ പ്രവർത്തിപ്പിക്കും; സപ്തധാതുക്കളെയും വർദ്ധിപ്പിച്ചു. വൃദ്ധതയെ അകറ്റിനിറുത്തും. ഭ്രാന്തിലും മന്ദബുദ്ധിയിലും അപസ്മാരത്തിലും ഈ ഔഷധം നല്ല പോലെ പ്രവർത്തിച്ചു ശാന്തിവരുത്തും. തൊലിക്കു സ്നിഗ്ദ്ധത ഉണ്ടാക്കും.
കൊച്ചുകുട്ടികൾക്ക് അരച്ചു നാലുഗ്രാം വീതം വെണ്ണയിൽ ചാലിച്ച് രാവിലെ കൊടുക്കുന്നത് ബുദ്ധിശക്തിയും ധാരണാശക്തിയും വർദ്ധിക്കുന്നതിനു വിശേഷമാണ്. കുടങ്ങൽ നീരിൽ അയമോദകം പുഴുങ്ങി വറ്റിച്ചുണങ്ങിപ്പൊടിച്ച് ടീസ്പൂൺ കണക്കിനു തേനിൽ കൊടുക്കുന്നത് കൊച്ചുകുട്ടികൾക്കുണ്ടാവുന്ന വിരയ്ക്കും ഗ്രഹണിക്കും വിളർച്ചയ്ക്കും നന്നാണ്.
കുടങ്ങൽ നീര്, നെയ്യ് ആറിരട്ടി ചേർത്തു കാച്ചി പത്തുഗ്രാം വീതം ദിവസവും സേവിക്കുന്നത് ബുദ്ധിക്കും ഓർമ്മയ്ക്കും ശരീരശക്തിക്കും വാർദ്ധക്യം ബാധിക്കാതെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നതിനും സഹായിക്കുന്നു.
ചർമ്മരോഗങ്ങൾക്ക് വിശേഷിച്ച് കാരയ്ക്ക് കുടങ്ങൽ അരി ചേർത്തരച്ച് കരിപ്പുകട്ടി ചേർത്ത് നെയ്യപ്പമാക്കി കൊടുക്കുന്നതും കൂട നീരിൽ വെളിച്ചെണ്ണ കാച്ചി ദേഹത്തു തലോടുന്നതും വിശേഷമാണ് കൂടാതെ ശ്ലീപദം (മന്ത്), ഫിരംഗരോഗം, കാസം, ശ്വാസം, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങൾക്ക് കുടങ്ങൽ ഒരു നിത്യാഹാരമായി പ്രയോഗിക്കുന്നത് വളരെ വിശേഷമാണ്.
കൃമി ബാധിച്ചിട്ടുള്ള കുട്ടികൾക്ക് വയറിളക്കിയതിനുശേഷം കുടങ്ങൽ നീരിൽ വിഴാലരിക്കാന് വെയിലത്തുണക്കി വറ്റിച്ച് ടീസ്പൂൺ കണക്കിനു (3 ഗ്രാം വീതം) തേങ്ങാപ്പാലിൽ കലക്കി പ്രഭാതത്തിൽ കൊടുക്കുന്നതു നന്നാണ്.
Share your comments