നമ്മുടെ നാട്ടിലെ ചതുപ്പുസ്ഥലങ്ങളിലും, കുളങ്ങൾ, നദികൾ, അരുവികൾ, നീർച്ചാലുകൾ എന്നിവയുടെ കരകളിലും മറ്റ് ഈർപ്പമുള്ളയിടങ്ങളിലും സാധാരണയായി കാണപ്പെടുന്ന ഔഷധിയാണ് കുടവൽ. കുടങ്ങൽ എന്നു വിളിപ്പേരുള്ള ഈ ലഘു സസ്യത്തിന് നിലത്ത് സമാന്തരമായി പടർന്നു വളരുന്ന ശിഖരങ്ങളോടു കൂടിയ നേർത്ത് ബലം കുറഞ്ഞ തണ്ടാണുള്ളത്.
തണ്ടിന്റെ മുട്ടുകളുടെ താഴെ ഭാഗത്താണ് വേരുകൾ കാണപ്പെടുക. വേരു കളുടെ എതിർദിശയിൽ തണ്ടുകളുടെ മുട്ടുകളിൽനിന്നും മുകളിലേക്ക് ഇലയും കാണാം.
ഔഷധപ്രാധാന്യം
കുടവലിന്റെ 4-5 ഇല ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് നിത്യവും കഴിക്കുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് നല്ലതാണ്.
കുടങ്ങലിന്റെ ഒരിലയും ഒരു കുരുമുളകും വായിലിട്ട് ചവച്ച് നീരിറക്കുന്നതും അതു കഴിക്കുന്നതും തുമ്മലിന് പ്രതിവിധിയാണ്.
കുടവൽ സമൂലം പിഴിഞ്ഞെടുത്ത നീര് സ്വരസം ഒരൗൺസ് വീതമെടുത്ത് വെണ്ണയും ചേർത്ത് ദിവസവും രാവിലെ കുട്ടികൾക്കു കൊടുത്താൽ ബുദ്ധിശക്തിയും ധാരണാശക്തിയും വർദ്ധിക്കും.
കുടവൽ സമൂലം പിഴിഞ്ഞെടുത്ത ചാറ് അര ഔൺസ് വീതമെടുത്ത് വെണ്ണയും ചേർത്ത് ഉണ്ടാക്കുന്ന ഔഷധം, കല്ക്കവും രസവുമായെടുത്ത് നെയ്യിൽ കാച്ചി 10 ഗ്രാം വീതം ദിവസവും 2 നേരം കഴിച്ചാൽ ദീർഘകാല യൗവ്വനം കൈവരിക്കും.
കുടങ്ങൽ, പച്ചമഞ്ഞൾ ഇവ അരച്ച് നെല്ലിക്ക വലിപ്പത്തിൽ അതിരാവിലെ വെറും വയറ്റിൽ കഴിക്കുക. പിന്നീട് ഒരു ഗ്ലാസു തൈരും കുടിക്കുന്നത് വായ്‌നാറ്റം ഇല്ലാതാക്കും.
കുടങ്ങലിന്റെ ഇല, പച്ചമഞ്ഞൾ എന്നിവ ചേർത്തരച്ച് ചതവു പറ്റിയ ഭാഗത്ത് വെയ്ക്കുന്നത് ചതവു മാറുന്നതിന് ഉത്തമമാണ്.
കുടവലിന്റെ ഇല അരച്ചത് ഒരു ടീസ്‌പൂൺ ചുടുവെള്ളത്തിലോ മോരിലോ കലക്കി ദിവസവും രണ്ടു നേരം വീതം 3 ദിവസം കഴിക്കുന്നത് മുറിവുകൾ ഉണങ്ങാൻ ഫലപ്രദമാണ്.
സ്വല്പം അരിപ്പൊടിയിൽ കുടങ്ങലിൻ്റെ ഇല അരച്ചതും ശർക്കരയും കൂടി കുഴച്ച് വാഴയിലയിൽ പരത്തി അപ്പം പോലെ ചുട്ടു കഴിക്കുന്നത് വായിൽ ഉണ്ടാകുന്ന കുരുക്കൾ മാറുവാൻ നല്ലതാണ്.
Share your comments