<
  1. Health & Herbs

ലൂപ്പസ്‌ രോഗത്തെ കുറിച്ച് കൂടുതലറിയാം തിരിച്ചറിയാം

നല്ല പ്രിതിരോധശക്തി ഉണ്ടെങ്കിൽ എളുപ്പത്തിൽ രോഗങ്ങൾ വരില്ല എന്നു പറയാറുണ്ടല്ലോ. ശരീരത്തിലേക്ക് കടന്നുവരുന്ന പലതരം അസുഖങ്ങൾക്ക് കാരണമാകുന്ന വൈറസുകളോടും ബാക്ടീരിയകളോടും മറ്റും പൊരുതി ആരോഗ്യത്തെ സംരക്ഷിക്കുന്ന സംവിധാനമാണ് പ്രതിരോധശേഷി. മികച്ച. .

Meera Sandeep
Learn more about lupus disease
Learn more about lupus disease

നല്ല പ്രതിരോധശക്തി ഉണ്ടെങ്കിൽ എളുപ്പത്തിൽ രോഗങ്ങൾ വരില്ല എന്നു പറയാറുണ്ടല്ലോ. ശരീരത്തിലേക്ക് കടന്നുവരുന്ന പലതരം അസുഖങ്ങൾക്ക് കാരണമാകുന്ന വൈറസുകളോടും ബാക്ടീരിയകളോടും മറ്റും പൊരുതി ആരോഗ്യത്തെ സംരക്ഷിക്കുന്ന സംവിധാനമാണ് പ്രതിരോധശേഷി.  എന്നാൽ ചില സന്ദർഭങ്ങളിൽ നമ്മുടെ ആരോഗ്യത്തെ ഇല്ലാതാക്കാൻ വന്ന ശത്രുക്കളാണെന്ന് തെറ്റിദ്ധരിച്ച്‌ ആരോഗ്യമുള്ള കോശങ്ങളെ തന്നെ ഈ സംവിധാനം ആക്രമിക്കാറുണ്ട്. രോഗപ്രതിരോധ ശേഷിയെ താളം തെറ്റിക്കുന്ന അവസ്ഥ.  ഇവയെ ഓട്ടോ ഇമ്യൂൺ ഡിസീസുകൾ എന്നു വിളിക്കുന്നു.  ഇതിനൊരു ഉദാഹരണമാണ് എസ്എൽഇ എന്ന സിസ്റ്റമിക്‌ ലൂപ്പസ്‌ എരിത്തമറ്റോസിസ്, അല്ലെങ്കിൽ ലൂപ്പസ് എന്ന്‌ വിളിക്കുന്ന രോഗാവസ്ഥ.

രോഗലക്ഷണങ്ങൾ

രോഗപ്രതിരോധശേഷിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അസുഖങ്ങളിൽ ഒന്നാണ്‌ ലൂപ്പസ്‌. കാരണമൊന്നുമില്ലാതെ അടിക്കടിയുണ്ടാകുന്ന പനിമുതൽ ചർമത്തിലെ പ്രശ്നങ്ങൾവരെ ഇതിന്റെ ലക്ഷണങ്ങളാകാം. അമിതമായ ക്ഷീണം, സ്ഥിരമായി ചെയ്‌തിരുന്ന ജോലികൾപോലും തുടർന്ന് ചെയ്യാൻ കഴിയാതെ വരിക, വിഷാദം, ഓർമക്കുറവ് തുടങ്ങി നിരവധി ലക്ഷണങ്ങളിൽ രോഗം പ്രത്യക്ഷപ്പെടാറുണ്ട്. ഗുരുതരമായ ഘട്ടങ്ങളിൽ ഹൃദയം, ശ്വാസകോശം, തലച്ചോർ, വൃക്ക തുടങ്ങിയ അവയവങ്ങളിലും ലൂപ്പസ്‌ കുഴപ്പങ്ങൾ ഉണ്ടാക്കുകയും മരണത്തിലേക്ക്‌ നയിക്കുകയും ചെയ്യും. സ്‌ത്രീകളെയാണ്‌ കൂടുതലായി ബാധിക്കുന്നത്‌. സൂര്യപ്രകാശമേൽക്കുമ്പോൾ ശരീരത്തിൽ അലർജിക്ക്‌ സമാനമായ ലക്ഷണങ്ങൾ (ചൊറിച്ചിൽ, തടിപ്പ്, പൊള്ളൽ എന്നിവ) കണ്ടാൽ ലൂപ്പസ്‌ സംശയിക്കണം. മൂക്കിലും മൂക്കിനോട് ചേർന്നുള്ള കവിളുകളിലും ചുവന്നുതുടുത്ത് ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന പാടുകൾ ലൂപ്പസ് ആകാം. അകാരണമായ മുടികൊഴിച്ചിലും പനിയും സന്ധി വേദനയും ശ്രദ്ധിക്കണം.

രോഗ കാരണം 

എന്ത്‌ കാരണത്താലാണ്‌ രോഗമുണ്ടാകുന്നതെന്ന്‌ ഇതുവരെ കൃത്യമായി കണ്ടുപിടിക്കാനായിട്ടില്ല. ഈ രംഗത്ത്‌ ഗവേഷണങ്ങൾ തുടരുകയാണ്‌. ഇന്ത്യയിൽ ഒരുലക്ഷത്തിൽ 3 പേർക്ക് ഈ അസുഖം പിടിപെടുന്നുണ്ടെന്നാണ്‌ കണക്ക്‌. ആഗോള തലത്തിൽ ലക്ഷത്തിൽ 44 പേർക്ക്‌ രോഗം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. ജനിതക കാരണങ്ങൾ രോഗത്തിന്‌ പിന്നിലുണ്ട്‌. അന്തരീക്ഷത്തിൽനിന്നും അൾട്രാവയലറ്റ്‌ രശ്മികൾ അമിതമായി ശരീരത്തിലേൽക്കുന്നതും ഹോർമോണുകളുടെ (പ്രത്യേകിച്ച്‌ സ്‌ത്രീകളിലെ ഈസ്ട്രജൻ ഹോർമോൺ) വ്യതിയാനങ്ങൾ കൊണ്ടും ഈ അസുഖം ഉണ്ടാകാറുണ്ട്. 

പുരുഷന്മാരെ അപേക്ഷിച്ച്‌ സ്‌ത്രീകളിലാണ്‌ കൂടുതൽ കാണപ്പെടുന്നു. 15നും 45നും ഇടയിലുള്ള സ്ത്രീകളിൽ കൂടുതൽ കണ്ടുവരുന്നു. രോഗം പിടിപെടുന്നവരുടെ ശരാശരിപ്രായം 23 ആണ്. പല ലക്ഷണങ്ങളും നിസാരമെന്ന് കരുതി നാം തള്ളിക്കളയുന്നവയാണ്. ഗുരുതര ലക്ഷണങ്ങളോടെ ആശുപത്രിയിൽ എത്തുമ്പോഴാണ്‌ ലൂപ്പസ്‌ തിരിച്ചറിയുക.

സാധാരണ രക്തപരിശോധനകളായ ഇഎസ്‌ആർ, സിആർപി,സിബിസി എന്നിവയും വൃക്കകളുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന ടെസ്റ്റുകളും മൂത്രപരിശോധനയും സമഗ്രമായി അപഗ്രഥിച്ചാണ്‌ രോഗ നിർണയം. രോഗം സംശയിച്ചാൽ എഎൻഎ ടെസ്റ്റ്കൂടി ചെയ്താണ്‌ സ്ഥിരീകരിക്കുക.

ലൂപ്പസ്‌ രോഗം ഫലപ്രദമായി നിയന്ത്രിക്കുന്നതിനും മറ്റ് അവയവങ്ങളെ ബാധിക്കാതിരിക്കാനുമുള്ള മരുന്നുകൾ ലഭ്യമാണ്. 

English Summary: Learn more about lupus disease

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds