ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും തലവേദന അനുഭവിക്കാത്തവർ വിരളമായിരിക്കും. നിസ്സാരമായ അസുഖം മുതൽ മാരകമായ രോഗങ്ങൾക്ക് വരെ തലവേദന ലക്ഷണങ്ങളായി വരാം. ഒരുപാടു ആളുകളിൽ കാണുന്ന ഒരു തലവേദനയാണ് മൈഗ്രൈൻ കൊണ്ടുണ്ടാകുന്ന തലവേദന. ഇതിന് അസഹനീയമായ തലവേദനയുണ്ടാകുന്നു. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്, ഛര്‍ദ്ദി എന്നിവയാണ് മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍.
മൈഗ്രൈൻ ഉണ്ടാകാൻ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലർക്ക് കാരണമാകാറുണ്ട്. അല്ലെങ്കില്‍ തലവേദനയായി ഇരിക്കുമ്പോള്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലവേദന കൂട്ടാം. മൈഗ്രേൻ ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ് തലവേദന ഉണ്ടാക്കുന്ന കാരണങ്ങളിൽ നിന്നും പ്രാരംഭ ഘട്ടത്തിൽ തന്നെ വിട്ടുനിൽക്കുന്നത്. അത്തരത്തില്‍ തലവേദനയെ കൂട്ടുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
- കോഫി, ചായ എന്നിവയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചിലരില്‍ ഇവ അധികമായി കുടിക്കുന്നത് തലവദേനയെ കൂട്ടാം. കോഫിയില്‍ അടങ്ങിയിരിക്കുന്ന 'കഫീന്‍' ആണ് തലവേദന വര്‍ധിപ്പിക്കുന്നത്.
- കൃത്രിമ മധുരം കഴിക്കുന്നതും തലവേദനയെ വര്‍ധിപ്പിക്കുന്നതാണ്. തലവദനയുള്ളവര്‍ മിതമായി മാത്രം മധുര പലഹാരങ്ങള്‍ കഴിക്കുക.
- അമിതമായ മദ്യപാനവും മൈഗ്രേൻ തലവദേനയുടെ കാരണങ്ങളില്‍ ഒന്നാണ്. മദ്യപാനം മൈഗ്രേൻ കൂട്ടുമെന്ന് ചില പഠനങ്ങളും പറയുന്നു.
ബന്ധപ്പെട്ട വാർത്തകൾ: രാവിലെ എഴുന്നേറ്റാൽ തലവേദന! കാരണവും പരിഹാരവും അറിയാം…
- അധികം എരുവും ഉപ്പും അടങ്ങിയ ഭക്ഷണം കഴിക്കുന്നതും ചിലരില്‍ മൈഗ്രേൻ സാധ്യത ഉണ്ടാക്കും. സ്ഥിരമായി തലവേദന ഉള്ളവര്‍ അച്ചാറിനെ പൂര്‍ണമായും ഒഴിവാക്കുക.
- ചോക്ലേറ്റ് കഴിക്കുന്നതും മിതമായ അളവിലാകുന്നതാണ് നല്ലത്. ചോക്ലേറ്റ് തലവേദന വര്‍ധിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.
- മാംസഭക്ഷണങ്ങള്‍ കഴിക്കുമ്പോഴും ശ്രദ്ധിക്കുക. സോസേജ്, ഹോട്ട്‌ഡോഗ്‌സ്, എന്നിവയെല്ലാം തലവേദന കൂട്ടാം.
- ചീസ് പലപ്പോഴും തലവേദന വര്‍ധിപ്പിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ചീസിന്റെ അമിതോപയോഗം അരുത്.
- തൈര് അധികം കഴിക്കുന്നതും തലവേദന ഉണ്ടാക്കാം. അതിനാല്‍ തലവേദന സ്ഥിരമായി വരുന്നവര്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുന്നതാണ് നല്ലത്.
- ഐസ്ക്രീം പോലെ തണുത്ത ഭക്ഷണങ്ങളും തലവേദനയുള്ളപ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ആരോഗ്യവും ഔഷധങ്ങളും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Health & Herbs'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.
Share your comments