ലൂബി എന്ന മരത്തിൽ ഉണ്ടാകുന്ന കായയാണ് ലൂബിക്ക. പഴുക്കുന്നതിനു മുൻപ് പച്ചനിറത്തിലും പഴുത്തതിനുശേഷം ചുവപ്പു നിറത്തിലും കാണുന്ന ഈ പഴത്തിന് പുളിരസം ആണുള്ളത്. വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ പഴത്തിനുള്ളിൽ ചെറിയ കുരുക്കൾ ഉണ്ട്.
ലൂബി തൈകൾ നട്ടു കഴിഞ്ഞാൽ നാലഞ്ച് വർഷം കൊണ്ട് കായ്ക്കാൻ തുടങ്ങാറുണ്ട്. വാണിജ്യാടിസ്ഥാനത്തിൽ ഈ മരം കൃഷി ചെയ്ത് കാണാറില്ല. 50 വർഷത്തോളം കായ്കൾ ലഭിക്കുന്ന ഒരു വൃക്ഷമാണ് ലൂബി.
ഇതിൻറെ പ്രധാന ഉപയോഗം ഉപ്പിലിട്ട് ഉപയോഗിക്കാം എന്നുള്ളതാണ്. പുളിക്ക് പകരമായി മീൻകറികളിൽ ലൂബിക്ക ഉപയോഗിച്ച് കാണാറുണ്ട്. അച്ചാറിനും ചമ്മന്തിക്കും ഇതുപയോഗിക്കാം. ലൂബിക്ക പച്ചമുളകും ഉപ്പും ചേർത്ത് അരച്ച് വെളിച്ചെണ്ണ ഒഴിച്ചാൽ സ്വാദുള്ള ചമ്മന്തി റെഡി. പഴുത്ത് പാകമായ ലൂബിക്ക ഉപയോഗിച്ച് സ്വാദിഷ്ടമായ ജാം തയ്യാറാക്കാനും കഴിയും.
ലൂക്കയുടെ ആരോഗ്യപരമായ ഗുണങ്ങളിൽ കൊഴുപ്പു കുറയ്ക്കാനുള്ള കഴിവാണ് കൂടുതലും പറഞ്ഞു കേൾക്കാറ്. അമിതവണ്ണം കുടവയർ എന്നീ പ്രശ്നങ്ങൾക്ക് അതുകൊണ്ടുതന്നെ ഇതൊരു ഔഷധത്തിന്റെ ഗുണം ചെയ്യും.
ലൂബിക്ക കഴിച്ചാൽ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയും എന്നുള്ളത് മറ്റൊരു മേന്മയാണ്. ഇത് ഹൃദയസംബന്ധമായ രോഗങ്ങളെ തടയാൻ ലൂബിക്കക്ക് കഴിയും എന്നുള്ളതിന് ദൃഷ്ടാന്തമാണ്.
എല്ലിന്റെ കരുത്ത് വർധിപ്പിക്കാൻ ലൂബിക്കയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് കഴിയും. അതിനാൽ ആർത്രൈറ്റിസ് പോലുള്ള രോഗങ്ങൾക്ക് ലൂബിക്ക കഴിക്കുന്നത് ഗുണം ചെയ്യും.
അൽഷിമേഴ്സ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനും ലൂബിക്കക്ക് കഴിവുണ്ടെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് ഓർമ്മശക്തി വർദ്ധിപ്പിക്കാനുള്ള ഔഷധമായി ലൂബിക്ക ഉപയോഗിക്കാം.
ലൂബിക്ക ഭക്ഷണത്തിനൊപ്പം ചേർക്കുകയാണെങ്കിൽ ദഹനസംബന്ധമായ അസുഖങ്ങൾക്ക് ശമനമുണ്ടാകും. കൂടാതെ പക്ഷാഘാതം വരാതിരിക്കാനും ലൂബിക്ക കഴിക്കുന്നത് നല്ലതാണ്.
ലൂബിക്ക പ്ലം എന്ന വർഗ്ഗത്തിൽ ആണ് ഉൾപ്പെടുന്നത്. ഈ വർഗ്ഗത്തിൽ ഉള്ള മറ്റു പഴങ്ങളെ പോലെ തന്നെ ലൂബിക്കക്കും പ്രമേഹത്തിനെ പ്രതിരോധിക്കാൻ കഴിയും. രക്തത്തിലെ ഗ്ലൂക്കോസിനെ കുറയ്ക്കാനുള്ള കഴിവാണ് ഇതിനെ പ്രമേഹരോഗികൾക്ക് പ്രിയപ്പെട്ടതാക്കുന്നത്
Share your comments