<
  1. Health & Herbs

ചർമം മൃദുലമാകാൻ താമര വിത്ത്; ദഹനത്തിന് താമര വേര്

താമരവേരിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് സഹായിക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു. കാൽസ്യം, നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം എന്നിവ താമര വിത്തിലും ധാരാളമായി അടങ്ങിയിരിക്കുന്നു.

Darsana J

വളരെയധികം ഔഷധ ഗുണമുള്ള ഒന്നാണ് താമര വേര് (Lotus root). പോഷക ഘടകങ്ങളാൽ (Nutrient-rich) സമ്പന്നമായ താമര വേര് കൊണ്ട് പല ഭക്ഷണ വിഭവങ്ങളും ഉണ്ടാക്കുന്നു. ശരീരത്തിന്റെ ഭാരം (Weight balance) നിയന്ത്രിക്കുന്നതിനും ദഹനം സുഗമമാക്കുന്നതിനും (smooth digestion) താമര വേര് ഉത്തമമാണ്. കൂടാതെ മുടി, കണ്ണ് എന്നിവയുടെ ആരോഗ്യത്തിനും തിളക്കം ലഭിക്കാനും താമര വേര് സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കരുതേ..അറിയാം ദോഷവശങ്ങൾ

താമര വേരിലെ ഗുണങ്ങൾ (Benefits of lotus root )

  • നാരുകൾ (Fiber)

താമരവേരിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് ദഹനത്തിന് സഹായിക്കുകയും മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു.

  • ഇരുമ്പ് (Iron)

താമര വേര് വിളർച്ച കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല ചുവന്ന രക്താണുക്കളുടെ ഉൽപാദനം ത്വരിതപ്പെടുത്തുകയും രക്തയോട്ടം കൂട്ടുകയും ചെയ്യുന്നു. അതിന്റെ ഫലമായി ശരീര അവയങ്ങളിലെ ഓക്സിജൻ ലഭ്യത കൂടുന്നു. രക്തസമ്മർദം നിയന്ത്രിക്കുന്നതിനും താമര വേര് ഉത്തമമാണ്.

  • പൊട്ടാസ്യം (Potassium)

താമര വേരിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തത്തിലെ സോഡിയം ഘടകങ്ങളെ പ്രതിരോധിച്ച് രക്തയോട്ടം കൂട്ടുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ്. ശരീരത്തിൽ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് രക്തസമ്മർദത്തിന് കാരണമാകുന്നു.

  • വൈറ്റമിൻ ബി 12 (Vitamin B 12)

വൈറ്റമിൻ ബി 12 അഥവാ പിരിടോക്സിൻ തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഉത്തമമാണ്. ഇത് തലച്ചോറിലെ ന്യൂറോണുകളെ ഉത്തേജിപ്പിക്കുകയും മാനസികനില നിയന്ത്രിക്കുകയും ചെയ്യുന്നു.

  • വൈറ്റമിൻ സി (Vitamin C)

ഞരമ്പുകൾ, ത്വക്ക് എന്നീ ഭാഗങ്ങളിൽ ശക്തി കൂട്ടാൻ താമര വേര് മികച്ച ഉപായമാണ്.

താമര വിത്ത് (Lotus seed)

താമര വേരുകൾ പോലെ തന്നെ കാൽസ്യം, നാരുകൾ, ഇരുമ്പ്, പൊട്ടാസ്യം എന്നിവ താമര വിത്തിലും ധാരാളമായി അടങ്ങിയിരിക്കുന്നു. ഉണക്കിയോ പച്ചയായോ താമര വിത്തുകൾ കഴിക്കാം. ആഴ്ചയിൽ മൂന്ന് നേരം കഴിയ്ക്കുന്നത് ഉത്തമമാണ്. കലോറി കുറവും നാരുകൾ ധാരാളം ഉള്ളതും കാരണം താമര വിത്ത് പ്രമേഹത്തിന് അത്യുത്തമം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പലവിധ ഗുണങ്ങൾ (Benefits of Lotus seed)

നല്ല ഉറക്കം (Good sleep) ലഭിക്കാനും മാനസിക സംഘർഷങ്ങൾ (Stress) കുറയ്ക്കാനും താമര വിത്തിന്റെ ഗുണങ്ങൾ സഹായിക്കുന്നു. കൂടാതെ ദഹനക്കേട്, ഛർദി, മോണ രോഗങ്ങൾ എന്നിവ അകറ്റുന്നതിനും ഇത് സഹായിക്കുന്നു. പതിവായി താമര വിത്ത് കഴിക്കുന്നത് ചർമത്തിന്റെ യുവത്വം നിലനിർത്തി ചർമം മൃദുലമാകാൻ സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ അൾസർ പ്രതിരോധിക്കാനും വ്രണങ്ങൾ അകറ്റാനും സഹായിക്കുന്നു. വിശപ്പില്ലായ്മ നിങ്ങൾക്കൊരു പ്രശ്നമാണെങ്കിൽ തീർച്ചയായും താമര വിത്ത് ശീലമാക്കുക. മാത്രമല്ല മൂത്രനാളിയിലെ അണുബാധ തടയാനും ഇത് മികച്ചതാണ്.

English Summary: Lotus seed for skin softening; Lotus root for digestion

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds