<
  1. Health & Herbs

വീട്ടിൽ ചക്കമിട്ടായി ഉണ്ടാക്കൂ : ചോക്ക്ലേറ്റിനെ വെല്ലുന്ന രുചി ആണ് അതിനുള്ളത്

ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌. പ്ലാവ് മിക്കവാറും വലിയ തായ്ത്തടിയും ചെറിയ ശാഖകളുമുള്ള വൃക്ഷമാണ്. ചക്കകൾ കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ തന്നെയാണ്‌ ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.

Arun T
ചക്ക  സ്വീറ്റ്സ്
ചക്ക സ്വീറ്റ്സ്

ഏറ്റവും വലിയ കായ്ഫലം ചക്കയാണ്‌. പ്ലാവ് മിക്കവാറും വലിയ തായ്ത്തടിയും ചെറിയ ശാഖകളുമുള്ള വൃക്ഷമാണ്. ചക്കകൾ(Jack fruit) കൂടുതലും പ്ലാവിന്റെ തായ്‌തടിയിൽ
തന്നെയാണ്‌ ഉണ്ടാവുക. അപൂർവ്വമായി വേരിലും ചക്ക കായ്ക്കാറുണ്ട്.

പഴങ്ങളിൽ നിന്നും വേർതിരിച്ചു എടുക്കുന്ന രാസപദാർത്ഥമായ പെക്ടിൻറ്റെ സമൃദ്ധ സ്രോതസ്സാണ് ചക്ക. പച്ചച്ചക്ക പുഴുക്ക് രൂപത്തിലോ നാടൻ വിഭവങ്ങളിൽ ചേർത്ത് കഴിക്കുന്നതോ പ്രമേഹം കുറയ്ക്കുമെന്ന് ചില ഗവേഷണ ഫലങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചത് 2018 മാർച്ചിലാണ്.കേരളത്തിൽ ഒരു വർഷം 30 കോടി മുതൽ 60 കോടി വരെ ചക്ക ഉൽപാദിപ്പിക്കുന്നുണ്ട്.

ഔഷധഗുണം (Medicinal benefit)

മൂപ്പെത്താത്ത ഫലത്തെ ആയുർവേദം തീക്ഷ്ണസ്വഭാവമുള്ളതും പേശികളെ ചുരുക്കുന്നതും വായുകോപത്തെ ശമിപ്പിക്കുന്നതും ആയി കണക്കാക്കുന്നു.
ശീതളമായ പഴുത്ത ഫലമാകട്ടെ, മെലിച്ചിൽ, അതിപിത്തം എന്നീ അവസ്ഥകളിൽ ഫലപ്രദമാണ്. ചക്കക്കുരു മൂത്രക്ഷമത വർദ്ധിപ്പിക്കുന്നതും,
മലബന്ധം ഉണ്ടാക്കിയേക്കാവുന്നതും ആണ്.

ഇളം ഇലകൾ ചിലതരം ചർമ്മരോഗങ്ങളുടെ ചികിത്സയിൽ പ്രയോജനകരമാണ്. അവയുടെ ചാരം നീരുകളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. പ്ലാവിന്റെ ചുനയ്ക്ക്, ഗ്രന്ഥിവീക്കങ്ങളുടേയും പരുവിന്റേയും ചികിത്സയിൽ സ്ഥാനമുണ്ട്. പ്ലാവിൻ വേരിന്റെ കഷായം അതിസാരം ശമിപ്പിക്കുമെന്നും കരുതപ്പെടുന്നു.

ചക്ക സൂക്ഷിച്ചുവയ്ക്കാം (Jack fruit preservation)

സീസണിൽ മാത്രം ലഭ്യമായ വളരെയധികം ഗുണങ്ങളുള്ള ചക്ക മറ്റു സമയങ്ങളിലേക്കും ലഭിക്കാൻ ചില കാര്യങ്ങൾ ചെയ്താൽ മതി.

പച്ചച്ചക്ക അരിഞ്ഞു വെയിലത്ത് ഉണക്കി സൂക്ഷിക്കാം.

പച്ചച്ചക്ക കനം കുറച്ചരിഞ്ഞ് എണ്ണയിൽ വറുത്ത് സ്വാദിഷ്ഠമായ ഉപ്പേരിയായി ഉപയോഗിക്കാം.

ചക്കക്കുരു ഉണക്കി പൊടിയാക്കി ഗോതമ്പുപൊടി, മൈദ ഇവയ്ക്കു പകരമായി ഉപയോഗിക്കാം.

പ്രോട്ടീനിനാൽ സമ്പുഷ്ടമായതിനാൽ പയറുപരിപ്പുവർഗങ്ങൾക്കും പകരമായി ഉപയോഗിക്കാം.

പഴുത്ത വരിക്കച്ചക്ക അരിഞ്ഞ് ഉണങ്ങി സൂക്ഷിച്ചാൽ സ്വാദിഷ്ഠമായ വിഭവങ്ങൾ തയാറാക്കാം.

ചക്ക വരട്ടി എടുത്തുവച്ചാൽ അതു നീണ്ടകാലം കേടുകൂടാതെ ഇരിക്കും.

ജാം, സ്ക്വാഷ് ഇവയാക്കിയും ചക്ക നമുക്കു പ്രയോജനപ്പെടുത്താം.

പഴുത്ത ചക്ക ഷുഗർ സിറപ്പിൽ ഇട്ടുവച്ച് പല സ്വീറ്റ്സ് ഉണ്ടാക്കുന്നതിലും ഉപയോഗിക്കാം.

പച്ചച്ചക്ക (ഇടിയൻചക്ക) കുറച്ചു വിനാഗിരിയും ഉപ്പും മഞ്ഞൾ പൊടിയും ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച് ആവശ്യാനുസരണം
പച്ചക്കറിയായി ഉപയോഗിക്കാം.

English Summary: Make jack fruit sweet at home

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds